മുംബൈ: ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതും ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും മൂലം ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 34 പൈസ ഇടിഞ്ഞ് 96.59ൽ എത്തി. ഇന്‍റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ ഡോളറിനെതിരെ 96.36 എന്ന നിലയിലാണ് രൂപ വ്യാപാരം ആരംഭിച്ചത്.
പകൽ സമയത്ത് 96.25 നും 96.57 നും ഇടയിൽ മൂല്യത്തിൽ വ്യതിയാനം ഉണ്ടായി. ഒടുവിൽ...
ന്യൂഡൽഹി: ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഡീസലിൽ 15 ശതമാനം വരെ ഐസോബ്യൂട്ടനോൾ ചേർക്കാൻ ഇന്ത്യ തയാറെടുക്കുന്നതായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. എഥനോൾ നേരിട്ട് ഡീസലിൽ ചേർക്കാൻ സാധിക്കില്ലെന്ന സാങ്കേതിക തടസ്സം ഉള്ളതിനാലാണ് എഥനോളിൽ നിന്നും ഐസോബ്യൂട്ടനോൾ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നത്. ഇത് ഡീസലിന് പകരമുള്ള...
രാജ്യത്തെ വിവിധയിടങ്ങളിൽ ദിനംപ്രതി നടക്കുന്ന സൈബർ തട്ടിപ്പുകളെ കുറിച്ച് വാർത്തകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അറിയുന്നവരാണല്ലോ നാം. ലിങ്കിൽ ക്ലിക്ക് ചെയ്തത് വഴി ലക്ഷങ്ങൾ നഷ്ടമായെന്നും ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നുമുള്ള റിപ്പോർട്ടുകൾ ശ്രദ്ധിച്ചവരെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ ഫോണിലേക്കെത്തുന്ന അജ്ഞാത സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് അവരൊന്ന് ചിന്തിക്കും. സൈബർ ക്രിമിനലുകളുടെ ചതിക്കുഴികളിൽ ചെന്നുചാടാതെ, അജ്ഞാത സന്ദേശങ്ങളിൽ നിന്ന്...
ലണ്ടൻ: സ്മാർട്ട്ഫോണുകളിലും ഡെസ്‌ക്‌ടോപ്പ് ആപ്പുകളിലും മാത്രം ലഭ്യമായിരുന്ന ഗ്രൂപ് വോയ്‌സ്-വിഡിയോ കോളിങ് സംവിധാനം ഇനിമുതൽ വാട്‌സ്ആപ്പ് വെബ്ബിലും ലഭ്യമാകും. ബ്രൗസറിലൂടെ നേരിട്ട് വാട്‌സ്ആപ് ഉപയോഗിക്കുന്നവർക്ക് മറ്റ് ആപ്ലിക്കേഷനുകളുടെ സഹായമില്ലാതെ തന്നെ ഗ്രൂപ് കോളുകൾ ചെയ്യാൻ സഹായിക്കുന്ന ഫീച്ചറാണ് കമ്പനി അവതരിപ്പിക്കുന്നത്. വാട്‌സ്ആപ്പിലെ പുതിയ അപ്‌ഡേറ്റുകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന 'വാബീറ്റാഇൻഫോ' ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
നിലവിൽ...
ജോലി സംബന്ധവും കുടുംബപരവും സൗഹൃദപരവുമായ ബന്ധങ്ങൾ പുലർത്തുന്നതിനുമായുള്ള ആശയവിനിമയങ്ങൾക്ക് ലോകമൊന്നടങ്കം വ്യാപകമായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് വാട്സ്ആപ്പ്. നിരവധി ഉപയോക്താക്കളുള്ളതിനാൽ തന്നെ, കൂടുതൽ സൗകര്യപ്രദമായി ഉപയോഗിക്കാനുതകുന്ന വിവിധ ഫീച്ചറുകൾ അനിവാര്യമായ സമയങ്ങളിൽ മെറ്റ പുറത്തിറക്കാറുണ്ട്. ഈ പുത്തൻ ഫീച്ചറുകളെ യൂസർമാർ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്.
