World

ഗസ്സക്കുമേല്‍ നിര്‍ത്താതെ ബോബ് വര്‍ഷം, കൂടുതല്‍ ഉപരോധവുമായി ഇസ്‌റാഈല്‍, ഭക്ഷണവും ഇന്ധനവും തടഞ്ഞു; അതിര്‍ത്തിയില്‍ ലക്ഷം സൈനികരെ വിന്യസിച്ചു

ഗസ്സ: ഗസ്സയെ കൂടുതല്‍ ഉപരോധത്തിലാക്കി ഇസ്‌റാഈല്‍. ഗസ്സ പൂര്‍ണമായും ഉപരോധത്തിലാക്കുമെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. ഗസ്സയിലേക്കുള്ള ഭക്ഷണവും ഇന്ധനവും വരെ തടയാനാണ് നീക്കം. ഗസ്സക്കുമേല്‍ നിര്‍ത്താതെ ബോംബ് വര്‍ഷിച്ചു കൊണ്ടിരിക്കുകയാണ് ഇസ്‌റാഈല്‍. ഗസ്സ സമ്പൂര്‍ണമായി പിടിച്ചെടുക്കാന്‍ കരയുദ്ധത്തിനുള്ള ഒരുക്കങ്ങളും ഇസ്‌റാഈല്‍ നടത്തുന്നുണ്ട്. അടുത്ത 48 മണിക്കൂറിനകം സൈനികനീക്കം തുടങ്ങും. ഒരു ലക്ഷത്തിലേറെ സൈനികരെ...

മിസൈലുകൾ തീ മഴയായി, പിടഞ്ഞ് വീണത് കുട്ടികളടക്കം, ചോര വാർന്ന് ഇസ്രയേൽ തെരുവുകളും ഗാസ മുനമ്പും, കണ്ണീർ കാഴ്ച…

ടെല്‍ അവീവ്:  യുദ്ധവും സംഘർഷവും സൃഷ്ടിക്കുന്ന സമാനതകളില്ലാത്ത കെടുതിയുടെ നേർ ചിത്രമായി മാറുകയാണ് തെക്കൻ ഇസ്രയേലിലെ തെരുവുകളും ഗാസാ മുനമ്പും. കുട്ടികളും സ്ത്രീകളും അടക്കം നൂറുകണക്കിന് സാധാരണക്കാരാണ് മരിച്ചു വീണത്. ഇസ്രായിലെങ്ങും മൃതദേഹത്തിന്റെയും വിലാപങ്ങളുടേയും കണ്ണീർ കാഴ്ചകളാൽ നിറയുകയാണ്. ഇസ്രയേൽ അതിർത്തി കടന്ന ഹമാസ് സായുധ സംഘം നടത്തിയത് സമാനതകളില്ലാത്ത ആക്രമണമാണ്. തെക്കൻ ഇസ്രയേലിൽ സംഗീത...

‘ആരും ഉപദ്രവിക്കില്ല; ഞങ്ങൾ മനുഷ്യത്വമുള്ളവരാണ്’; ബന്ദിയാക്കപ്പെട്ട ഇസ്രായേലി സ്ത്രീയോട് ഹമാസ് പോരാളികൾ

ഗസ: ബന്ദിയാക്കിയ ഇസ്രായേലി സ്ത്രീയെയും മക്കളേയും ആരും ഉപദ്രവിക്കില്ലെന്നും തങ്ങൾ മനുഷ്യത്വമുള്ളവരാണെന്നും ഹമാസ് പോരാളികൾ. ബന്ദിയാക്കിയവരെ കണ്ട് ഭയചകിതയായി കരയുമ്പോഴാണ് ഹമാസ് പോരാളികൾ ആശ്വാസ ഇടപെടൽ നടത്തിയത്. ഇസ്രായേലിൽ നിന്ന് ബന്ദികളാക്കിയ സ്ത്രീയെയും കുട്ടികളേയും ഹമാസ് പോരാളികൾ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുന്ന വീഡിയോ അൽജസീറ പുറത്തുവിട്ടു. 'ആരും നിങ്ങളെ ഉപദ്രവിക്കില്ല. അവളെ പുതപ്പിക്കുക. അവൾക്ക് കുട്ടികളുണ്ട്. ഞങ്ങൾ...

