ചെന്നൈ: തങ്ങളുടെ ജാതിക്കും മതത്തിനും പ്രശ്നമുണ്ടെന്ന് പറഞ്ഞ് വോട്ടുചോദിക്കുന്നവർക്കൊപ്പം ഒരിക്കലും ചേരരുതെന്ന് നടൻ വിജയ് സേതുപതി. 2024 ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ നടന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് നടന്ന ഒരു പരിപാടിക്കിടെ അദ്ദേഹം തമിഴിൽ വിശദമായി ഇക്കാര്യം പറയുന്ന വിഡിയോയാണ് ഏറെ പങ്കുവെക്കപ്പെടുന്നത്. ഒരു രാഷ്ട്രീയ കക്ഷിയെയും പേരെടുത്ത് പറയുന്നില്ലെങ്കിലും...