ബംഗളൂരു: ഹിജാബ് വിലക്ക് നീക്കിക്കൊണ്ടുള്ള ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര. വിഷയം വിശദമായി പരിശോധിച്ച ശേഷം സർക്കാർ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
"ഞങ്ങൾ ഹിജാബ് സംബന്ധിച്ച് ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഇക്കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ പറഞ്ഞിട്ടുണ്ട്. ആഴത്തിൽ പരിശോധിച്ച ശേഷം സർക്കാർ തീരുമാനമെടുക്കും"- ജി പരമേശ്വര വാര്‍ത്താ ഏജന്‍സിയായ...
ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ ബിജെപി എംഎല്‍എയെ നിയമസഭയില്‍ നിന്ന് പുറത്താക്കി. സോന്‍ഭദ്ര ജില്ലയിലെ ദുദ്ദി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള രാംദുലാര്‍ ഗോണ്ടിനാണ് ബലാത്സംഗക്കേസില്‍ കോടതി ശിക്ഷ വിധിച്ചത്.
കോടതി വിധി വന്നതിന് പിന്നാലെയാണ് യുപി നിയമസഭയില്‍ നിന്ന് ഇയാളെ പുറത്താക്കിയത്. 2014ല്‍ ആണ് കേസിന് ആസ്പദമായ സംഭവം...
ബെംഗളൂരു: ജാതി സെൻസസിന്റെ പേരിൽ കർണാടകയിൽ വീണ്ടും പ്രതിസന്ധി. ജാതി സെൻസസ് റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെയും ബിജെപിയുടെയും ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള എംഎൽഎമാര്‍ സര്‍ക്കാരിന് സംയുക്ത നിവേദനം നൽകി. കർണാടകയിൽ നിലവിലുള്ള ജാതിസെൻസസ് റിപ്പോർട്ട് പുറത്ത് വിടരുതെന്നാണ് ആവശ്യം. മുഖ്യമന്ത്രി സിദ്ധരാമയ്യക്കാണ് പാര്‍ട്ടി ഭിന്നത മറന്ന് സമുദായ ഐക്യം മുൻനിര്‍ത്തി എംഎൽഎമാര്‍...
ഛത്തീസ്ഗഢ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ 80 ശതമാനം പേരും കോടിപതികള്‍. തിരഞ്ഞെടുക്കപ്പെട്ട 90 എംഎല്‍എമാരില്‍ 72 പേരും കോടികള്‍ ആസ്തിയുള്ളവരാണ്. ബിജെപി എംഎല്‍എമാരാണ് സമ്പത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 54 ബിജെപി എംഎല്‍എമാരില്‍ 43 പേര്‍ക്കും കോടികളുടെ ആസ്തിയുണ്ട്.
സമ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ 35 എംഎല്‍എമാരില്‍ 83 ശതമാനവും കോടീശ്വരന്‍മാരാണ്. ബിജെപി എംഎല്‍എ...
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 12 ആയി. രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണം നഷ്ടപ്പെട്ടതോടെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ മൂന്നായി ചുരുങ്ങി. ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങൾ ഭരിക്കുന്ന ആം ആദ്മി പാർട്ടിയാണ് മൂന്നാമത്തെ ഏറ്റവും വലിയ ദേശീയ പാർട്ടി.
ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, ഗോവ,...
ബംഗളൂരു: ഉടൻ നടക്കാനിരിക്കുന്ന അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഉറപ്പായും പരാജയപ്പെടുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കുന്നതിനായാണ് അവരിപ്പോൾ തിരക്കുപിടിച്ച് സമ്പന്നരായ ബിസിനസുകാരുടെയും കോൺട്രാക്ടർമാരുടെയും വീടുകളിൽ ഇ.ഡിയെയും ഇൻകംടാക്സ് വിഭാഗത്തെയും കൂട്ടുപിടിച്ച് റെയ്ഡ് നടത്തുന്നതെന്നും ആരോപിച്ചു. അവർക്കിപ്പോൾ പഴയപോലെ ഫണ്ട് ലഭിക്കുന്നില്ല. കാരണം ഫണ്ടിന്റെ 40 ശതമാനവും ലഭിച്ചിരുന്നത് കർണാടകയിൽ നിന്നായിരുന്നു....
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മണിപ്പൂർ സംഘർഷത്തേക്കാൾ ഇസ്രയേൽ-ഹമാസ് യുദ്ധത്തിലാണ് മോദിക്ക് താൽപര്യമെന്ന് വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ മിസോറാമിൽ എത്തിയതായിരുന്നു രാഹുൽ.
ഇസ്രയേലിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ പ്രധാനമന്ത്രിക്കും ഇന്ത്യൻ സർക്കാരിനും വളരെ താൽപ്പര്യമുണ്ട്. എന്നാൽ ആശ്ചര്യകരമെന്നു പറയട്ടെ, മണിപ്പൂർ വിഷയത്തിൽ അവർക്ക് ഈ താൽപ്പര്യമില്ല....
ബംഗളൂരു: ബി.ജെ.പിയിലെയും ജെ.ഡി.എസിലെയും 40 നേതാക്കൾ കോൺഗ്രസിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ആം ആദ്മി പാർട്ടിയിലെ 100 പ്രവർത്തകരും കോൺഗ്രസിലേക്ക് വരാൻ താൽപര്യം കാണിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി സഖ്യത്തിൽ ചേരാനുള്ള ജെ.ഡി.എസ് തീരുമാനത്തിൽ പ്രതിഷേധിച്ചാണ് നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്നത്. ഈ നേതാക്കളുടെ അപേക്ഷ പാർട്ടി നേതൃത്വം പരിശോധിച്ചുവരികയാണ്....
ന്യൂഡൽഹി ∙ രാജ്യത്തെ 8 ദേശീയ പാർട്ടികൾ 2021-22 സാമ്പത്തിക വർഷം വെളിപ്പെടുത്തിയ ആകെ ആസ്തി 8,829.16 കോടി രൂപ. തൊട്ടുമുൻപത്തെ വർഷം ഇത് 7,297.62 കോടി രൂപയായിരുന്നു. ഏറ്റവും കൂടുതൽ ആസ്തി ബിജെപിക്കാണ് (6,046.81 കോടി).
ഏറ്റവും കുറവ് ആസ്തി നാഷനൽ പീപ്പിൾസ് പാർട്ടിക്കാണ്– 1.82 കോടി രൂപ. അതുകഴിഞ്ഞാൽ സിപിഐ (15.67 കോടി)....
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് പുതുപ്പള്ളിയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ലിജിൻ ലാലാണ് ബിജെപി സ്ഥാനാർത്ഥി. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനാണ് നിലവില്‍ ലിജിൻ ലാൽ. യുവമോർച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും ലിജിൻ ലാൽ പ്രവർത്തിച്ചിട്ടുണ്ട്. 2014 മുതൽ ബിജെപി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു...
കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...