Wednesday, February 11, 2026

Narendra Modi

‘പ്രധാനമന്ത്രിയുടെ കണ്ണിൽ ഭയം, രാജ്യത്തെ വിറ്റുതുലച്ചു’; ഇന്ത്യ-യുഎസ് കരാറിൽ രൂക്ഷവിമർശനവുമായി രാഹുൽ

ന്യൂ ഡൽഹി: കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. ആഗോള മത്സരങ്ങളെ നേരിടുന്നതിനെക്കുറിച്ച് ബജറ്റ് ഒന്നും പറയുന്നില്ല എന്നും പുതിയ കാലത്തെ വെല്ലുവിളികളെക്കുറിച്ചും ബജറ്റ് മൗനം പാലിക്കുന്നുവെന്നും രാഹുൽ വിമർശിച്ചു. ഐടി മേഖലയിൽ എഐ വെല്ലുവിളികൾ ഉയർത്തുകയാണ്. ഊർജം, സാമ്പത്തികം, രൂപയുടെ മൂല്യമിടിവ് എന്നിവയെക്കുറിച്ചൊന്നും ബജറ്റിൽ പരാമർശമില്ല. ഭൗമരാഷ്ട്ര പ്രശ്നങ്ങളെ നമ്മൾ എങ്ങനെ...

പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിന് ലോക്‌സഭയുടെ അംഗീകാരം; 2004 ന് ശേഷം ആദ്യം

ന്യൂഡൽഹി: ലോക്‌സഭാ ബജറ്റ് സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിൽ നടത്തിയ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയം പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ പാസാക്കി. 2004-ന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിന് അംഗീകാരം നൽകുന്നത്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ അംഗങ്ങളുടെ ആവർത്തിച്ചുള്ള ബഹളത്തിനും മുദ്രാവാക്യം വിളികൾക്കും...

പ്രധാനമന്ത്രി ഇന്ത്യയെ അമേരിക്കക്ക് വിറ്റു ;വ്യാപാരക്കരാറിൽ മോദി സമ്മർദത്തിന് വഴിപ്പെട്ടോ; എപ്സ്റ്റീൻ ഫയൽ ഉയർത്തി രാഹുൽ ഗാന്ധിയുടെ ആരോപണം

ന്യൂഡൽഹി: ഇന്ത്യ- യുഎസ് വ്യാപാര കരാറിലൂടെ പ്രധാനമന്ത്രി രാജ്യത്തെ വിറ്റുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ കുറച്ച് മാസങ്ങളായി മുടങ്ങിക്കിടന്ന യുഎസ്- ഇന്ത്യ വ്യാപാര കരാറിൽ ഇന്നലെ രാത്രി നരേന്ദ്രമോദി ഒപ്പുവച്ചു. കടുത്ത സമ്മർദങ്ങൾക്ക് വഴങ്ങിയാണ് മോദി കരാറിൽ ഒപ്പുവച്ചത്. തന്റെ പ്രതിച്ഛായ തകർന്നേക്കാമെന്നാണ് അദ്ദേഹം ഭയപ്പെടുന്നുണ്ടെന്നും രാഹുൽ ഗാന്ധി പാർലമെന്റിന്...

‘ഞെട്ടിക്കുന്നത്’, സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണപതി പൂജയിൽ പ്രധാനമന്ത്രി പങ്കെടുത്തതിൽ വിമർശനങ്ങൾ ഉയരുന്നു

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വസതി, പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചത് വിവാദത്തിൽ. ജുഡീഷ്യറിയുടെ നിഷ്പക്ഷത ഇല്ലാതായെന്ന് ചൂണ്ടിക്കാട്ടിയാണ് മുതിർന്ന അഭിഭാഷകർ അടക്കമുള്ളവർ രംഗത്തെത്തിയത്. ഭരണഘടനാ വിരുദ്ധ നടപടിയാണ് മോദിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം എം.പി അരവിന്ദ് സാവന്ത് പറഞ്ഞു ഇന്നലെ വൈകിട്ടാണ് ചീഫ് ജസ്റ്റിസിന്റെ ന്യൂഡൽഹിയിലെ വസതിയിൽ മോദിയെത്തിയത്....

പ്രധാന വകുപ്പുകളിൽ പിടിമുറുക്കി സഖ്യകക്ഷികൾ, ഒതുക്കാൻ കഴിയാതെ എൻഡിഎ

ഡൽഹി: മൂന്നാമൂഴത്തിനായി ഒരുങ്ങിക്കഴിഞ്ഞു നരേന്ദ്രമോദി. ഞായറാഴ്‌ച വൈകിട്ട് ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യും. ജൂൺ 8 ശനിയാഴ്‌ചയാണ് സത്യപ്രതിജ്ഞാ ചടങ്ങ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീടിത് മാറ്റുകയായിരുന്നു. ഇതോടെ ജവഹർ ലാൽ നെഹ്‌റുവിന് ശേഷം മൂന്ന് തവണ പ്രധാനമന്ത്രിയാകുന്ന നേതാവ് കൂടിയാകും മോദി. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നിരവധി ദക്ഷിണേഷ്യൻ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ്...

