തിരുവനന്തപുരം: ബംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന അബ്ദുന്നാസർ മഅ്ദനിയുടെ ജീവൻ രക്ഷിക്കാൻ കേരള സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് മാർച്ച്. സിറ്റിസൺ പ്രൊട്ടക്ഷൻ ഫോറം വനിതാ വിഭാഗമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
മഅ്ദനിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ സംസ്ഥാന സർക്കാർ ബംഗളൂരുവിലേക്ക് മെഡിക്കൽ സംഘത്തെ അയക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പാളയത്തുനിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ പി.ഡി.പി നേതാവ് മയിലക്കാട്...