ബന്തിയോട്: വീട്ടുകാര്‍ ക്ഷേത്രോത്സവത്തിന് പോയ നേരത്ത്, പട്ടാപ്പകല്‍ വീടിന്റെ വാതില്‍ തകര്‍ത്ത് 11 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. മറ്റൊരു വീട്ടില്‍ കവര്‍ച്ചാ ശ്രമമുണ്ടായി. ഹേരൂര്‍ കണറപ്പാടിയിലെ ആനന്ദന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സമീപത്തെ ചന്ദ്രന്റെ വീടിന്റെ ഗ്ലാസ് തകര്‍ത്ത നിലയില്‍ കെണ്ടത്തി.
ആനന്ദനും ഭാര്യയും വീടിന് സമീപത്തെ ബജെ മഹാവിഷ്ണു ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തിന് ഇന്നലെ...
കുമ്പള : "മതം പാരമ്പര്യമാണ്" എന്ന ശീർശകത്തിൽ എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന ആദർശ ക്യാമ്പയിന്റെ ഭാഗമായി കുമ്പോൽ സർക്കിൾ കമ്മിറ്റി സംഘടിപ്പിക്കുന്ന ആദർശ സമ്മേളനം ജനുവരി 5ന് രാത്രി 8 മണിക്ക് കുമ്പോൽ പി.എ ഉസ്താദ് നഗർ ആരിക്കാടി കുന്നിലിൽ നടക്കും.
വൈകിട്ട് 5 മണിക്ക് സ്വാഗത സംഘം ചെയർമാൻ അഷ്‌റഫ് സഅദി ആരിക്കാടി...
ഉപ്പള: ഫർണ്ണിച്ചർ വ്യാപാരരംഗത്ത് വർഷങ്ങളുടെ സേവന പാരമ്പര്യമുള്ള നാലപ്പാട് ഫർണിച്ചർ കാസറഗോഡും ഉപ്പളയിലും ജനുവരി 1 മുതൽ 31 വരെ 50 ശതമാനം വരെ ന്യൂ ഇയർ ഓഫർ ആരംഭിച്ചു.
ഗുണമേന്മലയിലും വിലക്കുറവിലും ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചുപറ്റിയ നാലപ്പാട് ഫർണിച്ചർ വമ്പിച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. വലിയ വിലക്കിഴിവുകള്‍, അതിശയകരമായ ഡീലുകള്‍, എളുപ്പത്തിലുള്ള റിട്ടേണുകള്‍, ഇന്‍സ്റ്റാലേഷന്‍ എന്നിവയുള്ള...
ലക്ഷദ്വീപ് അഗത്തി കൂട്ടായ്മ നല്‍കുന്ന എക്‌സല്ലന്റ് അവാര്‍ഡ് എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ എബി കുട്ടിയാനത്തിന് നല്‍കും. സാഹിത്യ, ജീവകാരുണ്യ മാധ്യമ പ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് അവാര്‍ഡ് നല്‍കുന്നത്.
ജനുവരി രണ്ടാം വാരം ലക്ഷദ്വീപ് അഗത്തിയില്‍ നടക്കുന്ന ചടങ്ങില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ബുസര്‍ ജംഹാര്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഉപ്പള: ഉപ്പളയിലും പരിസരത്തും അടിക്കടി നടന്നിരുന്ന ഗൂണ്ടാ വിളയാട്ടം കര്‍ശന നടപടിയെ തുടര്‍ന്ന് ഒതുങ്ങിയതോടെ മയക്കുമരുന്ന് മാഫിയകളെ ഒതുക്കാനും പൊലീസ് നടപടി തുടങ്ങി. ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് കഴിഞ്ഞ ദിവസം മഞ്ചേശ്വരം പൊലീസ് നടത്തിയത്. രണ്ട് സ്‌കൂട്ടറുകളിലായി കടത്തിയ 53 ഗ്രാം എം.ഡി.എം.എ യുമായി അഞ്ചുപേരെയാണ് പൊലീസ് പിടിച്ചത്.
മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ്...
കാസര്‍കോട്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ നിര്‍ദ്ദേശപ്രകാരം ഹിജ്റ 22ല്‍ കേരളത്തിലെത്തി ഇസ്ലാം മതത്തിന്റെ ആഭിര്‍ഭാവത്തിന് തുടക്കം കുറിച്ച ഹസ്രത്ത് മാലിക് ദീനാറിന്റെ (റ) പേരില്‍ കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ നടത്തിവരാറുള്ള ഉറൂസ് പരിപാടി 2023 ജനുവരി അഞ്ച് മുതല്‍ 15 വരെ കൊണ്ടാടപ്പെടുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഉറൂസിന് വേണ്ടി...
മംഗളൂരു: വിവാദ പ്രസ്താവനയുമായി കര്‍ണാടക ബി.ജെ.പി എം.പി നളീന്‍ കുമാര്‍ കട്ടീല്‍. റോഡ് വിഷയത്തിലും മാലിന്യ പ്രശ്നങ്ങളിലുമല്ല ലവ് ജിഹാദില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ബി.ജെ.പി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്ന എം.പിയുടെ വാക്കുകളാണ് വിവാദത്തിന് തിരി കൊളുത്തിയത്. തിങ്കളാഴ്ച മംഗളൂരുവിലെ 'ബൂത്ത് വിജയ അഭിയാന' പരിപാടിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് ലോക്‌സഭാ എം.പി ഇക്കാര്യം...
ഉപ്പള ∙ മൂസോടിയിൽ നിർമിച്ച മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം ഉപയോഗപ്പെടുന്നില്ലെന്ന പരാതിയുമായി മത്സ്യത്തൊഴിലാളികൾ. ഉദ്ഘാടനം നടത്തി 2 വർഷമായിട്ടും ബോട്ടുകൾക്കും, ചെറുതോണികൾക്കും അകത്തു കടക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നാണ് തൊഴിലാളികളുടെ പരാതി. മത്സ്യബന്ധന തുറമുഖത്തിന്റെ നിർമാണ പ്രവൃത്തി 2014–ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നു ഉദ്ഘാടനം നടത്തിയത്. പിന്നീട് നിർമാണ പ്രവൃത്തി പൂർത്തിയാക്കി 2020–ൽ മുഖ്യമന്ത്രി പിണറായി...
ദില്ലി: രാജ്യത്ത് ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിൻറെ ആകെ വിലയിൽ കഴിഞ്ഞ ആറു മാസത്തിൽ പന്ത്രണ്ടു ശതമാനം കുറവുണ്ടായെന്ന് റിപ്പോർട്ട്. ഇറക്കുമതി രണ്ടു ശതമാനം ഉയർന്നപ്പോഴാണ്...