Friday, May 3, 2024

World

990 ലേക്ക് ഒരു കോള്‍; വർഗീയതയും മതതീവ്രവാദവും പ്രചരിപ്പിക്കുന്നവരെ സൗദി പൊലീസ് അകത്താക്കും

റിയാദ്: (www.mediavisionnews.in) വർഗീയതയും മതതീവ്രവാദവും വെച്ചുപുലർത്തുന്നവർക്ക് സൗദി അറേബ്യയിൽ കഷ്ടകാലം. അത്തരം ചിന്താഗതി പറയുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ, അത് ശ്രദ്ധയിൽപ്പെടുന്ന ആർക്കും മൊബൈൽ ഫോണെടുത്ത് 990 എന്ന നമ്പർ ഡയൽ ചെയ്യുകയേ വേണ്ടൂ. പൊലീസെത്തി അത്തരം ആളുകളെ പൊക്കും. കുറ്റവാളികൾക്കുള്ള അതേ ’പരിഗണന’ തന്നെ ഈ വർഗീയവാദികൾക്കും തീവ്രവാദികൾക്കും പൊലീസ് നൽകും. സൗദി അറേബ്യയിലുള്ള സ്വദേശികൾക്ക്...

മറ്റ് ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസികൾക്ക് സൗദിയിലേക്ക് സൗജന്യ വിസ

റിയാദ്: (www.mediavisionnews.in) സൗദി അറേബ്യയിലേക്ക് പ്രവാസികൾക്ക് സൗജന്യ വിസ വരുന്നു. മാർച്ച് മുതൽ നടപ്പാകുന്ന ഈ സംവിധാനം മറ്റ് ഗൾഫ് രാജ്യങ്ങളിലുള്ള വിദേശികൾക്കാണ്. സൗദി കിഴക്കൻ പ്രവിശ്യയായ ദമ്മാമിൽ മാർച്ചിൽ ആരംഭിക്കുന്ന ’ശർഖിയ സീസൺ’ (ഈസ്റ്റേൺ ഫെസ്റ്റിവൽ) ആഘോഷം മുതൽ സൗജന്യ വിസ നടപ്പാകുമെന്നും സൗദി ജനറൽ അതോറിറ്റി ഫോർ എൻറർടെയിൻമെൻറ് വൃത്തങ്ങൾ...

പൗരത്വ ഭേദഗതി; പ്രതിഷേധിച്ച പ്രവാസികളെ നാടുകടത്തിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് യുഎഇ

ദുബായ്: (www.mediavisionnews.in) ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ നാടുകടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് യുഎഇ. കഴിഞ്ഞ വെള്ളിയാഴ്ച നാഇഫില്‍ സംഘടിച്ച് മുദ്രാവാക്യം മുഴക്കിയ പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് യുഎഇ ഒദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. യുഎഇ മാധ്യമമായ ഖലീജ് ടൈംസാണ് സര്‍ക്കാറിന്റെ ഔദ്യോഗിക വിശദീകരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാഇഫില്‍...

വിശുദ്ധ കഅ്ബ പൊളിച്ച് രാമക്ഷേത്രം പണിയാന്‍ ആഹ്വാനം ചെയ്ത സംഘപരിവാര പ്രവര്‍ത്തകന്‍ സൗദിയില്‍ അറസ്റ്റില്‍

റിയാദ്: (www.mediavisionnews.in) മക്കയിലെ വിശുദ്ധ കഅ്ബ പൊളിച്ച് രാമക്ഷേത്രം പണിയാന്‍ ആഹ്വാനം ചെയ്ത സംഘപരിവാര പ്രവര്‍ത്തകന്‍ സൗദിയില്‍ അറസ്റ്റില്‍. വിശുദ്ധ കഅ്ബ പൊളിച്ച് രാമക്ഷേത്രം പണിയാനും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരേ അസഭ്യം പറഞ്ഞുമാണ് സംഘപരിവാര പ്രവര്‍ത്തകന്‍ കര്‍ണാടക കുന്താപുരം സ്വദേശി ഹരീഷ് ബാങ്കേര ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ശ്രദ്ധയില്‍പ്പെട്ട സുഹൃത്തുക്കള്‍...

പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ ഇന്ത്യയിലെ സാഹചര്യത്തില്‍ ആശങ്കയോടെ ഗള്‍ഫ് രാഷ്ട്രങ്ങള്‍; ന്യൂനപക്ഷ അവകാശം സംരക്ഷിക്കണമെന്ന് ഒഐസി

ഗള്‍ഫ് രാജ്യങ്ങളുമായി നല്ല ബന്ധമാണെന്നും കൂടുതല്‍ പൌരന്മാരെ ഗള്‍ഫ് ജയിലില്‍ നിന്നും മോചിപ്പിച്ചത് തന്റെ ഭരണകാലത്താണെന്നും ഇന്ന് പ്രധാനമന്ത്രി പ്രസംഗിച്ചിരുന്നു. പൌരത്വ ഭേദഗതി വിഷയത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇടപെടില്ലെന്ന് സൂചിപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇതിനിടെയാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്റെ പ്രസ്താവന. ഗള്‍ഫിലെ മുഴുവന്‍ രാഷ്ട്രങ്ങളടക്കം 57 രാജ്യങ്ങള്‍ അംഗമാണ് ഒഐസിയില്‍. പൗരത്വ...

