ഗുഡ്‍സ് വാഹനങ്ങളിൽ കൊണ്ടുപോകേണ്ട വസ്‍തുക്കളുമായി ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നതിന്‍റെ അപകട ഭീഷണി ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സംഭവിച്ചേക്കാവുന്ന ദുരന്തത്തെക്കുറിച്ചുള്ള എംവിഡിയുടെ മുന്നറിയിപ്പ്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് രണ്ടു പേർക്ക് മാത്രം യാത്ര ചെയ്യുന്നതിനായി രൂപ കല്പന ചെയ്തിട്ടുള്ള വാഹനമാണ് മോട്ടോർ സൈക്കിൾ എന്നും ബോഡിയുടെ ബാലൻസിങ് മോട്ടോർ...
തിരുവനന്തപുരം: അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴക്കാലത്ത് ഇരുചക്രവാഹനയാത്രികര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഓടുന്ന ഇരുചക്ര വാഹനങ്ങളില്‍ കുട നിവര്‍ത്തി ഉപയോഗിച്ചാല്‍ ‘പാരച്യൂട്ട് എഫക്ട്’ മൂലം അപകടം സൃഷ്ടിച്ചേക്കാമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓര്‍മ്മപ്പെടുത്തുന്നത്.
‘പലയിടങ്ങളിലും വേനല്‍മഴ പെയ്യുകയാണ്. അപ്രതീക്ഷിതമായ മഴയില്‍ നിന്നും രക്ഷപ്പെടാന്‍...
തിരുവനന്തപുരം: ഉടമസ്ഥാവകാശം മാറ്റാതെയാണോ നിങ്ങളുടെ വാഹനം കൈമാറ്റം ചെയ്തിട്ടുള്ളത്. എന്നാൽ അത് ഭാവിയിൽ നിയമപ്രശ്‌നങ്ങളിലേക്കും മനസ്സമാധാനം നഷ്ടപ്പെടുന്ന തരത്തിലുള്ള സംഭവവികാസങ്ങളിലേക്കും നയിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്.
വാഹനം വിൽക്കുന്ന, നിലവിലുള്ള ഉടമസ്ഥന്റെ ഉത്തരവാദിത്തമാണ് പുതിയ ആളുടെ മേൽവിലാസത്തിലേക്ക് മാറ്റിയെന്ന് ഉറപ്പുവരുത്തുക എന്നുള്ളത്. മേൽവിലാസം മാറ്റുന്ന സർവീസ് ഇപ്പോൾ വളരെ ലളിതമായി തന്നെ ചെയ്യാവുന്നതാണ്....
കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. ''Look Right, Walk right' എന്ന പേരിൽ പ്രത്യേക ബോധവത്കരണ പരിപാടി ആരംഭിച്ചു. ഏഴു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ സംസ്ഥാന വ്യാപകമായാണ് നടത്തുന്നത്.
സംസ്ഥാനത്ത് കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നത് വർധിച്ചതോടെയാണ് ഇത്തരം ഒരു ക്യാമ്പയിനിലേക്ക് മോട്ടോർ വാഹന വകുപ്പ് തിരിഞ്ഞത്. വാഹനാപകടങ്ങളില്‍പ്പെട്ട് മരിക്കുന്നവരിൽ 23 ശതമാനവും...
കണ്ണൂരില്‍ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ച് രണ്ടു പേര്‍ മരിച്ച സാഹചര്യത്തില്‍ ജാഗ്രത സന്ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്. കണ്ണൂരില്‍ ഇന്ന് ഉണ്ടായത് അത്യന്തം വേദനാജനകമായ അപകടമാണ്.
വാഹനങ്ങളുടെ അഗ്‌നിബാധയുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പല തീപിടുത്തങ്ങളും നമ്മള്‍ തന്നെ ക്ഷണിച്ചു വരുത്തുന്നതാണ്. പലപ്പോഴും അറിവില്ലായ്മയാണ് ഈ അപകടങ്ങളിലെ പ്രധാന വില്ലന്‍. നിരുപദ്രവിയായി തോന്നുന്ന...
