മുംബൈ: ഒരുകാലത്ത് ഹിറ്റ് മെഷീനായിരുന്നു ബോളിവുഡിന്‍റെ ഖിലാഡി എന്നറിയപ്പെടുന്ന അക്ഷയ് കുമാർ. തുടരെ ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ചിരുന്ന അദ്ദേഹത്തിന് വലിയ ആരാധക വൃന്ദത്തെയും സൃഷ്ടിക്കാനായിരുന്നു. ആയോധന കലകളിലെ കഴിവുകൾ ചേർത്ത് ആക്ഷൻ പാക്ക്ഡ് ആയ നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്‍റേതായി പുറത്തിറങ്ങി. തമാശയും സാമൂഹിക സന്ദേശവുമുള്ള ചിത്രങ്ങളിലും അദ്ദേഹം തിളങ്ങി. ബോളിവുഡിലെ ഖാൻമാരുമായി താരതമ്യം ചെയ്യാവുന്ന സ്ഥിരതയുള്ള...