Saturday, April 27, 2024

Sports

എന്തൊരു യോർക്കർ; മുംബൈ-ഡൽഹി മത്സരം മാറ്റിമറിച്ച ബുംറയുടെ അത്യുഗ്രൻ ബൗളിങ്-വീഡിയോ

മുംബൈ: ജസ്പ്രീത് ബുംറയുടെ ആ നാല് ഓവറാണ് മുംബൈ-ഡൽഹി മത്സരത്തിന്റെ ഗതിമാറ്റിയത്. നാല് വിക്കറ്റ് നേടി ജെറാഡ് കൊയിറ്റ്‌സിയാണ് മുന്നിലെങ്കിലും ഇന്ത്യൻ പേസറുടെ ബൗളിങിന് മത്സര ഫലത്തിൽ വലിയ പ്രാധാന്യമാണുള്ളത്. 235 റൺസിന്റെ കൂറ്റൻ സ്‌കോർ പിന്തുടർന്ന് ഇറങ്ങിയ ഡെൽഹിക്ക് സ്റ്റാർബാറ്റർ ഡേവിഡ് വാർണറിനെ ആദ്യമേ നഷ്ടമായി. പിന്നീട് പ്രതീക്ഷയാത്രയും പൃഥ്വി ഷായിൽ. കഴിഞ്ഞ...

ടി20 ക്രിക്കറ്റിൽ തന്നെ ആദ്യം, ടീം ഇന്ത്യക്ക് പോലുമില്ലാത്ത അപൂർവ നേട്ടം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 29 റണ്‍സിന് തകര്‍ത്ത് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയതോടെ സ്വന്തമായത് അപൂര്‍വനേട്ടം. ഇന്ന് ഡല്‍ഹിയെ വീഴ്ത്തിയതോടെ ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ 150 വിജയങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യന്‍സ്. 148 വിജയങ്ങള്‍ നേടിയിട്ടുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് രണ്ടാമതും 144 വിജയങ്ങള്‍ നേടിയിട്ടുള്ള ഇന്ത്യന്‍ ക്രിക്കറ്റ്...

2019 ലോകകപ്പ് ന്യൂസിലന്‍ഡ് നേടിയേനെ, സംഭവിച്ചത് വലിയ അമ്പയറിംഗ് പിഴവ്, ഇറാസ്മസിന്‍റെ വെളിപ്പെടുത്തലില്‍ ഞെട്ടി ക്രിക്കറ്റ് ലോകം

2019 ലെ ആദ്യ ഏകദിന ലോകകപ്പ് ഇംഗ്ലണ്ടിനെ വിജയിപ്പിക്കാന്‍ സഹായിച്ചത് അംപയറിംഗ് പിഴവാണെന്ന് ഇതിഹാസ അമ്പയര്‍ മറായിസ് ഇറാസ്മസ്. അമ്പയര്‍ എന്ന നിലയിലുള്ള തന്റെ മഹത്തായ കരിയര്‍ അവസാനിച്ചതിന് പിന്നാലെ ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തല്‍. ഇറാസ്മസ് തന്റെയും സഹഅമ്പയര്‍ ആയിരുന്ന കുമാര്‍ ധര്‍മ്മസേനയുടെയും തെറ്റ് അംഗീകരിച്ചു. ലോര്‍ഡ്സിലെ അവിസ്മരണീയമായ മത്സരത്തിന്റെ അടുത്ത...

ഓരോ സിക്സിനും ആറ് വീടുകളിലേക്ക് സോളാർ; രാജസ്ഥാന്‍ റോയല്‍സ്- ആർസിബി പോരാട്ടത്തിന് മുമ്പ് വമ്പന്‍ പ്രഖ്യാപനം

ജയ്പൂർ: ഐപിഎല്‍ 2024ല്‍ നാളെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടക്കുന്ന മത്സരം രാജസ്ഥാനിലെ വനിതകള്‍ക്ക് സമർപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. 'പിങ്ക് പ്രോമിസ്' ചലഞ്ചിന്‍റെ ഭാഗമായി സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ് റോയല്‍സിന്‍റെ ഈ പദ്ധതി. നാളെ ഇരു ടീമുകളിലെയും താരങ്ങള്‍ പറത്തുന്ന ഓരോ സിക്സിനും ആറ് വീടുകളില്‍ വീതം സോളാർ സംവിധാനം രാജസ്ഥാന്‍ റോയല്‍സ് ഉറപ്പ് നല്‍കുന്നു....

മൂക്കുംകുത്തി വീണിട്ടും അഭിനന്ദിച്ച് ആന്ദ്രേ റസല്‍; 35ലും മിന്നലായി ഇശാന്ത് ശർമ്മ- വീഡിയോ

വിശാഖപട്ടണം: ഐപിഎല്‍ 2024 സീസണില്‍ ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ റണ്‍ഫെസ്റ്റിനാണ് ക്രിക്കറ്റ് ആരാധകർ സാക്ഷ്യം വഹിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളർമാരെ ഒരു മയവുമില്ലാതെ തല്ലിച്ചതച്ച് 272 റണ്‍സാണ് കെകെആർ അടിച്ചുകൂട്ടിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം സ്കോറാണിത്. കെകെആറിന്‍റെ വെടിക്കെട്ടിന് അവസാന ഓവറുകളില്‍ തീവേഗം പകർന്നത് ആന്ദ്രേ റസലായിരുന്നു. റസലാവട്ടെ...

