കാഴ്ചയുടെ മിഥ്യാധാരണകളെ പരീക്ഷിക്കുന്ന നിരവധി കളികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കാറുണ്ട്. നമ്മുടെ മസ്തിഷ്ക്കത്തെ പരീക്ഷിക്കുന്ന ഇത്തരം ചിത്രങ്ങള്‍ വളരെ പെട്ടെന്ന് തന്നെ ആളുകള്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം ഇതുപോലൊരു ചിത്രം സാമൂഹിക മാധ്യമത്തില്‍ തരംഗമായി. വെളുത്ത പ്രതലത്തില്‍ ലംബമായി വരച്ച കറുത്ത വരകളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. എന്നാല്‍ ഈ കറുത്ത വരകള്‍ക്ക് പിന്നിലായി ഒരു...