കാമുകിയെ തുടർച്ചയായി പത്ത് മിനിറ്റ് ചുംബിച്ച യുവാവിന്റെ കേൾവിശക്തി നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ചൈനയിലെ ഷെജിയാംഗ് ജില്ലയിലെ വെസ്റ്റ് ലേക്കിലാണ് ഈ വിചിത്രം സംഭവം.
ചൈനീസ് വാലന്റൈൻസ് ഡേ ദിവസമായ ഓഗസ്റ്റ് 22ന് ഡേറ്റിന് പോയ കമിതാക്കൾക്കാണ് ഈ ദുരനുഭവം ഉണ്ടായത്. കാമുകിയെ ചുംബിക്കവെ യുവാവിന്റെ ചെവിയിൽ നിന്ന് കുമിളകളുടെ ശബ്ദം കേൾക്കുകയുണ്ടായി. കടുത്ത ചെവി വേദന...
വധുവിനെ വാങ്ങാൻ ഒരു മാർക്കറ്റ്! ഓൺലൈൻ ആണെന്ന് തെറ്റിദ്ധരിക്കേണ്ട. സംഗതി ഓഫ്‌ലൈനാണ്. ബാൾക്കൻ രാഷ്ട്രമായ ബൾഗേറിയയിലെ സ്റ്റാറ സഗോറ എന്ന നഗരത്തിലാണ് വധുവിനെ പണം കൊടുത്തുവാങ്ങാനുള്ള മാർക്കറ്റ് ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നത്. ക്രിസ്ത്യൻ ഓക്‌സഡോക്‌സ് വിഭാഗമായ കലൈദ്ജി റോമ സമുദായത്തിലാണ് ഇങ്ങനെയൊരു ആചാരം നൂറ്റാണ്ടുകളായി നിലവിലുള്ളത്.
വർഷത്തിൽ രണ്ടു തവണയാണ് ഈ ബ്രൈഡൽ മാർക്കറ്റ് പ്രവർത്തിക്കുന്നത്....
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഇഷ്ടവിനോദമായി മാറിയിരിക്കുകയാണ് പ്രാങ്കുകള്‍. അത്തരത്തില്‍ വ്യത്യസ്തമായ പ്രാങ്കുമായി എത്തിയ പിസ കമ്പനിയുടെ പ്രാങ്കിനിരയായിരിക്കുകയാണ് കൊസോവ സ്വദേശിനി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വഴിയോരത്ത് കിടന്നിരുന്ന ഒരു പേഴ്‌സാണ് വീഡിയോയില്‍ ആദ്യം കാണിക്കുന്നത്. അതെടുക്കാനായി യുവതി പോകുന്നു. കുറച്ച് നോട്ടുകള്‍ പേഴ്‌സിന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന...
ഫ്രാങ്ക് ലാഫിൻ എന്ന 20 -കാരനെ നവജാതശിശു ആയിരിക്കെ തന്നെ ദത്തെടുത്തതാണ് ഡെന്നിസ്, ഏഞ്ചല ലാഫിൻ ദമ്പതികൾ. ഒരു നാപ്പി ബാഗിൽ ഉപേക്ഷിക്കപ്പെട്ട് കിടക്കുകയായിരുന്നു അവൻ. രണ്ട് വർഷങ്ങൾക്ക് ശേഷം ഡെന്നിസും ഏഞ്ചലയും വിക്കി എന്നൊരു കുട്ടിയെ കൂടി ദത്തെടുത്തു. ഒരു ആശുപത്രിയിലെ റെസ്റ്റ് റൂമിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു അന്ന് കുഞ്ഞുവിക്കി.
അങ്ങനെ രണ്ടുപേരും ഒരേ...
ക്വാലാലംപൂർ: മലേഷ്യയിലെ റോഡിൽ ചെറുവിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. വിമാനം തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിലെ ഡാഷ്ബോർഡ് കാമറയിൽ പതിഞ്ഞിട്ടുണ്ട്. വിമാനത്തിൽ സഞ്ചരിച്ച എട്ട് പേരും ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരുമാണ് മരിച്ചത്.
വിമാനം ഹൈവേയിലേക്ക് വീണ് അഗ്നിഗോളമായി മാറുകയായിരുന്നു. ഇതിന് പിന്നാലെ ശക്തമായ പുകയുമുണ്ടായി. 10 പേർ...
