പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. ജെഡിയു എംഎൽഎമാരുടെ യോഗത്തിലാണ് രാജി പ്രഖ്യാപിച്ചത്. രാജിക്കത്ത് ഗവർണർക്ക് കൈമാറി.
സംസ്ഥാനത്തെ സർക്കാരിനെ പിരിച്ചുവിടാൻ ഗവർണറോട് ആവശ്യപ്പെട്ടതായി നിതീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. മഹാസഖ്യത്തിലെ സ്ഥിതി മോശമാണ്. എല്ലാവരുടെയും അഭിപ്രായം മാനിച്ചാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്കൊപ്പം ചേർന്ന് രൂപവത്കരിക്കുന്ന സർക്കാറിൽ മുഖ്യമന്ത്രിയായി ഞായറാഴ്ച വൈകീട്ട് അഞ്ചോടെ സത്യപ്രതിജ്ഞ...
പട്ന: ബിഹാറിൽ പൊലീസിനെ വലച്ച് സീരിയൽ കിസ്സർ. സ്ത്രീകളെ അപ്രതീക്ഷിതമായ ബലമായി കടന്നുപിടിച്ച് ചുംബിച്ച് കടന്നുകളയുന്ന യുവാവിനെ തേടി പൊലീസ് തിരച്ചിൽ ശക്തമാക്കി. കഴിഞ്ഞ ദിവസം ആരോഗ്യപ്രവർത്തകയെ ബലമായി ചുംബിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ജാമുയി ജില്ലയിലാണ് സംഭവം. ആശുപത്രിയുടെ മതിൽ ചാടിക്കടന്നെത്തിയ ഇയാൾ ഫോണ്‍ ചെയ്തുകൊണ്ട് നില്‍ക്കുകയായിരുന്ന ആരോഗ്യപ്രവര്‍ത്തകയെ ബലം പ്രയോഗിച്ച് ചുംബിക്കുകയായിരുന്നു....
ബീഹാറിലെ സരൺ ജില്ലയിൽ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് 56 കാരനെ തല്ലിക്കൊന്നു. നസീം ഖുറേഷി എന്നയാളെയാണ് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ മൂന്ന് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ഇരയിൽ നിന്ന് ബീഫ് പിടിച്ചെടുത്തതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
സിവാൻ ജില്ലയിലെ ഹസൻപൂർ ഗ്രാമത്തിലെ താമസക്കാരനായിരുന്നു 56 കാരനായ നസീം ഖുറേഷി. ചൊവ്വാഴ്ച...