ചൈനയുൾപ്പെടെയുള്ള പല വിദേശ രാജ്യങ്ങളിലും ഇപ്പോള്‍ കൊവിഡ് നിരക്കുകൾ കുതിച്ചുയരുകയാണ്. പലയിടങ്ങളിലും പുതിയ വകഭേദങ്ങളാണ് വ്യാപനത്തിന് കാരണമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡിസംബറിന്‍റെ തുടക്കത്തില്‍ തന്നെ കേസുകളില്‍ വൻ വര്‍ധനവ് കണ്ടെത്തുകയും മരണനിരക്ക് ഉയരുകയും ചെയ്തുവെങ്കിലും ഇത് സംബന്ധിച്ച കണക്കുകളൊന്നും പുറത്തുവിടാൻ ചൈന തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ചൈന.
ഒരു മാസത്തിനിടെ...
ബെയ്ജിങ്: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിന് പിന്നാലെ ചൈനയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ധന. മൂന്നു മാസത്തിനിടയില്‍ ചൈനയിലെ 60 ശതമാനം ജനങ്ങളെയും ആഗോളതലത്തില്‍ 10 ശതമാനം ജനങ്ങളെയും കോവിഡ് ബാധിച്ചേക്കാമെന്നാണ് വിദഗ്ധർ നല്‍കുന്ന മുന്നറിയിപ്പ്. ചൈന അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനമുണ്ടാകുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളേയും...
ബെയ്ജിങ്: ചൈനയിൽ കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തിൽ വൈറസ് ബാധിതരെ പാർപ്പിക്കാനായി വൻ തോതിൽ ക്വാറന്റൈൻ കേന്ദ്രങ്ങളും താത്കാലിക ആശുപത്രികളും നിർമിക്കുന്നതായി റിപ്പോർട്ടുകൾ. 13കോടി ജനങ്ങൾ താമസിക്കുന്ന നഗരമായ ഗ്വാങ്ഷുവിൽ രണ്ടര ലക്ഷം രോഗികളെ പാർപ്പിക്കാനുള്ള താത്കാലിക ക്വാറന്റൈൻ, ആശുപത്രി സൗകര്യങ്ങളുടെ നിർമാണമാണ് പുരോഗമിക്കുന്നത്. നഗരത്തിൽ വലിയ തോതിലാണ് വൈറസ് പടർന്നു പിടിക്കുന്നത്. ശനിയാഴ്ച...
ബീജിങ്: 12 ദിവസമായി നിർത്താതെ വട്ടംകറങ്ങിക്കൊണ്ടിരിക്കുന്ന ചൈനയിലെ ആട്ടിൻ കൂട്ടത്തിന്റെ ദൃശ്യങ്ങളായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ ഇടം നേടിയിരുന്നത്. വടക്കൻ ചൈനയിലെ മംഗോളിയ റീജിയണിലാണ് ഈ കൗതുക സംഭവം നടന്നത്.
സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം ചർച്ചയായത്. ചൈനീസ് ഔദ്യോഗിക ചാനലായ പീപ്പിൾസ് ഡെയ്ലിയാണ് വീഡിയോ പുറത്തുവിട്ടത്. ഈ വീഡിയോ പുറത്ത് വന്നിത് പിന്നാലെ...