World

കാര്‍ ഓടിക്കുന്നതിനിടയില്‍ ഫോണ്‍ കോള്‍; വാഹനത്തില്‍ നിന്നിറങ്ങി ഫോണെടുത്ത യുവാവ് കണ്ടത്…

കാലിഫോര്‍ണിയ: അക്ഷരാര്‍ത്ഥത്തില്‍ മരണത്തെ പറ്റിച്ചതിന്‍റെ ഞെട്ടലില്‍ നിന്ന് മാറിയിട്ടില്ല കാലിഫോര്‍ണിയ സ്വദേശിയായ മൌറിഷിയോ ഹെനാവോ. കാര്‍ ഓടിക്കുന്നതിനിടയില്‍ വന്ന ഫോണ്‍ കോളാണ് യുവാവിന് രക്ഷയായത്. കാര്‍ റോഡ് സൈഡിലൊതുക്കിയ ശേഷം ഫോണുമെടുത്ത് പുറത്തേക്ക് യുവാവ് ഇറങ്ങിയതിന് തൊട്ട് പിന്നാലെയാണ് വലിയൊരു പാറക്കഷ്ണം കാറിന്‍റെ മുകളിലേക്ക് വീണത്. ആഡംബര കാറിന്‍റെ വലിയൊരു ഭാഗവും പാറ വീണ്...

അഫ്ഗാൻ: മുൻ വനിതാ പാർലമെന്റംഗത്തെയും അംഗരക്ഷകനെയും വീട്ടിൽകയറി വെടിവച്ചുകൊന്നു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ മുൻ വനിതാ പാർലമെന്റംഗത്തെയും സുരക്ഷാ ഉദ്യോഗസ്ഥനെയും വെടിവച്ച് കൊന്നു. മുർസൽ നാബിസാദ (32) യും ഇവരുടെ അംഗരക്ഷകനുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി വീട്ടിലേക്ക് അതിക്രമിച്ചെത്തിയ അക്രമിസംഘം മുർസൽ നാബിസാദയേയും അംഗരക്ഷകനേയും നിഷ്‌കരുണം വെടിവച്ചു കൊല്ലുകയായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന മുർസൽ നാബിസാദയുടെ സഹോദരനും വെടിയേറ്റിട്ടുണ്ട്. അമേരിക്കൻ പിന്തുണയുള്ള സർക്കാർ അഫ്ഗാൻ ഭരിച്ചിരുന്ന സമയത്ത്,...

വിമാനം കത്തിയമരുന്നതിന് തൊട്ടുമുമ്പ് ഫേസ്ബുക്ക് ലൈവ്; ദൃശ്യങ്ങൾ പകർത്തിയത് ഇന്ത്യക്കാരനായ യാത്രികൻ

ന്യൂഡൽഹി: നേപ്പാളിലെ പൊഖാറയിൽ ഞായറാഴ്ചയുണ്ടായ വിമാനദുരന്തത്തിന്റെ തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്. അപകടത്തിൽ മരിച്ച ഇന്ത്യക്കാരൻ വിമാനം ലാന്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഫേസ്ബുക്ക് ലൈവ് ചെയ്തിരുന്നു. വിമാനം തകരുന്നതും തീപിടിക്കുന്നതും യാത്രക്കാർ കരയുന്നതുമെല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണ്. വിമാന അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോണിൽ നിന്നാണ് അപകടദൃശ്യങ്ങൾ കണ്ടെടുത്തത്. ദുരന്തത്തിൽ അഞ്ച് ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ഗാസിപൂരിൽ...

നേപ്പാളില്‍ വിമാന ദുരന്തം; പൊഖാറയിലെ റണ്‍വേയിലേക്ക് തകര്‍ന്നുവീണു; 68 യാത്രക്കാര്‍; 18 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നേപ്പാളില്‍ വിമാന ദുരന്തം. ഇന്നു രാവിലെ 11നാണ് അപകടം ഉണ്ടായത്. കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് എത്തിയ വിമാനമാണ് തകര്‍ന്നു വീണത്. പൊഖാറയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയിലേക്കാണ് വിമാനം തകര്‍ന്നു വീണത്. ആഭ്യന്തര സര്‍വീസ് നടത്തുന്ന യദി വിമാനമാണ് തകര്‍ന്നത്. https://twitter.com/thetruthin/status/1614506611745357824?t=xf0yTBK3Dwnu_xepoiI-yA&s=19 വിമാനത്തില്‍ 68 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 18 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി നേപ്പാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ...

35 ദിവസത്തിനിടെ 60,000 മരണം; ഒടുവിൽ കോവിഡ് അനുബന്ധ മരണനിരക്ക് പുറത്തുവിട്ട് ചൈന

ബീജിങ്: ചൈന ഉൾപ്പെടെയുള്ള നിരവധി വിദേശ രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുതിച്ചുകൊണ്ടിരിക്കുകയാണ്. രോ​ഗവിവരം സംബന്ധിച്ചും മരണനിരക്കു സംബന്ധിച്ചും ചൈന കൃത്യമായ വിവരങ്ങൾ പങ്കുവെക്കുന്നില്ലെന്ന് ലോകാരോ​ഗ്യസംഘടന ഉൾപ്പെടെ ആരോപിച്ചിരുന്നു. ഇപ്പോഴിതാ മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ചൈന. ഒരു മാസത്തിനിടെ അറുപതിനായിരത്തോളം കോവിഡ് അനുബന്ധ മരണങ്ങളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു. 59,938 കോവിഡ് അനുബന്ധ...

ഒടുവില്‍ കൊവിഡ് കണക്ക് പുറത്തുവിട്ട് ചൈന

ചൈനയുൾപ്പെടെയുള്ള പല വിദേശ രാജ്യങ്ങളിലും ഇപ്പോള്‍ കൊവിഡ് നിരക്കുകൾ കുതിച്ചുയരുകയാണ്. പലയിടങ്ങളിലും പുതിയ വകഭേദങ്ങളാണ് വ്യാപനത്തിന് കാരണമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡിസംബറിന്‍റെ തുടക്കത്തില്‍ തന്നെ കേസുകളില്‍ വൻ വര്‍ധനവ് കണ്ടെത്തുകയും മരണനിരക്ക് ഉയരുകയും ചെയ്തുവെങ്കിലും ഇത് സംബന്ധിച്ച കണക്കുകളൊന്നും പുറത്തുവിടാൻ ചൈന തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ചൈന. ഒരു മാസത്തിനിടെ...

കാറില്‍ വന്ന സ്ത്രീ അവളുടെ പേനകള്‍ മുഴുവന്‍ വാങ്ങി, സൈനബ് നിറഞ്ഞ് ചിരിച്ചു; ദുരിതങ്ങള്‍ക്കിടയിലും അഫ്ഗാനില്‍ നിന്നൊരു മനം കുളിര്‍പ്പിക്കുന്ന വീഡിയോ…

പ്രശ്‌നകലുഷിതമായ അഫ്ഗാനിൽ നിന്നും പുറത്തുവരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തന്റെ കുടുംബത്തെ സഹായിക്കാനായി പേനകൾ വിൽക്കുന്ന കൊച്ചു പെൺകുട്ടിയാണ് വീഡിയോയിലെ താരം. നഹീറ സിയാറ എന്ന അഭിഭാഷകയാണ് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്. സൈനബ് എന്നാണ് പെൺകുട്ടിയുടെ പേര് പേനകൾ വിൽക്കുന്ന കുട്ടിയുടെ അടുത്തേക്ക് കാറിലെത്തുന്ന ഒരു യുവതി പേന്ക്ക് വില എത്രയാണെന്ന് ചോദിക്കുന്നു....

പരസ്പരം സ്പർശിക്കരുത്, പ്രണയബന്ധം അരുതേ അരുത്, നിർദ്ദേശവുമായി സ്കൂൾ, വിമർശിച്ച് രക്ഷിതാക്കൾ

