കൊച്ചി: മുസ്ലിംലീഗ് നേതാവായ കെ എം ഷാജിക്കെതിരെയുള്ള വിജിലൻസ് കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതിയുടെ സ്റ്റേ. മൂന്ന് മാസത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്.
അനധികൃത സ്വത്തുസമ്പാദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെ എം ഷാജി ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിലാണ് ഇടക്കാല ഉത്തരവായി മൂന്നുമാസത്തിന് സ്റ്റേ അനുവദിച്ചത്.
കുമ്പള: മുസ്‌ലിം ലീഗ് നേതാക്കൾ വാക്കുപാലിച്ചില്ലെന്നാരോപിച്ച് മഞ്ചേശ്വരത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച സജീവമുസ്‌ലിം ലീഗ് പ്രവർത്തകനായ കണ്ണൂർ അബ്ദുല്ല മാസ്റ്റർ പ്രചരണ രംഗത്ത് സജീവം.
കേവലം...