നിലവിൽ ഏറ്റവും ഫോമിലുള്ള സൂപ്പർ താരം നാട്ടിലേക്ക് പോയി; ചെന്നൈക്ക് വൻ തിരച്ചടി, നിരാശ വാർത്ത ഇതിൽ ഒതുങ്ങില്ല

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ബംഗ്ലാദേശി താരം മുസ്താഫിസുര്‍ റഹ്മാൻ നാട്ടിലേക്ക് മടങ്ങി. ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിന്‍റെ വിസ സംബന്ധമായ കാര്യങ്ങള്‍ ശരിയാക്കുന്നതിന് വേണ്ടിയാണ് താരം നാട്ടിലേക്ക് പോയിട്ടുള്ളത്. ചെന്നൈയുടെ അടുത്ത മത്സരം സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയാണ്. വെള്ളിയാഴ്ചയാണ് ഈ മത്സരം. ഈ മത്സരത്തില്‍ താരം ഉണ്ടാകില്ല എന്നുള്ളത് ടീമിന് വലിയ തിരിച്ചടിയാണ്. മൂന്ന്...

രോഹിത്തിനെ ഫീല്‍ഡിങിനിടെ പിന്നിലൂടെ ഓടിയെത്തി കെട്ടിപ്പിടിച്ച് ആരാധകന്‍ :വീഡിയോ

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെയെല്ലാം കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങി കൂളായി രോഹിത് ശര്‍മയെയും ഇഷാന്‍ കിഷനെയും കെട്ടിപ്പിടിച്ച് ആരാധകന്‍. രാജസ്ഥാന്‍ റോയല്‍സ് ഇന്നിംഗ്സിനിടെയായിരുന്നു സംഭവം. രോഹിത് ഫസ്റ്റ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍  സുരക്ഷാ ഉദ്യോഗസ്ഥരുടെയെല്ലാം കണ്ണുവെട്ടിച്ചാണ് ആരാധകന്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയത്. ആരാധകന്‍ തൊട്ടു പുറകിലെത്തിയപ്പോഴാണ് രോഹിത് അതറിഞ്ഞത്. അപരിചിതനായൊരാളെ പെട്ടെന്ന്...

രാജസ്ഥാൻ റോയൽസിൽ ഇനി ജോസേട്ടന്‍ ഇല്ല, ഐപിഎല്ലിനിടെ പേര് മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ച് ബട്‌ലർ

ജയ്പൂര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ ആവേശപ്പോരാട്ടത്തിനിറങ്ങും മുമ്പ് ഔദ്യോഗികമായി പേര് മാറ്റം പ്രഖ്യാപിച്ച് രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ല‍ർ. ജോസ് ബട്‌ല‍ർക്ക് പകരം ഇനി മുതല്‍ താൻ ജോഷ് ബട്‌ലർ എന്നായിരിക്കും അറിയപ്പെടുകയെന്ന് ബട്‌ലർ അറിയിച്ചു. 30 വർഷമായി തന്‍റെ ജീവിത്തില്‍ തുടർന്നു വരുന്നൊരു തെറ്റിന് ഒടുവില്‍ താന്‍ ഔദ്യോഗിക അംഗീകാരം നല്‍കുകയാണെന്ന് പ്രഖ്യാപിച്ചാണ്...

ഐപിഎല്‍ 2024: സുരക്ഷാ പ്രശ്‌നം! കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരം മാറ്റിവച്ചേക്കും

മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - രാജസ്ഥാന്‍ റോയല്‍സ് മത്സരം മാറ്റിവച്ചേക്കും. ഏപ്രില്‍ 17ന് കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം നടക്കേണ്ടത്. ശ്രീ രാമ നവമിയെ തുടര്‍ന്നാണ് മത്സരം മാറ്റി വെക്കേണ്ടി വരുന്നത്. നവമി ആഘോഷങ്ങള്‍ രാജ്യവ്യാപകമായി ആഘോഷിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ അന്ന് ഐപിഎല്‍ ഗെയിമിന് മതിയായ സുരക്ഷ നല്‍കാനാകുമോ എന്ന് അധികൃതര്‍ക്ക് ഉറപ്പില്ല....

ഐപിഎല്‍ 2024: കാട്ടിയത് മണ്ടത്തരമെന്ന് മനസിലാക്കി മുംബൈ, ഹാര്‍ദ്ദിക് നായകസ്ഥാനത്തുനിന്ന് പുറത്തേക്ക്?, ചര്‍ച്ചയ്ക്ക് ആളെ നിയോഗിച്ചു, പക്ഷേ വൈകി

ഐപിഎല്‍ 17ാം സീസണ്‍ മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് തിരിച്ചടികളുടെ കാലമാണ്. കളിച്ച മത്സരത്തില്‍ രണ്ടിലും പരാജയപ്പെട്ട അവര്‍ സ്വന്തം ആരാധകരുടെ തന്നെ അവമതിപ്പ് ഇരട്ടിപ്പിച്ചിരിക്കുകയാണ്. രോഹിത് ശര്‍മ്മയില്‍നിന്നും നായകസ്ഥാനം എടുത്ത് ഹാര്‍ദ്ദിക് പാണ്ഡ്യയെ ഏല്‍പ്പിച്ചത് മുതല്‍ ടീമിന് മൊത്തത്തില്‍ കഷ്ടകാലമാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് രോഹിത്തിനെ നായകസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാന്‍ മുംബൈ ശ്രമിക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍...
- Advertisement -spot_img

Latest News

ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടൽ; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി ഹൈക്കോടതിയിൽ

ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിലക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടിയെന്നാണ് ഹരജിക്കാരന്‍റെ വാദം.ആനന്ദ് എസ്.ജൊന്ദാലെ...
- Advertisement -spot_img