ഇപ്പോഴിതാ, വാട്സ്ആപ്പ് പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് പുതിയ ഫീച്ചറുമായി രംഗത്തെത്തിയിരിക്കുകയാണ് മെറ്റ. ഒരു...
രാജ്യത്തെ വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് കടുത്ത സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. വാട്‌സ്ആപ്പിലെ ഒന്നിലധികം സുരക്ഷാ പഴുതുകൾ ഹാക്കർമാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ഇത് ഡിവൈസുകളുടെ സുരക്ഷയെ അപകടത്തിലാക്കുമെന്നും കേന്ദ്ര ഏജൻസി വ്യക്തമാക്കി. ആൻഡ്രോയിഡ്, ഐഒഎസ്, വിൻഡോസ് പ്ലാറ്റ്‌ഫോമുകളിൽ ആപ്പ് ഉപയോഗിക്കുന്നവരെല്ലാം ഈ ഭീഷണി നേരിടുന്നുണ്ട്.
പ്രത്യേകമായി തയ്യാറാക്കിയ അറ്റാച്ച്‌മെന്റുകൾ അയച്ചുകൊണ്ടാണ് ഹാക്കർമാർ...
ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമം. പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്ത കമന്റുകൾ ഡിലീറ്റ് ചെയ്യാതെ തന്നെ ഇനിമുതൽ തിരുത്താൻ സാധിക്കും. നീളമേറിയ കമന്റുകളിലെ അക്ഷരത്തെറ്റുകളോ മറ്റ് പിശകുകളോ മാറ്റാൻ കമന്റ് തന്നെ നീക്കം ചെയ്യേണ്ടി വരുന്ന അവസ്ഥയ്ക്ക് ഇതോടെ പരിഹാരമായി. ആഗോളതലത്തിൽ പുതിയ ഫീച്ചർ കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു.
പുതിയ അപ്‌ഡേറ്റ് പ്രകാരം ഒരു കമന്റ്...
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രീമിയം പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചു. ഡല്‍ഹിയില്‍ പ്രീമിയം പെട്രോളിന്റെ വില 149 രൂപയില്‍ നിന്ന് 160 രൂപയായി മാറി. 11 രൂപയാണ് കൂട്ടിയത്. എക്‌സ്ട്രാ ഗ്രീന്‍ പ്രീമിയം ഡീസലിന്റെ വില ലിറ്ററിന് 91.49 രൂപയില്‍ നിന്ന് 92.99 രൂപയായും ഐഒസി വര്‍ധിപ്പിച്ചു.
വിമാന ഇന്ധനവിലയും ഇരട്ടിയിലേറെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് നിരക്കുകളില്‍...
നാളെ ഏപ്രിൽ ഒന്ന്; പുത്തൻ സാമ്പത്തിക വർഷത്തിലേക്ക് രാജ്യം ചുവടുവെക്കുമ്പോൾ സാധാരണക്കാരെ കാത്തിരിക്കുന്നത് വലിയ മാറ്റങ്ങൾ. ആദായനികുതി നിയമങ്ങൾ മുതൽ ബാങ്കിങ് നിരക്കുകൾ വരെ മാറിമറിയുന്നതോടെ ജനങ്ങളുടെ കുടുംബ ബജറ്റിനെ ഇത് നേരിട്ട് ബാധിക്കും.
ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ താഴെ നൽകുന്നു:
1. ചരിത്രപരമായ മാറ്റത്തിനൊരുങ്ങി ആദായനികുതി നിയമം
ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള...
ബംഗളൂരു: അധ്യാപകർ സമൂഹത്തിന് നൽകുന്ന വിലമതിക്കാനാവാത്ത സംഭാവനകളെ മാനിച്ച്, സംസ്ഥാനത്തെ അധ്യാപകരുടെ പേരുകൾക്ക് മുന്നിൽ 'Tr' എന്ന വിശേഷണം ഉപയോഗിക്കാൻ അനുമതി നൽകുന്നതായി കർണാടക ഉപമുഖ്യമന്ത്രി...