ന്യൂഡല്‍ഹി: ഇസ്രായേല്‍ സൈനികര്‍ കൊലപ്പെടുത്തിയ അഞ്ചുവയസുള്ള ഫലസ്തീന്‍ ബാലിക ഹിന്ദ് റജബിന്റെ അവസാന നിമിഷങ്ങള്‍ വിവരിക്കുന്ന 'വോയ്‌സ് ഓഫ് ഹിന്ദ് റജബ്' സിനിമക്ക് രാജ്യത്ത് പ്രദര്‍ശനാനുമതി നല്‍കിയില്ല. കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് (സിബിഎഫ്‌സി) സിനിമക്ക് അനുമതി നല്‍കിയില്ലെന്ന് ഇന്ത്യയിലെ വിതരണക്കാരായ മുംബൈയിലെ ജയ് വിരാട്ര എന്റര്‍ടെയിന്‍മെന്റിന്റെ ഉടമ മനോജ് നന്ദ്വാന പറഞ്ഞു. സിനിമ വൈകാരികതയുയര്‍ത്തുന്നതാണെന്നും...