ബെംഗളൂരു: കർണാടകയിലെ ജെ.ഡി.എസ് നേതാവും ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകൾ പ്രചരിപ്പിച്ച കേസിൽ രണ്ട് ബിജെപി നേതാക്കൾ കൂടി അറസ്റ്റിൽ. യെലഗുണ്ട, ശ്രാവണബലഗോള സ്വദേശികളും പ്രാദേശിക നേതാക്കളുമായ ചേതൻ, ലികിത് ഗൗഡ എന്നിവരാണ് അറസ്റ്റിലായത്.
അറസ്റ്റിനു ശേഷം സ്പോട്ട് ഇൻക്വസ്റ്റിനായി ഇരുവരേയും വീടുകളിലേക്ക് കൊണ്ടുപോയി. പ്രതികൾ അശ്ലീല ക്ലിപ്പുകൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച...