ലണ്ടൻ: ക്രിക്കറ്റില്‍ വലിയ വിജയലക്ഷ്യം പിന്തുടരുമ്പോള് ടീമുകള്‍ തകര്‍ന്നടിയുന്നത് ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു തകര്‍ച്ച ആദ്യമായിട്ടായിരിക്കും. 427 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടീം ഓള് ഔട്ടായത് വെറും രണ്ട് റണ്‍സിനായിരുന്നു. അതില്‍ ഒരു റണ്‍ വൈഡിലൂടെ ലഭിച്ചതും.
ഇംഗ്ലണ്ടിലെ മിഡില്‍സെക്സ് കൗണ്ടി ക്രിക്കറ്റ് ലീഗില്‍ റിച്ച്മൗണ്ട് ഫോര്‍ത്ത് ഇലവനും നോര്‍ത്ത് ലണ്ടൻ സിസിയും തമ്മിലുള്ള മത്സരത്തിലാണ്...
കറാച്ചി: പാകിസ്ഥാന് സൂപ്പര്‍ ലീഗ് ഫൈനലില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിനെ തോല്‍പ്പിച്ച് ലാഹോര്‍ ക്യുലാന്‍ഡേഴ്സ് കിരീടം നേടിയപ്പോള്‍ ഏഴ് പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്ന് നിര്‍ണായക ഇന്നിംഗ്സ് കാഴ്ചവെച്ചത് സിംബാബ്വെ താരം സിക്കന്ദര്‍ റാസയായിരുന്നു. 202 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ലാഹോര്‍ ക്യുലാന്‍ഡേഴ്സിന് അവസാന രണ്ടോവറില്‍ 31 റണ്‍സും അവസാന ഓവറില്‍ ജയിക്കാന്‍ 13...
റിയാദ്: സഊദി പ്രോ ലീഗിൽ മെയ് 21നാണ് അൽ നസർ തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. മത്സരത്തിൽ അൽ ഖലീജിനെയാണ് അൽ നസർ നേരിടുന്നത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികച്ച പ്രകടനങ്ങളാണ് അൽ നസറിന് കരുത്തേകുന്നത്. വരും മത്സരങ്ങളിൽ റൊണാൾഡോ തന്റെ ഗോൾ തുടരുകയാണെങ്കിൽ ഫുട്ബോൾ ചരിത്രത്തിൽ മറ്റൊരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കാനും റൊണാൾഡോയ്ക്ക് സാധിക്കും.
അൽ...
ന്യൂഡൽഹി: പെഹൽഗാം ഭീകരാക്രമണവും തുടർന്നുള്ള ഓപ്പറഷേൻ സിന്തൂറുമുടക്കമുള്ള സംഭവവികാസങ്ങൾ ക്രിക്കറ്റ് ലോകത്തെയും ഇളക്കി മറിക്കുന്നു. പാകിസ്താൻ പങ്കെടുക്കുന്ന ഒരു ടൂർണമെന്റിലും കളിക്കില്ലെന്ന നിലപാട് സ്വീകരിക്കാൻ ഇന്ത്യ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
ഇതിന്റെ ഭാഗമായ ഈ വർഷം നടക്കുന്ന ഏഷ്യകപ്പിൽ നിന്നും പിന്മാറുന്നതായി ബിസിസിഐ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചു. ഈ വർഷം സെപ്റ്റംബർ മുതൽ ഇന്ത്യയിൽ നടത്താനിരുന്ന...
ദോഹ: ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27 വരെയാണ് അണ്ടർ 17 ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്. 48 ടീമുകൾ മാറ്റുരയ്ക്കുന്ന ആദ്യ ലോകകപ്പെന്ന പ്രത്യേകതയും ടൂർണമെന്റിനുണ്ട്. ടൂർണമെന്റിന്റെ പേര് സൂചിപ്പിക്കുന്ന യു17 എന്ന മാതൃകയിൽ...
മുംബൈ (മഹാരാഷ്ട്ര) : ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ മെയ് 17 ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബിസിസിഐ. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തോടെയാണ് ഐപിഎൽ പുനരാരംഭിക്കുന്നത്. ആറ് വേദികളിലായാണ് ഇനിയുള്ള 17 മത്സരങ്ങൾ നടക്കുക.
ബെംഗളൂരു, ഡൽഹി, ജയ്പൂർ, ലഖ്നൗ,...
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രഖ്യാപനം.
'ടെസ്റ്റ് ക്രിക്കറ്റിൽ ഞാൻ ആദ്യമായി ബാഗി ബ്ലൂ ധരിച്ചിട്ട് 14 വർഷമായി. സത്യം പറഞ്ഞാൽ, ഈ ഫോർമാറ്റ് എന്നെ എങ്ങോട്ടൊക്കെ കൊണ്ടുപോകുമെന്ന് ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. ഇത് എന്നെ പരീക്ഷിച്ചു, പുതിയൊരാളായി രൂപപ്പെടുത്തി, ജീവിതത്തിൽ പുതിയ പാഠങ്ങൾ പഠിപ്പിച്ചു.'
'ടെസ്റ്റ് ക്രിക്കറ്റിന്റെ വെള്ള...
മുംബൈ: ഇന്ത്യ-പാകിസ്ഥാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചതിന് പിന്നാലെ ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായി ഇന്ത്യയിലും ശ്രീലങ്കിയിലുമായി നടക്കേണ്ട ഏഷ്യാ കപ്പില്‍ നിന്നും ഇന്ത്യ പിന്മാറി. ഇന്ത്യ പിന്മാറിയതോടെ ടൂര്‍ണമെന്റ് നടക്കാനുള്ള സാധ്യത തീര്‍ത്തും മങ്ങി.
അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് കൂടി കണക്കിലെടുത്ത് ടി20 ഫോര്‍മാറ്റിലായിരുന്നു ഇത്തവണ ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നത്. ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പിലായിരുന്നു...
ദില്ലി: അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചു. കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. അതേസമയം, ഐപിഎല്‍ പൂര്‍ണമായും റദ്ദാക്കിയിട്ടില്ലെന്നും സാഹചര്യവും നിരീക്ഷിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണെന്നും ബിസിസിഐ വ്യക്തമാക്കി.
ഇന്ത്യ-പാകിസ്ഥാന് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശകളിക്കാരെല്ലാം സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ പലരും സന്നദ്ധത അറിയിക്കുകയും...
ഉപ്പള: സ്വീപ് ക്ലീനിങ് ഓപ്പറേഷന്റെ ഭാഗമായി മംഗൽപാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിൽ 1700 കിലോഗ്രാം വരുന്ന നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്...