Wednesday, February 11, 2026

Narendra Modi

മോദി ഇനി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല; തിരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹി: നരേന്ദ്രമോദി പ്രധാനമന്ത്രിയാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്‍ഡ്യ സഖ്യം ഉത്തര്‍പ്രദേശില്‍ വിജയിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പിന്തുണയോടെ ഉത്തര്‍പ്രദേശിലെ കന്നൗജില്‍ സംഘടിപ്പിച്ച ഇന്‍ഡ്യാ മുന്നണിയുടെ സംയുക്ത റാലിയിലാണ് പ്രതികരണം. ‘നിങ്ങള്‍ കുറിച്ചുവെച്ചോളൂ, ഇനി നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല. ഉത്തര്‍പ്രദേശില്‍ ബിജെപി കനത്ത തിരിച്ചടി നേരിടും....

‘വൈദ്യുതി ചാര്‍ജും വാഹനങ്ങളുടെ ഇന്ധന ചെലവും പൂജ്യമാക്കും’; മൂന്നാമതും അധികാരത്തിലെത്തിയാലുള്ള പ്രധാനലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്ത് മൂന്നാമതും അധികാരത്തിലെത്തിയാല്‍ വൈദ്യുതി ചാര്‍ജും യാത്രചെലവും പൂജ്യം ആക്കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. മോദി, അങ്ങയുടെ മൂന്നാമൂഴം ആദ്യ രണ്ട് ടേമുകളില്‍ നിന്ന് എങ്ങനെ വ്യത്യസ്തമായിരിക്കുമെന്ന മാധ്യമ പ്രവര്‍ത്തകനായ രാഹുല്‍ ജോഷിയുടെ ചോദ്യത്തിന് മറുപടിയായാണ് സോളാര്‍...

ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടൽ; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി ഹൈക്കോടതിയിൽ

ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിലക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടിയെന്നാണ് ഹരജിക്കാരന്‍റെ വാദം.ആനന്ദ് എസ്.ജൊന്ദാലെ എന്ന അഭിഭാഷകനാണ് ഡൽഹി ഹൈക്കോടതിയിൽ ഹരജി നൽകിയത്. മോദിയെ ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. മോദിയുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾ മതപരമായും ജാതീയമായും വിദ്വേഷണം സൃഷ്ടിക്കുന്നതാണെന്നാണ്...

വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: രാജസ്ഥാനിലെ വിദ്വേഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. തിങ്കളാഴ്ച 11 മണിക്കാണ് വിശദീകരണം നൽകേണ്ടത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിൽ രാഹുൽ ഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ,ജെ.പി നഡ്ഡ എന്നിവരും വിശദീകരണം നൽകണം. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിലാണ് കമ്മീഷൻ വിശദീകരണം തേടിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാമക്ഷേത്ര പരാമർശത്തിൽ...

വാട്‍സാപ്പിൽ മോദിയുടെ സന്ദേശം,മൊബൈല്‍ നമ്പറുകൾ കിട്ടിയതെവിടെ നിന്നെന്ന് ചോദ്യം; തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി

ദില്ലി : വാട്‍സാപ്പിലെ മോദിയുടെ വികസിത് ഭാരത് സന്പർക്ക് സന്ദേശത്തില്‍ വിവാദം. വാട്‍സാപ്പ് സന്ദേശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സ്ഥാനാർത്ഥിയായിരിക്കെ മോദിയുടെ പേരില്‍ അയച്ച സന്ദേശം ചട്ടലംഘനമെന്ന് ടിഎംസി കുറ്റപ്പെടുത്തി. മൊബൈല്‍ നമ്പറുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണമെന്നും എത്ര മൊബൈല്‍ നമ്പറുകളിലേക്ക് വാട്സപ്പ് സന്ദേശം അയച്ചുവെന്ന് വെളിപ്പെടുത്തണമെന്നും...

ബിഹാറില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍; കേന്ദ്ര മന്ത്രി പശുപതി കുമാര്‍ പരസ് രാജി വച്ചു

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ബിഹാറില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍. ആര്‍എല്‍ജെപി നേതാവും കേന്ദ്ര മന്ത്രിയുമായ പശുപതി കുമാര്‍ പരസ് മോദി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. ബിഹാറിലെ ലോക്‌സഭ സീറ്റ് വിഭജനത്തിലെ അതൃപ്തിയ്ക്ക് പിന്നാലെയാണ് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജി. സീറ്റ് വിഭജനത്തില്‍ അനീതി നേരിട്ടെന്നും ഇതിനാലാണ് മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതെന്നും പശുപതി കുമാര്‍ പരസ്...

