ന്യൂഡൽഹി: അപകീർത്തി കേസിൽ കുറ്റക്കാരനാണെന്ന കോടതി വിധിയുടെ പിന്നാലെ രാഹുൽഗാന്ധി ലോക്സഭയിൽ അയോഗ്യനാക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ് നാനാ പടോലെ.
സോണിയാ ഗാന്ധിയെയും അന്തരിച്ച പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും നിരന്തരം വിമർശിക്കുന്ന മോദിക്ക് എന്തുകൊണ്ടാണ് ഇത്തരം നടപടികൾ നേരിടേണ്ടി വരാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ജനങ്ങളുടെ ശബ്ദമായി നിന്നതിനാണ് രാഹുൽ...
ബംഗ്ലൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോക്കിടെ സുരക്ഷാ വീഴ്ച. ആൾക്കൂട്ടത്തിനിടയിൽ നിന്നും യുവാവ് ബാരിക്കേഡ് മറികടന്ന് പ്രധാനമന്ത്രിക്ക് അരികിലെത്തി. കയ്യിൽ മാലയുമായാണ് യുവാവ് ഓടിയെത്തിയത്. സുരക്ഷാ ജീവനക്കാർ ഇയാളെ ബലം പ്രയോഗിച്ച് നീക്കി.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കർണാടകയിൽ പ്രധാനമന്ത്രി ന്ദര്‍ശനം നടത്തുന്നത്. കർണാടകയിലെ ഹുബ്ളിയിൽ നടക്കുന്ന ഇരുപത്തിയാറാമത് ദേശീയ യുവജനോത്സവം...
കൊച്ചി : പുതുവത്സരാഘോഷത്തിനായി എറണാകുളം ഫോർട്ട് കൊച്ചിയിൽ ഒരുങ്ങുന്ന ഭീമൻ പാപ്പാഞ്ഞിയുടെ മുഖച്ഛായയെച്ചൊല്ലി തർക്കം. പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമാണെന്ന് ആരോപിച്ച് പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. എന്നാൽ തെറ്റിദ്ധാരണ വേണ്ടെന്നും ആർക്കും പരാതിയില്ലാത്ത പാപ്പാഞ്ഞിയെ ഒരുക്കുമെന്നും കാർണിവൽ കമ്മിറ്റി വ്യക്തമാക്കി.
അറുപത് അടി നീളമുള്ള ഭീമൻ പാപ്പാഞ്ഞിയുടെ നിർമ്മാണം ഫോർട്ട് കൊച്ചി ഗ്രൗണ്ടിൽ പുരോഗമിക്കുന്നതിനിടെയാണ്...
ന്യൂഡല്ഹി: ബി.സി.സി.ഐയുടെ ആസ്തി കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം. 18,700 കോടിയോളം രൂപയാണ് (2.25 ബില്യണ് ഡോളര്) ബി.സി.സി.ഐയുടെ ആസ്തി. പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്ബസാണ്...