അവള്‍ തിരികെ വരുമോയെന്ന് സഹോദരി, വിതുമ്പി അനിയന്‍; സ്വര്‍ഗത്തിലേക്ക് പോയെന്ന് ശകാരിച്ച് ഹമാസ് |VIDEO

ജറുസലേം: തികച്ചും അപ്രതീക്ഷിതമായിരുന്നു ഇസ്രയേലിന് നേര്‍ക്ക് ഹമാസ് നടത്തിയ ആക്രമണം. ഹമാസിന്റെ ആക്രമണവും ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണവും ദുരിതത്തിലാഴ്ത്തിയത് നിഷ്‌കളങ്കരായ ജനങ്ങളെയാണ്‌. സംഘര്‍ഷപൂരിതമായ ഇസ്രയേലിലും പലസ്തീനിലുംനിന്നുള്ള നിരവധി ഹൃദയഭേദകക്കാഴ്ചകള്‍ ഒന്നിനുപിന്നാലെ മറ്റൊന്ന് എന്ന വിധത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. യുദ്ധഭീതി നിറഞ്ഞ ഇടങ്ങളില്‍ ജനങ്ങള്‍ എങ്ങനെ കഴിച്ചുകൂട്ടുന്നുവെന്ന ആശങ്ക ലോകത്തിന്റെ മറുഭാഗങ്ങളിലുള്ളവരില്‍ ഈ കാഴ്ചകള്‍ വര്‍ധിപ്പിക്കുകയാണ്. ഏറെ നൊമ്പരപ്പെടുത്തുന്ന...

‘എന്നെ കൊല്ലരുതേ’: റേവ് പാർട്ടിക്കിടെ ഹമാസിന്റെ ആക്രമണം; ഇസ്രയേലി യുവതിയെ തട്ടിക്കൊണ്ടുപോയി, ദൃശ്യം

ടെല്‍ അവീവ്: റേവ് പാര്‍ട്ടിക്കിടെ ഇസ്രയേലി യുവതിയെ ഹമാസ് സംഘം തട്ടിക്കൊണ്ടുപോയി. കഴിഞ്ഞദിവസം ഗാസ മുമ്പിന് സമീപം അവധി ആഘോഷിക്കാനെത്തിയ നോഹ അര്‍ഗമാനി എന്ന 25-കാരിയെയാണ് ഹമാസ് ആയുധധാരികള്‍ ബൈക്കില്‍ കടത്തിക്കൊണ്ടുപോയത്. യുവതിയെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കിബുത്ത്‌സ് റെഈമിന് സമീപം റേവ് പാര്‍ട്ടി നടക്കുന്നതിനിടെയാണ് ഹമാസിന്റെ റോക്കറ്റ് ആക്രമണമുണ്ടായത്. തട്ടിക്കൊണ്ടുപോയ നോഹയും ആണ്‍സുഹൃത്ത് ആവി...

ഇസ്രയേൽ ആക്രമണം: ഗസ്സയിൽ മരണം 313 ആയി; 400 പേരെ വധിച്ചെന്ന് ഇസ്രയേൽ

ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ മരണസംഖ്യ ഉയരുന്നു. ആക്രമണത്തിൽ മരണം 313 ആയെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏകദേശം 1990 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ 20 കുട്ടികളും ഉൾപ്പെടും. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ആക്രമണത്തിൽ മരിച്ച ഇസ്രായേലികളുടെ എണ്ണം 300 കവിഞ്ഞിട്ടുണ്ട്. 1600 പേർക്ക് പരിക്കുണ്ട്. ഇവരിൽ 318 പേരുടെ...

ഇസ്രയേൽ – ഹമാസ് യുദ്ധം കടുക്കുന്നു; 200ലധികം പേർ കൊല്ലപ്പെട്ടു, ഇസ്രയേലിന് ഐക്യദാർഢ്യമെന്ന് മോദി

ഡൽഹി: ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ഇസ്രയേലിന് ഐക്യദാർഢ്യം അറിയിച്ച് ഇന്ത്യ. സാഹചര്യത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഹമാസ് ആക്രമണം ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞു. 'ഇസ്രയേലിലെ ആക്രമണ വാർത്ത ഞെട്ടലോടെയാണ് അറിഞ്ഞത്‌. ഞങ്ങളുടെ പ്രാർഥന നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പമാണ്. പ്രതിസന്ധി നിറഞ്ഞ ഈ മണിക്കൂറുകളില്‍ ഇസ്രയേലിന് ഐക്യദാർഢ്യം' എന്നാണ് മോദി എക്‌സിൽ കുറിച്ചത്. ഇസ്രയേലിലുള്ള ഇന്ത്യൻ പൗരൻമാരോട്...