മോദി മതി ‘ജി’ വേണ്ട; മോദിജി എന്ന വിളി അകലം തോന്നിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: തന്റെ പേരിനൊപ്പം ‘ജി’ എന്ന് ചേര്‍ത്ത് വിളിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിജി എന്ന് വിളിക്കുന്നതിലൂടെ അകലം അനുഭവപ്പെടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് വിജയം കൂട്ടായ്മയുടെതെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നരേന്ദ്ര മോദി വ്യക്തമാക്കി. രാജ്യസഭയില്‍ എത്തിയ പ്രധാനമന്ത്രിയെ മുദ്രാവാക്യം വിളിച്ചാണ് ബിജെപി എംപിമാര്‍ സ്വീകരിച്ചത്. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച...

‘മണിപ്പൂരിനേക്കാൾ ഇസ്രയേലിനോടാണ് മോദിക്ക് താൽപര്യം’; രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മണിപ്പൂർ സംഘർഷത്തേക്കാൾ ഇസ്രയേൽ-ഹമാസ് യുദ്ധത്തിലാണ് മോദിക്ക് താൽപര്യമെന്ന് വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ മിസോറാമിൽ എത്തിയതായിരുന്നു രാഹുൽ. ഇസ്രയേലിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ പ്രധാനമന്ത്രിക്കും ഇന്ത്യൻ സർക്കാരിനും വളരെ താൽപ്പര്യമുണ്ട്. എന്നാൽ ആശ്ചര്യകരമെന്നു പറയട്ടെ, മണിപ്പൂർ വിഷയത്തിൽ അവർക്ക് ഈ താൽപ്പര്യമില്ല....

‘മോദിയെയും അമിത് ഷായെയും വധിക്കും’: ഡല്‍ഹി പൊലീസിന് ഭീഷണി കോള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ക്കെതിരെ വധഭീഷണി കോള്‍ ലഭിച്ചതായി ഡല്‍ഹി പൊലീസ്. മൂവരെയും വധിക്കുമെന്ന് രണ്ട് ഫോണ്‍ കോള്‍ വന്നെന്ന് ഡല്‍ഹി പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെ 10.46നും 10.54നുമാണ് കോള്‍ വന്നത്. ആദ്യത്തെ തവണ 10...

മഴ പെയ്താലും ബാധിക്കാത്തതാണ് മോദിജിയുടെ സ്‌റ്റേഡിയമെന്ന് അമിത് ഷാ; വൈറലായി പെയിന്റ് ബക്കറ്റും സ്‌പോഞ്ചും ഉപയോഗിച്ച് ഗ്രൗണ്ട് ഉണക്കുന്ന ദൃശ്യങ്ങള്‍

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള സ്‌റ്റേഡിയത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകള്‍ വീണ്ടും വൈറലാകുന്നു. കഴിഞ്ഞ ദിവസം ഐ.പി.എല്‍ ഫൈനല്‍ മത്സരത്തില്‍ മഴ പെയ്തപ്പോഴുള്ള സ്റ്റേഡിയത്തിന്റെ ശോചനീയ അവസ്ഥയുടെ വിമര്‍ശനങ്ങള്‍ക്കിടയിലാണ് വീഡിയോ പ്രചരിക്കുന്നത്. 132000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയമാണ് നരേന്ദ്ര മോദിജിയുടെ പേരില്‍ തുറന്നിരിക്കുന്നത്. എത്ര വലിയ മഴ വന്നാലും മാച്ചിനെ ബാധിക്കാത്ത...
- Advertisement -spot_img

Latest News

പുതുയുഗ യാത്രാ സ്വീകരണ വേദിയിൽ ഉന്തും തള്ളും; മുല്ലപ്പള്ളി രാമചന്ദ്രന്‍ താഴെ വീണു

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയിൽ നടന്ന സ്വീകരണ വേദിയിൽ ഉന്തും തള്ളും. സ്വാഗത പ്രാസംഗികനായ ഡിസിസി സെക്രട്ടറി, ജാഥാ...
- Advertisement -spot_img