Friday, May 24, 2024

THE KERALA STORY

‘കേരള സ്റ്റോറി റിയൽ സ്റ്റോറി’; എല്ലാവരെയും കാണിക്കണമെന്ന് തുഷാർ വെള്ളാപ്പള്ളി

കോട്ടയം: വിവാദ ചിത്രം ദ കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി. കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചു. സമൂഹത്തില്‍ എന്താണ് നടക്കുന്നതെന്ന് കുട്ടികളും അറിയട്ടെ. ലൗ ജിഹാദ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് മുസ്ലീങ്ങളിലെ ഒരു വിഭാഗമാണ് ഇത് ചെയ്യുന്നത്. അതുകൊണ്ട് കേരള സ്‌റ്റോറി എല്ലാവരും കാണണമെന്നും തുഷാര്‍ വെള്ളാപ്പള്ളി...

ദി കേരള സ്റ്റോറി സംവിധായകന്‍ സുദീപ്തോ സെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ദി കേരള സ്റ്റോറിയുടെ സംവിധായകന്‍ സുദീപ്തോ സെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, ദി കേരള സ്റ്റോറി സംവിധായകൻ തന്‍റെ ആരോഗ്യനില സംബന്ധിച്ച് വ്യക്തമാക്കിയിട്ടുണ്ട്. നിർജലീകരണവും അണുബാധയും മൂലമാണ് സംവിധായകനെ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. Also Read:40 കിമി മൈലേജുമായി സ്വിഫ്റ്റ് ആദ്യം,...

‘കേരള സ്റ്റോറി’ കാണാന്‍ നിര്‍ബന്ധിച്ച് കര്‍ണാടക കോളജ്; റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

വര്‍ഗീയ ഉള്ളടക്കങ്ങളോടെ പുറത്തിറങ്ങിയ 'ദ കേരള സ്റ്റോറി' കാണാന്‍ നിര്‍ബന്ധിച്ച കര്‍ണാടകയിലെ കോളജ് നടപടി റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍. ബഗല്‍കോട്ട് ശ്രീ വിജയ് മഹന്തേഷ് ആയുര്‍വേദ മെഡിക്കല്‍ കോളജ് ആണ് വിദ്യാര്‍ഥിനികളോട് വിവാദ സിനിമ സൗജന്യമായി കാണാൻ നിർദ്ദേശിച്ചത്. പ്രിന്‍സിപ്പല്‍ കെ.സി ദാസ് ആണ് നോട്ടീസ് ഇറക്കിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യ സംഭവത്തില്‍ ഇടപെട്ടതോടെ കോളജ്...

‘ദി കേരളാ സ്റ്റോറിക്ക് അനുമതി നൽകരുത്’; കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

കണ്ണൂർ: ദി കേരളാ സ്റ്റോറി എന്ന സിനിമക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നൽകരുതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. വെറുപ്പും കളവും മാത്രമാണ് ആ സിനിമ. ഭിന്നിപ്പ് ഉണ്ടാക്കുന്ന ഒരു സിനിമക്കും അനുമതി നൽകരുത്. ഇസ്ലാം വർഗീയത വളർത്താൻ പ്രവർത്തിക്കുന്ന മതമല്ലെന്നും കാന്തപുരം പറഞ്ഞു. കണ്ണൂരിൽ എസ്എസ്എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമാപന സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ...

ഇന്ത്യ ഇന്നു നേരിടുന്ന പ്രശ്‌നം കേരളത്തിലെ നാലുപേര്‍ സിറിയയില്‍ പോയതല്ല; ആര്‍എസ്എസാണ്; ‘കേരളസ്റ്റോറി’ വിവാദത്തില്‍ എംഎ ബേബി

‘കേരളസ്റ്റോറി’ എന്ന സിനിമയിലൂടെ ആര്‍എസ്എസ് പ്രചാരണയന്ത്രം കേരളത്തെ അപമാനിക്കുകയാണെന്ന് സിപിഎം നേതാവ് എംഎ ബേബി. കേരളം ഒന്നാകെഇതിനോട് ശക്തമായി പ്രതികരിക്കണം. നാലു മലയാളികള്‍ ചിലരുടെ പ്രേരണ കൊണ്ടും അബദ്ധം കൊണ്ടും ഏതാനും വര്‍ഷം മുമ്പ് മതം മാറി, ഇസ്ലാമിക തീവ്രവാദത്തിലേക്ക് പോയ സംഭവത്തെ പര്‍വതീകരിച്ചു പ്രചരിപ്പിക്കുകയാണ് ഈ സിനിമ. പതിനായിരക്കണക്കിന് മലയാളി സ്ത്രീകളെ പ്രണയം നടിച്ച്...
- Advertisement -spot_img

Latest News

അതിതീവ്ര മഴ; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഇന്ന്...
- Advertisement -spot_img