കൈകൊടുക്കുന്നതും കെട്ടിപ്പിടിക്കുന്നതും ഒഴിവാക്കണം എന്ന് നിർദ്ദേശിച്ചതിനെ തുടർന്ന് വിവാദമായ ഒരു വിദ്യാലയമുണ്ട് ബ്രിട്ടനിൽ. നിർദ്ദേശം പുറപ്പെടുവിച്ചതിന് മാതാപിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും വലിയ വിമർശനം ഏറ്റുവാങ്ങുകയാണ് സ്കൂൾ. ഒരുതരത്തിലും കുട്ടികൾ തമ്മിൽ പരസ്പരം തൊടാൻ പാടുള്ളതല്ല എന്നതാണ് നിർദ്ദേശം. ഇത് ക്രൂരമായിപ്പോയി എന്നാണ് രക്ഷിതാക്കളും നാട്ടുകാരും പറയുന്നത്.  എസെക്‌സിലെ ചെംസ്‌ഫോർഡിലെ ഹൈലാൻഡ്‌സ് സ്‌കൂൾ പറയുന്നത്, തങ്ങളുടെ...

റോഡ് ഇടിഞ്ഞുവീണ് ഗര്‍ത്തമായി, ഇതിലേക്ക് വാഹനങ്ങളും വീണു; വീഡിയോ

പ്രകൃതിദുരന്തങ്ങള്‍ പലപ്പോഴും പ്രവചനാതീതമാണ്. എന്തുകൊണ്ട് സംഭവിക്കുന്നു, എങ്ങനെ സംഭവിക്കുന്നു എന്നെല്ലാമുള്ള ചോദ്യങ്ങള്‍ക്ക് പിന്നീട് ഉത്തരം ലഭിക്കാമെങ്കിലും സംഭവിക്കുന്ന സമയത്ത് അത് ദുരന്തം തന്നെയാണ് സൃഷ്ടിക്കുക. മനുഷ്യജീവൻ, മറ്റ് ജീവജാലങ്ങളുടെ തകര്‍ച്ച, വീടുകളോ കെട്ടിടങ്ങളോ അടക്കമുള്ള നിര്‍മ്മിതികളുടെ നാശം - എന്നിങ്ങനെ വിവിധ രീതികളിലാണ് പ്രകൃതിദുരന്തങ്ങള്‍ ലോകത്തെ ബാധിക്കുക.  ചില സന്ദര്‍ഭങ്ങളില്‍ പ്രകൃതിയില്‍ മനുഷ്യര് നടത്തുന്ന അപക്വമായ ഇടപെടലോ,...

ശ്രീലങ്കയുടെ വഴിയേ പാകിസ്ഥാനും; റോക്കറ്റുപോലെ പണപ്പെരുപ്പം, ​ഗോതമ്പിനും ക്ഷാമം

ഇസ്ലാമാബാദ്: ശ്രീലങ്കക്ക് പിന്നാലെ അയൽരാജ്യമായ പാകിസ്ഥാനെയും സാമ്പത്തിക പ്രതിസന്ധി തുറിച്ചുനോക്കുന്നു. കടുത്ത വിലക്കയറ്റവും വിദേശനാണ്യശേഖരത്തിലെ കുറവും  വിദേശകടബാധ്യതയുമാണ് പാകിസ്ഥാന് തിരിച്ചടിയായത്. അതിന് പുറമെ കഴിഞ്ഞ വർഷം രാജ്യത്തെ പിടിച്ചുകുലുക്കിയ പ്രളയം കാർഷികമേഖലയെ തകർത്തതും തിരിച്ചടിയായി. സഹായത്തിനായി സൗദിയെയും ചൈനയെയും സമീപിച്ചിരിക്കുകയാണ് പാകിസ്ഥാൻ. കുതിച്ചുകയറി വില  പാകിസ്ഥാനിൽ അവശ്യസാധനങ്ങൾക്ക് വിലകുതിച്ചുയരുകയാണ്. ​ഗോതമ്പിന്റെ വിലയിൽ വലിയ വർധനവുണ്ടായി ഒരുകിലോ ​ഗോതമ്പ്...
- Advertisement -spot_img

Latest News

വിദ്യാർഥി പ്രക്ഷോഭകരെ വെടിവെച്ചുകൊല്ലുമെന്ന പരാമർശം: ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസ് കസ്റ്റഡിയിൽ

കൊച്ചി: വിദ്വേഷ പരാമർശക്കേസിൽ ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മട്ടാഞ്ചേരിയിലെ വീട്ടിലെത്തിയാണ് ടി.ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു മണിക്കൂറോളം നീണ്ട പരിശോധനക്ക്...
- Advertisement -spot_img