തോല്‍വിയിലും ഹീറോയായി വാട്സണ്‍, കളിച്ചത് ചോരയൊലിക്കുന്ന കാലുമായി

0

ഹൈദരാബാദ് (www.mediavisionnews.in): ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് ചെന്നൈ സൂപ്പര്‍ കിങ്‌സ് തോറ്റെങ്കിലും തോല്‍വിയിലും ഹീറോ ആയി ഓസ്‌ട്രേലിയന്‍ താരം ഷെയിന്‍ വാട്സണ്‍. ഫൈനലില്‍ മുംബൈക്കെതിരെ വിരോചിത പ്രകടനമാണ് വാട്സണ്‍ നടത്തിയത്. 59 പന്തില്‍ 80 റണ്‍സ് എടുത്ത വാട്സണ്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ വിജയത്തോടെ അടുപ്പിച്ചിരുന്നെങ്കിലും ഒരു റണ്‍സിന്‌ ചെന്നൈ തോല്‍ക്കുകയായിരുന്നു.

എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് വെളിപ്പെടുത്തിയത് വാട്സണ്‍ ഈ വിരോചിത പ്രകടനം പുറത്തെടുത്തത് സാരമായ പരിക്കിനെ വകവെച്ചാണ് എന്നാണ്. താരത്തിന്റെ കാല്‍മുട്ടില്‍ നിന്ന് ചോരയൊലിക്കുന്ന ഫോട്ടോയോട് കൂടിയാണ് ഇത് ഹര്‍ഭജന്‍ ഷെയര്‍ ചെയ്തത്. കാല്‍ മുട്ടിനേറ്റ പരിക്കിനെ അവഗണിച്ചാണ് ഇത്രയും മികച്ച ഇന്നിംഗ്സ് വാട്സണ്‍ കളിച്ചത്. താരത്തിന്റെ കാല്‍മുട്ടില്‍ നിന്ന് ചോര ഒളിച്ചു കൊണ്ട് ബാറ്റ് ചെയുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. മത്സര ശേഷം താരത്തിന്റെ മുട്ടിന് 8 സ്റ്റിച്ചുകള്‍ ഇട്ടു എന്നും ഹര്‍ഭജന്‍ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here