മീശയും താടിയും ഒന്നും പുരുഷന്മാരുടെ മാത്രം കുത്തകയല്ല എന്ന് തെളിയിക്കുകയാണ് അമേരിക്കൻ സ്വദേശിയായ ഒരു വനിത. ലോകത്തിലെ ഏറ്റവും വലിയ താടിക്കാരി എന്ന പേരിൽ അറിയപ്പെടുന്ന ഇവരുടെ പേര് എറിൻ ഹണികട്ട് എന്നാണ്. ലോകത്തിലെ ഏറ്റവും നീളമുള്ള താടിയുള്ള വനിത എന്ന ഗിന്നസ് വേൾഡ് റെക്കോർഡിന് ഉടമയാണിവർ.
അമേരിക്കയിലെ മിഷിഗണിൽ നിന്നുള്ള എറിൻ ഹണികട്ട് എന്ന...
ഡൽഹി: അക്രമം രൂക്ഷമായതോടെ ആഫ്രിക്കൻ രാജ്യമായ നൈജറിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. "എത്രയും വേഗം നൈജർ വിടണം" എന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
"നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് നൈജറിലെ ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് രാജ്യം വിടണം. വ്യോമഗതാഗതം നിലവിൽ അടച്ചിട്ടുണ്ടാകാൻ സാധ്യതയുണ്ട്. കര അതിർത്തിയിലൂടെ പുറപ്പെടുമ്പോൾ സുരക്ഷ...
1500 അടി നീളമുള്ള ടവറിൽ കയറുക എന്നാൽ നമ്മെ കൊണ്ട് ചിലപ്പോൾ നടക്കുന്ന കാര്യം ആയിരിക്കില്ല. മാത്രമല്ല, നമ്മിൽ പലർക്കും ഇത്രയും ഉയരം എന്ന് കേൾക്കുന്നത് തന്നെ പേടി ആയിരിക്കും. എന്നാൽ, കെവിൻ സ്മിത്തിന് ഇങ്ങനെ ഇത്ര ഉയരത്തിലുള്ള ടവറിൽ കയറുക എന്നത് തന്റെ സാധാരണ ജോലി ദിവസങ്ങളിലെ വളരെ സാധാരണ പ്രവൃത്തികളിൽ ഒന്ന്...
സാ<മൂഹിക മാധ്യമങ്ങളിലെ പ്രശസ്തിക്ക് വേണ്ടി, കൈയടിക്ക് വേണ്ടി ആളുകള്‍ എന്തും ചെയ്യാന്‍ മടിക്കാത്ത കാലമാണിത്. പ്രത്യേകിച്ചും സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ പലരും ആളുകള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധനേടാനായി പല വ്യാജ വീഡിയോകളും നിര്‍മ്മിക്കുന്നു. തങ്ങളുടെ ഫോളോവേഴ്സിന് മുന്നില്‍ തങ്ങള്‍ക്കുള്ള സാമൂഹിക പ്രതിബന്ധത കാണിക്കാനായി വ്യാജ വീഡിയോകള്‍ നിര്‍മ്മിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നവരും കുറവല്ല. അത്തരത്തില്‍ ഒരു...
ഓരോ ദിവസവും പലതരത്തിലുള്ള വിചിത്രമായ വാർത്തകൾ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നമുക്ക് മുൻപിൽ എത്താറുണ്ട്. അടുത്തിടെ ശ്രദ്ധ നേടിയ അത്തരത്തിലുള്ള ഒരു വാർത്തയാണിത്. തകർന്ന മതിൽ 41 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ആഗ്രഹിക്കുന്ന ഒരു അമേരിക്കക്കാരനെ കുറിച്ചാണ് വാർത്ത. വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, അമേരിക്കയിലെ വാഷിംഗ്ടണ്‍, ജോർജ്ജ്ടൗൺ ഏരിയയിലാണ് ഈ മതിൽ...
കാസര്‍കോട്: സ്‌കൂളുകളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട ക്വിസ് മത്സരത്തില്‍ വി.ഡി. സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി എ.എന്‍. ഷംസുദ്ദീന്‍ റിപ്പോര്‍ട്ട് തേടി....