World

കാണാതായ അന്തർവാഹിനിയിൽ പാകിസ്ഥാനിലെ ഏറ്റവും ധനികരിലൊരാളും മകനും, ഇനി ശേഷിക്കുന്നത് ഒരു ദിവസത്തെ ഓക്സിജൻ

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി സഞ്ചാരികളുമായി പോയി കാണാതായ അന്തർവാഹിനിയിൽ പാകിസ്ഥാനിലെ ഏറ്റവും വലിയ പണക്കാരിൽ ഒരാളും മകനും. ഞായറാഴ്ച കാണാതായ അന്തർവാഹിനിയിലെ അഞ്ച് യാത്രക്കാരിലാണ് ഷഹ്‌സാദ ദാവൂദ്, മകൻ സുലൈമാൻ എന്നിവർ ഉൾപ്പെടുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനിയിൽ ബ്രിട്ടീഷ് കോടീശ്വരനും വ്യവസായിയും പൈലറ്റും ബഹിരാകാശ വിനോദസഞ്ചാരിയുമായ ഹാമിഷ് ഹാർഡിംഗ്, ഫ്രഞ്ച് മുങ്ങൽ വിദഗ്ധനും ടൈറ്റാനിക്...

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ സഞ്ചാരികളെവിടെ? കാണാതായ അന്തർവാഹിനിക്കായി തിരച്ചിൽ ഊർജ്ജിതം

അറ്റ്‍ലാൻറ്റിക് സമുദ്രത്തിൽ മഞ്ഞുമലയിലിടിച്ച് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ വിനോദസഞ്ചാരികളുമായി പോയ അന്തർവാഹിനി കാണാതായി. യാത്രക്കാരെ കണ്ടെത്താൻ വേണ്ടിയുള്ള രക്ഷാപ്രവർത്തനം സജീവമായി തുടരുകയാണ്. കാനഡയിൽ നിന്നും യാത്ര തിരിച്ച കപ്പലാണ് കാണാതായത്. അഞ്ചുപേരെ ഉൾക്കൊള്ളുന്നതാണ് അന്തർവാഹിനി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അന്തർവാഹിനി കാണാതായ വിവരം ആദ്യം റിപ്പോർട്ട് ചെയ്യുന്നത് ബിബിസിയാണ്. എപ്പോഴാണ് അന്തർവാഹിനി കാണാതായത്...

‘പറക്കുന്ന വിമാനത്തിന്‍റെ ചില്ല് തകര്‍ത്ത് പക്ഷി, രക്തത്തില്‍ കുളിച്ച് പൈലറ്റ്’; വൈറല്‍ വീഡിയോ

ആകാശചാരികളായ വിമാനങ്ങളും പക്ഷികളും തമ്മില്‍ ശത്രുതയൊന്നും ഇല്ലെങ്കിലും മനുഷ്യനിര്‍മ്മിത വിമാനങ്ങളെ ആകാശത്ത് വച്ച് തകര്‍ക്കാന്‍ പക്ഷികള്‍ക്ക് കഴിയും. എന്നാലിത് ബോധപൂര്‍വ്വമുള്ള പ്രവര്‍ത്തിയല്ല. മറിച്ച് പറന്ന് പോകുമ്പോള്‍ വിമാനങ്ങളുടെ ചിറകില്‍ നിന്നുള്ള വായു പ്രവാഹത്തില്‍ അകപ്പെട്ട് അതിലേക്ക് പക്ഷികള്‍ വലിച്ച് അടുപ്പിക്കപ്പെടുകയും ഇത് വഴി വിമാനത്തിന്‍റെ യന്ത്രങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുകയും ചെയ്യുമ്പോഴാണ് ഇത്തരം അപകടങ്ങള്‍ക്ക് സാധ്യതയുള്ളത്,...

