പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. പീഡന പരാതിയിലെ ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമാണോ?. യുവതി നല്‍കിയ ആദ്യപരാതിയില്‍ ലൈംഗിക പീഡനം ഉണ്ടായിരുന്നോയെന്നും ഹൈക്കോടതി ആരാഞ്ഞു. പരാതി വായിച്ചപ്പോള്‍ സിനിമാക്കഥപോലെ തോന്നിയെന്നും ഹൈക്കോടതി ഇന്നു പറഞ്ഞു.
പീഡന പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ്...