ഉപ്പള: കൈമാറാനായി കൊണ്ടുവന്ന അഞ്ചുഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ചേവാര്‍ സ്വദേശിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. അസര്‍ (32)ആണ് അറസ്റ്റിലായത്. നയാബസാര്‍ ജനപ്രിയയില്‍ മയക്കുമരുന്ന് കൈമാറാനെത്തിയപ്പോഴാണ് രഹസ്യവിവരത്തെത്തുടര്‍ന്നെത്തിയ മഞ്ചേശ്വരം എസ്.ഐ. എന്‍. അന്‍സാറും സംഘവും അസറിന്റെ ദേഹപരിശോധന നടത്തിയത്. ശരീരത്തില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.
ദുബായ്: വാഹന നമ്പര്‍പ്ലേറ്റ് ലേലത്തിലൂടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുക നേടി ദുബായ്റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). ഗ്രാന്‍ഡ് ഹയാത്ത് ദുബായില്‍ ശനിയാഴ്ച നടന്ന...