ഹൈദരാബാദ്: തെലങ്കാനയിൽ ഇൻഡോർ സ്റ്റേഡിയം തകർന്ന് വീണുണ്ടായ അപകടത്തിൽ 3 പേർക്ക് ജീവൻ നഷ്ടമായി. തെലങ്കാനയിലെ മോയിനാബാദിൽ ആണ് സംഭവം. നിർമ്മാണത്തിൽ ഇരുന്ന സ്റ്റേഡിയത്തിന്‍റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. സ്ഥലത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾക്കാണ് ജീവൻ നഷ്ടമായത്. പത്തിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നാണ് വിവരം.
സുല്‍ത്താന്‍ബത്തേരി: നിയമസഭാ തെരഞ്ഞെടുപ്പിൽ 85 സീറ്റിൽ വിജയം ഉറപ്പെന്ന് കോൺഗ്രസ് വിലയിരുത്തൽ.
വയനാട് നടക്കുന്ന നേതൃയോഗത്തിലെ മേഖല തിരിച്ചുള്ള അവലോകനത്തിലാണ് വിലയിരുത്തൽ.
കോഴിക്കോട് ജില്ലയിൽ എട്ട് മണ്ഡലങ്ങളിലും എറണാകുളം...