രാജ്യത്തെ പ്രധാന വ്യവസായിയായ എം.എ. യൂസഫലിയുടെ പുതിയ സ്വകാര്യ ജെറ്റ് വിമാനത്തിന്റെ സവിശേഷതകൾ പുറത്ത്. മികച്ച സൗകര്യങ്ങളുള്ള ഗൾഫ് സ്ട്രീം ജി 600 വിമാനമാണ് അദ്ദേഹം പുതിയതായി വാങ്ങിയത്. അമേരിക്കൻ കമ്പനിയായ ജനറൽ ഡൈനാമിക്സിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്സാണ് വിമാനത്തിന്റെ നിർമാതാക്കൾ. ടി7-വൈഎംഎ എന്നതാണ് വിമാനത്തിന്റെ രജിസ്ട്രേഷൻ. പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ എൻജിനാണ്...