വിവാഹത്തിനിടയില്‍ ഇറാഖിലുണ്ടായ തീപിടിത്തം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കഴിഞ്ഞയാഴ്ച ഇറാഖില്‍ നടന്ന ഒരു വിവാഹ ചടങ്ങിനിടെ ഉണ്ടായ തീപിടിത്തത്തില്‍ കൊല്ലപ്പെട്ടത് 107 പേരാണ്. വരനും വധുവും നൃത്തം ചെയ്യുന്നതിനിടെയാണ് ഹാളിന് തീ പിടിച്ചത്. ഇറാഖിനെ മുഴുവന്‍ സങ്കടത്തിലാഴ്ത്തിയ ആ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രതീക്ഷകളോടെ ശുഭകരമായി തുടങ്ങിയ വിവാഹ ചടങ്ങ് അവസാനിച്ചതാകട്ടെ ദാരുണമായ രീതിയില്‍. തിക്കിലും തിരക്കിലും പെട്ട് ജീവനുവേണ്ടിയോടിയ നിരവധി പേര്‍...

നടി ഗായത്രിയുടെ കാർ ഇറ്റലിയിൽ അപകടത്തിൽ പെട്ടു; ഫെരാരിക്ക് തീപിടിച്ച് 2 മരണം; മരവിപ്പിക്കുന്ന ദൃശ്യങ്ങള്‍

ഷാരൂഖ് ഖാൻ നായകനായ ‘സ്വദേശ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയും മോഡലുമായ ​ഗായത്രി ജോഷിയുടെ കാർ മറ്റൊരു കാറിനെ ഇടിച്ചുതെറിപ്പിച്ചു. കാറിലുണ്ടായിരുന്ന ദമ്പതികൾക്ക് ​ദാരുണാന്ത്യം. ഇറ്റലിയിലെ ട്യൂലദ- ഒൽബിയ റൂട്ടിൽ സർഡിനയിൽ വച്ച് ചൊവ്വാഴ്ചയായിരുന്നു അപകടം. ഭർത്താവ് വികാസ് ഒബ്‌റോയിക്കൊപ്പം നടി സഞ്ചരിച്ച ലംബോർ​ഗിനിയാണ് അമിതവേ​ഗത്തിലെത്തി മറ്റൊരു കാറിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഈ കാർ മുന്നിലുണ്ടായിരുന്ന...

അന്ത്യകര്‍മ്മത്തിന് എത്തുന്നവരെ മരിച്ച വ്യക്തി സ്വാഗതം ചെയ്യും; സംഭവിക്കാന്‍ പോകുന്നത്.!

ന്യൂയോര്‍ക്ക്: മരിച്ചവരെ നേരിൽ കാണണമെന്നുണ്ടോ ? അവരോട് സംസാരിക്കണമെന്നോ .... ഉണ്ടെങ്കിൽ അതൊക്കെ ഇനി വേ​ഗം നടക്കും. എന്തിനേറെ പറയുന്നു മരണാനന്തര ചടങ്ങിന് എത്തിയവരെ അഭിസംബോധന ചെയ്ത് വരെ മരിച്ചവർ സംസാരിക്കും. എങ്ങനെയെന്ന് അല്ലേ, മരണമടയുന്നവരുടെ ഡിഎൻഎ ഉൾക്കൊള്ളുന്ന തിളങ്ങുന്ന കൂണുകൾ മരണശേഷം സംസ്‌ക്കരിച്ച മണ്ണിൽ മുളച്ചു വരും. മരണാനന്തര ചടങ്ങുകൾക്കെത്തിയവർക്ക് ആവശ്യമെങ്കിൽ മരിച്ചയാളുടെ ഡിജിറ്റൽ...
- Advertisement -spot_img

Latest News

സ്വാതന്ത്ര്യ സമര ക്വിസിൽ സവർക്കർ; ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്ന് ചോദ്യം; എഇഒമാരോട് റിപ്പോർട്ട് തേടി, പ്രതിഷേധം

കാസര്‍കോട്: സ്‌കൂളുകളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട ക്വിസ് മത്സരത്തില്‍ വി.ഡി. സവര്‍ക്കറെ പുകഴ്ത്തുന്ന  ചോദ്യം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി എ.എന്‍. ഷംസുദ്ദീന്‍ റിപ്പോര്‍ട്ട് തേടി....
- Advertisement -spot_img