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നൽകി. രാജി രാഷ്ട്രപതി സ്വീകരിച്ചു. പിന്നീട് കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി നിര്‍ദ്ദേശം നൽകി. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങി. ഇന്ന് രാവിലെ തന്റെ വസതിയിൽ കേന്ദ്ര മന്ത്രിസഭയുടെ അവസാന...

ഗാന്ധിക്കെതിരായ പരാമർശം; മോദിക്കെതിരെ പൊലീസിൽ പരാതി നൽകി ചലച്ചിത്ര നിർമ്മാതാവ്

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപിതാവ് മഹാത്മാ ​ഗാന്ധിക്കെതിരെ നടത്തിയ പരാമർശത്തിൽ പൊലീസിൽ പരാതി. ഗുവാഹത്തിയിലെ ഹാത്തി ഗൗ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. ദേശീയ അവാർഡ് നേടിയ ചലച്ചിത്ര നിർമ്മാതാവ് ലൂയിത് കുമാർ ബർമ്മനാണ് പരാതി നൽകിയത്. മോദിയുടെ പരാമർശം രാജ്യ നിന്ദ നിറഞ്ഞതും, ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് പരാതിയിൽ പറയുന്നു. 2021 ലെ അസമീസ് ചിത്രം...

‘ഏഴ് വിമാനത്താവളങ്ങള്‍ മോദി അദാനിക്ക് നല്‍കി, എത്ര ടെമ്പോ ലഭിച്ചു?’; അന്വേഷണത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ ശതകോടീശ്വര വ്യവസായികളായ അദാനി, അംബാനി എന്നിവരുമായുള്ള ബന്ധം വീണ്ടും ചര്‍ച്ചയാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയതിന് പിന്നിലെ സാമ്പത്തിക ഇടപാട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് രാഹുലിന്റെ ആവശ്യം. ശതകോടീശ്വരന്മാരായ അദാനിക്കും അംബാനിക്കുമെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇപ്പോൾ ഒരക്ഷരം മിണ്ടുന്നില്ലെന്ന...

75ല്‍ മോദി വിരമിക്കുമോ? കെജ്‌രിവാളിന്റെ പരാമര്‍ശത്തില്‍ അടിപതറി ബി.ജെ.പി

ഏകാധിപത്യത്തിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചാണ് അരവിന്ത് കെജ്‌രിവാള്‍ തന്റെ ഇടക്കാല ജാമ്യ നാളുകളിലേക്ക് കാലെടുത്തു വച്ചത്. പിന്നീട് തന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ തന്നെ കെജ്‌രിവാള്‍ തീര്‍ത്തും നിരപദ്രവകരമായ ഒരു പരാമര്‍ശവും നടത്തി. ബി.ജെ.പിയിലെ വിരമിക്കല്‍ നിയമം ഉയര്‍ത്തിപ്പിടിച്ചായിരുന്നു പരാമര്‍ശം.  ബി.ജെ.പിയില്‍ വിരമിക്കല്‍ പ്രായം 75 ആണെന്നും അതിനാല്‍ അടുത്തവര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി പദവിയൊഴിയുമെന്നുമായിരുന്നു...

മോദിയുമായി തുറന്ന സംവാദത്തിന് ഞാന്‍ തയ്യാര്‍, പക്ഷെ മോദിക്ക് ഭയമായിരിക്കും: രാഹുല്‍ ഗാന്ധി

ലഖ്‌നൗ: ജനകീയ പ്രശ്‌നങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംവദിക്കുന്നതിന് 100% തയ്യാറാണെന്ന് രാ​ഹുൽ ​ഗാന്ധി. ലഖ്‌നൗവിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുൽ ഗാന്ധിയെയും തുറന്ന സംവാദത്തിന് ക്ഷണിച്ച് സുപ്രിം കോടതി മുൻ ജഡ്ജിയുൾപ്പടെയുള്ളവർ കത്തയച്ചിരുന്നു ഇതിന് മറുപടിയാണ് രാഹുൽ നൽകിയത്. "ഏത് വേദിയിലും പൊതു വിഷയങ്ങളിൽ പ്രധാനമന്ത്രിയുമായി സംവാദത്തിന് ഞാൻ 100%...
- Advertisement -spot_img

Latest News

പുതുയുഗ യാത്രാ സ്വീകരണ വേദിയിൽ ഉന്തും തള്ളും; മുല്ലപ്പള്ളി രാമചന്ദ്രന്‍ താഴെ വീണു

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയിൽ നടന്ന സ്വീകരണ വേദിയിൽ ഉന്തും തള്ളും. സ്വാഗത പ്രാസംഗികനായ ഡിസിസി സെക്രട്ടറി, ജാഥാ...
- Advertisement -spot_img