‘മുഹമ്മദ്’ ലോകജനതയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നാമം; ഗ്ലോബല്‍ ഇന്‍ഡക്‌സില്‍ ഒന്നാമത്

മുഹമ്മദ് ലോകത്തിലെ ഏറ്റവും ജനകീയ ആദ്യ നാമമാണെന്ന് ഗ്ലോബൽ ഇൻഡക്‌സ്. എകണോമി, ശാസ്ത്രം, വിദ്യാഭ്യാസം, സഞ്ചാരം, കല, സാങ്കേതിക വിദ്യ, ജനസംഖ്യാശാസ്ത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, സൈനികം, കായികം തുടങ്ങിയവയിലെ ലോക കണക്കുകൾ പങ്കുവെക്കുന്ന ഗ്ലോബൽ ഇൻഡക്‌സ് ട്വിറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 133,349,300 പേരാണ് മുഹമ്മദെന്ന പേര് ഉപയോഗിച്ചിരിക്കുന്നത്. 61,134,526 പേർ ഉപയോഗിച്ച മരിയയാണ് രണ്ടാമത്....

Viral video: പറന്ന് 30മിനിറ്റ്, വിമാനത്തിന്റെ എമർജൻസി ഡോര്‍ തുറന്നു, ആഞ്ഞടിച്ച് കാറ്റ്, ഭയപ്പെടുത്തുന്ന വീഡിയോ

വിമാനത്തിൽ കയറുമ്പോൾ കുറേ അധികം സുരക്ഷാ മാനദണ്ഡങ്ങളുണ്ട്, അത് പാലിച്ച് വേണം യാത്ര ചെയ്യാൻ. അത് എയർപോർട്ട് മുതൽ ആരംഭിച്ച് തുടങ്ങും. എന്നാൽ, അറിയാതെ ചില അപകടങ്ങളും വിമാനയാത്രകളിൽ സംഭവിക്കാറുണ്ട്. അങ്ങനെ ഒരു അപകടം കഴിഞ്ഞ ദിവസം ബ്രസീലിലും ഉണ്ടായി. എന്നാൽ, ആളുകൾ പരിക്കുകളൊന്നും ഏൽക്കാതെ രക്ഷപ്പെട്ടത് ആശ്വാസമായി.   ബ്രസീലിന് മുകളിലൂടെ പറക്കുകയായിരുന്നു വിമാനം. പെട്ടെന്നാണ്...

കേരളത്തിന് 1228.6 കോടിയുടെ ലോകബാങ്ക് വായ്പ

വാഷിങ്ടണ്‍: പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്കെതിരായ തയ്യാറെടുപ്പുകള്‍ക്കുള്ള പദ്ധതികള്‍ക്ക് ലോക ബാങ്ക് കേരളത്തിന് 1228.6 കോടി (150 മില്യണ്‍ ഡോളര്‍) രൂപയുടെ അധിക വായ്പ അനുവദിച്ചു. ഈ അധിക ധനസഹായം തീരദേശ ശോഷണം, ജലവിഭവ പരിപാലനം തുടങ്ങിയ നിര്‍ണായക മേഖലകളില്‍ കേരളത്തിന് മുതല്‍ക്കൂട്ടാകുമെന്ന് വായ്പ അനുവദിച്ചുകൊണ്ട് ലോക ബാങ്ക് വ്യക്തമാക്കി....

വരിവരിയായി നിർത്തി, പേടിച്ച് ഓടിയ മകനെ പിടിച്ചുവെച്ചു, 3, 4, 7 വയസ്സുള ആൺമക്കളെ വെടിവച്ചു കൊന്ന് പിതാവ്

ഒഹിയോ: അമേരിക്കയെ ഞെട്ടിച്ച് ക്രൂര കൊലപാതകം. യുഎസിലെ ഒഹിയോയിൽ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ പിതാവ് വരിവരിയായി നിർത്തി വെടിവെച്ച് കൊലപ്പെടുത്തി. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. . 32 വയസ്സുകാരനായ ചാഡ് ഡോവർമാൻ എന്നയാളാണ് അറസ്റ്റിലായത്. മൂന്ന്, നാല്, ഏഴ് വയസ്സുള്ള ആൺമക്കളെയാണ് ഇയാൾ വെടിവച്ചു കൊലപ്പെടുത്തിയത്. വ്യാഴാഴ്ചയാണ് ദാരുണമായ കൊലപാതകം നടന്നത്. പ്രായപൂർത്തിയാകാത്ത...

