ന്യൂഡല്ഹി: 156 ഫിക്സഡ് ഡോസ് കോമ്പിനേഷന് (എഫ്ഡിസി) മരുന്നുകള് സര്ക്കാര് നിരോധിച്ചു. പനി, ജലദോഷം, അലര്ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല് മരുന്നുകള് ഉള്പ്പെടെയുള്ളവയ്ക്കാണ് നിരോധനം. ഇത്തരത്തിലുള്ള കോക്ക്ടെയില് മരുന്നുകള് മനുഷ്യര്ക്ക് അപകടമുണ്ടാക്കാന് സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്.
വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക്...