കണ്ണൂര്‍: കണ്ണൂരില്‍ ഓടുന്ന കാറിന് തീ പിടിച്ചതിന് കാരണം സ്റ്റിയറിങ്ങിന്റെ ഭാഗത്ത് നിന്നുണ്ടായ ഷോർട്ട് സർക്യൂട്ട് ആവാമെന്ന് മോട്ടോർ വാഹന വകുപ്പ് . എക്സ്ട്രാഫിറ്റിങ്സിൽ നിന്നുളള ഷോർട്ട് സർക്യൂട്ട് ആണോ എന്ന് വിശദ പരിശോധ തുടങ്ങിയെന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രവീൺ കുമാർ പറഞ്ഞു. പ്രസവ വേദനയെ തുടര്‍ന്ന് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന കുടുംബം...
സ്വന്തം അധികാരപരിധിയില്‍ അല്ലെങ്കില്‍പ്പോലും കേരളത്തിലെവിടെയും കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കേസെടുക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ വിളിച്ച ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, ജോയന്റ് ആര്‍.ടി.ഒ., ആര്‍.ടി.ഒ. എന്നീ തസ്തികകളിലുള്ളവര്‍ക്കാണ് കേസെടുക്കാനുള്ള അധികാരം. ഇത് നടപ്പാകുന്നതോടെ ഏതുസ്ഥലത്തും ഏതുസമയത്തും...
''മൂന്നുലക്ഷം രൂപയ്ക്കാണ് ഒരു സുഹൃത്ത് വഴി ഛത്തീസ്ഖഢില്‍നിന്ന് 2013 മോഡല്‍ ബി.എം.ഡബ്ല്യു. കാര്‍ വാങ്ങിയത്. രജിസ്‌ട്രേഷന്‍ മണിപ്പൂരില്‍ നമ്മുടെ പേരില്‍ത്തന്നെ വ്യാജ വിലാസത്തില്‍ ചെയ്തു. നടപടികള്‍ പൂര്‍ത്തിയാക്കി കാര്‍ മണിപ്പൂര്‍ ആര്‍.ടി. ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത് സ്വന്തം പേരിലാക്കി' വാഹന പരിശോധനയ്ക്കിടെ പിടിയിലായ തമ്മനം സ്വദേശി പൗലോസ് ചുളുവിലയില്‍ ആഡംബര കാര്‍ സ്വന്തമാക്കിയ കഥ...
കോഴിക്കോട്: കോഴിക്കോട് കാരന്തൂര് മര്കസ് കോളേജ് മൈതാനത്ത് ഫുട്ബോൾ ആരാധകരായ വിദ്യാർഥികൾ നടത്തിയ വാഹനാഭ്യാസ പ്രകടനത്തിൽ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. വാഹന ഉടമകളിൽ നിന്ന് 66,000 രൂപ പിഴയായി ഈടാക്കി. അപകടകരമായ രീതിയിൽ വാഹനമോടിച്ച 11 വിദ്യാര്ഥികളുടെ ലൈസന്‍സ് സസ്പെന്ഡ് ചെയ്യുമെന്നും എംവിഡി അധികൃതർ അറിയിച്ചു. വിദ്യാര്ഥികള്ക്ക് മോട്ടോര്‍ കാരണം കാണിക്കല് നോട്ടീസ് നല്കിയിട്ടുണ്ടെന്നും അധികൃതർ...
ദില്ലി: കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ പത്ത് വർഷത്തിനിടെ രാജ്യത്ത് ക്ഷീരവികസന മേഖലയിൽ വലിയ മുന്നേറ്റം പ്രകടമാണ്. ഓരോ വർഷവും രാജ്യത്ത് ഉൽപാദിപ്പിക്കുന്ന പാലിന്റെയും ഇറച്ചിയുടെയും...