വീട്ടിൽ കള്ളൻ കയറിയതായി സ്വപ്നം കണ്ടു, തോക്കെടുത്ത് വെടിയുതിർത്തത് സ്വന്തം കാലിൽ

സ്വപ്നം കാണാത്ത മനുഷ്യരുണ്ടാവില്ല. പലതരത്തിലുള്ള സ്വപ്നങ്ങളും നാം കാണാറുണ്ട്. രസകരമായവയും പേടിപ്പിക്കുന്നവയും ഒരർത്ഥവും പിടികിട്ടാത്തവയും ഒക്കെ. എന്നാൽ, ഇവിടെ ഒരാൾ സ്വപ്നം കണ്ടത് തീരെ പ്രതീക്ഷിക്കാത്ത ഒരു ഫലമാണ് ഉണ്ടാക്കിയത്. അയാൾ തോക്കെടുത്ത് സ്വയം വെടിയുതിർത്തു. യുഎസ്സിലെ ഇല്ലിനോയിസിലുള്ള ഒരാളാണ് മോഷണത്തെ കുറിച്ച് സ്വപ്നം കണ്ടതിന്റെ ഇടയിൽ തോക്കെടുത്ത് സ്വന്തം കാലിലേക്ക് വെടിയുതിർത്തത്. വിവരം കിട്ടി...

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്? ശാസ്ത്ര ലോകത്തെ കുഴപ്പിച്ച ആ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തിയതായി ഗവേഷകര്‍

കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ സാധാരണയായി ഉന്നയിക്കുന്ന സംശയമാണ് കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതെന്ന്. പലരും ചോദ്യത്തിന് ഉത്തരം കിട്ടാതെ പകച്ചുനിന്നിട്ടേയുള്ളു. ശാസ്ത്രലോകം തിരഞ്ഞു നടന്ന ആ ചോദ്യത്തിന്റെ ഉത്തരം കിട്ടിയെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞര്‍. ബ്രിസ്റ്റോള്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഉത്തരം ലഭിച്ചതായി അവകാശപ്പെടുന്നത്. ഇവരുടെ കണ്ടുപിടുത്തമനുസരിച്ച് ആധുനിക പക്ഷികളുടെയും ഉരഗങ്ങളുടെയും ആദ്യകാല പൂര്‍വികര്‍ മുട്ടയിടുന്നതിനേക്കാള്‍ മുമ്പ്...

മീന്‍ പിടിക്കാന്‍ പോയ 65 കാരനെ മുതല തിന്നു, മുതലകളെ വെടിവച്ച് കൊന്ന് വനംവകുപ്പ്

ക്വീന്‍സ്ലാന്‍ഡ്: സുഹൃത്തുക്കളുമൊന്നിച്ച് മത്സ്യബന്ധനത്തിന് പോയ 65 കാരനെ കാണാതായി. ശരീരാവശിഷ്ടങ്ങള്‍ മുതലയില്‍ നിന്ന് കണ്ടെത്തി. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലെ വടക്കന്‍ മേഖലയിലാണ് സംഭവം. കെവിന്‍ ഡാര്‍മോദി എന്ന 65 കാരനെയാണ് മീന്‍ പിടിക്കുന്നതിനിടെ കാണാതായത്. ഇയാളെ കാണാതായി രണ്ട് ദിവസത്തിന് ശേഷവും തെരച്ചിലില്‍ പ്രത്യേകിച്ചൊന്നും കണ്ടെത്താതെ വന്നതോടെയാണ് പ്രദേശത്ത് കണ്ടെത്തിയ അസാമാന്യ വലുപ്പമുള്ള രണ്ട് മുതലകളെ...
- Advertisement -spot_img

Latest News

സ്വാതന്ത്ര്യ സമര ക്വിസിൽ സവർക്കർ; ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്ന് ചോദ്യം; എഇഒമാരോട് റിപ്പോർട്ട് തേടി, പ്രതിഷേധം

കാസര്‍കോട്: സ്‌കൂളുകളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട ക്വിസ് മത്സരത്തില്‍ വി.ഡി. സവര്‍ക്കറെ പുകഴ്ത്തുന്ന  ചോദ്യം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി എ.എന്‍. ഷംസുദ്ദീന്‍ റിപ്പോര്‍ട്ട് തേടി....
- Advertisement -spot_img