ഉംറ നിര്‍വ്വഹിക്കാന്‍ പോയ ഉപ്പള സ്വദേശി ഹൃദയാഘാതം മൂലം ദമാമിൽ മരണപ്പെട്ടു

0
143

ഉപ്പള(www.mediavisionnews.in): ഉംറ നിർവ്വഹിക്കാൻ പോയ ഉപ്പള സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു. ഉപ്പള ഹിദായത് ബസാറിലെ അബ്ദുൽ ഖാദർ(67) ആണ് മരണപ്പെട്ടത്.

മക്കയിൽ നിന്നും ഉംറ കഴിഞ്ഞു തിരിച്ചു വരുന്ന വഴി ദമാമിൽ നിന്നും ഏകദേശം 100 km അകലെ വെച്ച് ഹൃദയാഘാതത്തെതുടർന്നാണ് ഞായറാഴ്ച്ച രാത്രി സൗദി സമയം എട്ട് മണിയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ അഞ്ച് മാസമായി മകന്റെ കൂടെ സൗദിയിലായിരുന്നു താമസം.
ഭാര്യ: സഫിയ. മക്കൾ: സാലിം, സാരിക്, റസീന, അസീന. മരുമക്കൾ: അബ്ദുൽ ജലീൽ, അബ്ദുൽ ബഷീർ, അനൂഫ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here