മതവിദ്വേഷ കമന്‍റിട്ട മലയാളി ജീവനക്കാരനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു; ഇത്തരം പെരുമാറ്റങ്ങള്‍ വച്ച്‌ പൊറുപ്പിക്കില്ലെന്ന് ലുലുഗ്രൂപ്പ്

ഷാര്‍ജ (www.mediavisionnews.in) : രാജ്യത്ത് പൗരത്വ ഭേദഗതിയില്‍ പ്രതിഷേധങ്ങള്‍ ആളിപ്പടരുന്നതിനിടെ സമൂഹമാധ്യമത്തില്‍ മതവിദ്വേഷ കമന്റ് പോസ്റ്റ് ചെയ്ത ജീവനക്കാരനെ ലുലു ഗ്രൂപ്പ് ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. ഷാര്‍ജയിലെ മൈസലൂണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണന്‍ പനയമ്പള്ളിയെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ഇത്തരം പെരുമാറ്റം ജീവനക്കാര്‍ ആരുടെ ഭാഗത്തു നിന്നുണ്ടായാലും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന്...

മുഷറഫിന് വധശിക്ഷ; ശിക്ഷ ഭരണഘടന അട്ടിമറിക്കാന്‍ ശ്രമിച്ചതിന്

ലാഹോര്‍: (www.mediavisionnews.in) പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫിന് വധശിക്ഷ. രാജ്യദ്രോഹക്കുറ്റമാണ് മുഷറഫിനെതിരെ ചുമത്തിയിരുന്നത്. 2007 നവംബറില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് രാജ്യദ്രോഹം ചുമത്തിയത്. 2001ൽ പാക്കിസ്ഥാൻ പ്രസിഡന്റായ അദ്ദേഹം 2008ൽ ഇംപീച്മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു. വിദേശത്തു കഴിയുമ്പോൾ തന്നെ മുഷറഫ് ഓൾ പാക്കിസ്‌ഥാൻ മുസ്‌ലിം ലീഗ് എന്ന...

മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് തീപിടുത്തം; രണ്ടു കുട്ടികൾ മരിച്ചു

റിയാദ്: (www.mediavisionnews.in) മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ മരിച്ചു. റിയാദിലെ ഒരു ഫ്ലാറ്റിലായിരുന്നു സംഭവം. പൊട്ടിത്തെറിയെ തുടർന്നുണ്ടായ അഗ്നിബാധയിലാണ് ഈജിപ്ഷ്യൻ കുടുംബത്തിലെ രണ്ടു കുട്ടികൾ വെന്തുമരിച്ചത്. ഹന (11), സലീം (9) എന്നീ കുട്ടികളാണ് മരിച്ചത്. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ചാർജർ പൊട്ടിത്തെറിച്ചാണ് മുറിയിൽ തീപിടിച്ചത്. കഴിഞ്ഞ ദിവസം...

അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ശിഫാഹു റഹ്‌മ: സഹായധനം നല്‍കി

അബുദാബി: (www.mediavisionnews.in) അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്‌മ കാരുണ്യ ഹസ്തം പദ്ധതിയിൽ നവംബർ മാസത്തിലെ ചികിത്സാ സഹായധനം നാല് പേർക്ക് കൂടി അനുവദിച്ചു. രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന വൊർക്കാടി പഞ്ചായത്തിലെ ബരാകൊട്ടമാർ സ്വദേശിനിയായ കിഡ്നി രോഗി, കുമ്പള പഞ്ചായത്തിലെ പെർവാഡ് സ്വദേശിയായ ക്യാൻസർ രോഗി, മഞ്ചേശ്വരം പഞ്ചായത്തിലെ...

യുഎഇയില്‍ നിന്ന് പറക്കുമ്പോള്‍ ലഗേജില്‍ കൊണ്ടുപോകാന്‍ പാടില്ലാത്ത സാധനങ്ങള്‍ ഇവയാണ്

ദുബായ്: (www.mediavisionnews.in) യുഎഇയില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ വിമാനത്തിലെ ചെക്ക് ഇന്‍ ബാഗേജില്‍ കൊണ്ടുപോകാന്‍ പാടില്ലാത്ത സാധനങ്ങളുടെ പട്ടിക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ദുബായ് പൊലീസ്. 13 ഇനങ്ങളില്‍ പെട്ട സാധനങ്ങള്‍ക്കാണ് ഇത്തരത്തില്‍ വിലക്കുള്ളതായി പൊലീസ് അറിയിക്കുന്നത്. യുഎഇയിലേക്ക് കൊണ്ടുവരാന്‍ പാടില്ലാത്ത 22 സാധനങ്ങളുടെ പട്ടികയ്ക്ക് പുറമേയാണ് പുതിയ പട്ടിക പൊലീസ്...
- Advertisement -spot_img

Latest News

കോവാക്സീന് പാർശ്വഫലങ്ങളുണ്ടാകില്ല, പൂർണമായും സുരക്ഷിതം: വിവാദങ്ങൾക്കിടെ ഭാരത് ബയോടെക്ക്

ന്യൂഡൽഹി∙ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനാണ് കോവാക്സീൻ. ബ്രിട്ടിഷ്...
- Advertisement -spot_img