ജിയോക്ക് പിന്നാലെ താരിഫ് നിരക്കുകള്‍ ഉയര്‍ത്തി ഭാരതി എയര്‍ടെല്‍. പ്രീപെയ്ഡ് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ബാധകമാവും.11 മുതൽ 21 ശതമാനം വരെയാണ് വർധന. ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. കഴിഞ്ഞ ദിവസമാണ് ജിയോ താരിഫ് 12 മുതല്‍ 15 ശതമാനം വരെ വര്‍ധിപ്പിച്ചത്.
രാജ്യത്ത് മെച്ചപ്പെട്ട...
പലരും ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച് ഫോണുകൾ അപ്ഗ്രേഡ് ചെയ്യുന്നത് കണ്ടിട്ടില്ലേ... എന്നാലങ്ങനെ അല്ലാത്തവരുമുണ്ട്. കേടാകുന്നത് വരെ ഫോൺ ഉപയോഗിക്കുന്നവർ. കയ്യിൽ ഇരിക്കുന്ന ഫോൺ വർഷങ്ങൾ പഴക്കമുള്ളതാണെങ്കിൽ, സ്ഥിരമായി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് പണികിട്ടും. വാട്‌സ്ആപ്പ് ആപ്ലിക്കേഷൻ ഇത്തരം ഫോണിൽ പ്രവർത്തനം നിർത്തിയേക്കാം. ആൻഡ്രോയിഡ് 4ലും അതിന് മുമ്പ് പുറത്തിറങ്ങിയ ഫോണുകളിലുമാണ് ആപ്പ് സേവനം അവസാനിപ്പിക്കുന്നത്.
വിവിധ...
ഡൽഹി: ഇന്ത്യയിൽ സ്മാർട്‌ഫോണുകൾക്കും ടാബ് ലെറ്റുകൾക്കും ഒരേ ചാർജർ വേണമെന്ന നയം നടപ്പിലാക്കാനൊരുങ്ങുന്നു. അടുത്ത വർഷം മുതലാകും(2025) ഈ നയം നടപ്പിലാക്കുക. നേരത്തെ യൂറോപ്യൻ യൂണിയനും സമാന നയം നടപ്പിലാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആപ്പിൾ, തങ്ങളുടെ ലൈറ്റ്നിങ് കേബിൾ മാറ്റി ടൈപ് സി പോർട്ടിലേക്ക് മാറാൻ നിർബന്ധിതരാകുകയായിരുന്നു.
2022ലാണ് യൂറോപ്യൻ യൂണിയൻ ഒരേ ചാർജർ എന്ന...
ന്യൂഡൽഹി: ഒന്നിൽ കൂടുതൽ സിം കാർഡുകൾ ഉപയോഗിക്കുന്നവരാണ് ഇന്ന് പലരും. നമ്മുടെ പേരിൽ എത്ര സിം ഉണ്ടാകുമെന്ന് ധാരണ ഇല്ലാത്തവരും ഇക്കൂട്ടത്തിലുണ്ടാകും. എന്നാൽ അനുവദനീയമായ എണ്ണത്തിലേറെ സിം കാർഡുകൾ ഉപയോഗിച്ചാൽ പണികിട്ടുമെന്ന മുന്നറിയിപ്പ് നൽകുകയാണ് കേന്ദ്രസർക്കാർ. ഈ മാസം 26 മുതലാണ് ഇത് പ്രാവര്‍ത്തികമാകുക. 50000 മുതൽ രണ്ടു ലക്ഷം രൂപ പിഴ ലഭിച്ചേക്കാമെന്നാണ്...
കാലിഫോര്‍ണിയ: സമീപകാലത്ത് നിരവധി അപ്‌ഡേറ്റുകളാണ് സാമൂഹ്യമാധ്യമമായ മെറ്റ അവതരിപ്പിച്ചത്. വാട്‌സ്‌ആപ്പില്‍ പുതിയ നിരവധി ഫീച്ചറുകള്‍ ഇതോടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി മറ്റൊരു അപ്‌ഡേറ്റ് കൂടി വാട്‌സ്ആപ്പില്‍ വന്നിരിക്കുകയാണ്. വാട്‌സ്ആപ്പ് കോളുകളിലെ ഓഡിയോ ക്വാളിറ്റി വര്‍ധിപ്പിക്കാന്‍ 'മെറ്റ ലോ ബിറ്റ്‌റേറ്റ് കോഡെക്' (Mlow) അവതരിപ്പിച്ചിരിക്കുന്നതാണ് പുതിയ സവിശേഷത. മികച്ച പ്രതികരണമാണ് ഈ സാങ്കേതികവിദ്യക്ക് ലഭിക്കുന്നത് എന്നാണ് മെറ്റയുടെ...
ഇന്ത്യയിലെ ആദ്യ ഐപി 69 റേറ്റിങുള്ള സ്മാര്‍ട്‌ഫോണ്‍ ഓപ്പോ വ്യാഴാഴ്ച പുറത്തിറക്കി. ഓപ്പോ എഫ്27 പ്രോ+ സ്മാര്‍ട്‌ഫോണാണ് അവതരിപ്പിച്ചത്. ഡാമേജ് പ്രൂഫ് 360 ഡിഗ്രി ആര്‍മര്‍ ബോഡിയോടുകൂടിയാണ് ഫോണ്‍ ഒരുക്കിയിരിക്കുന്നത്. ഇത് ഫോണിനെ വീഴ്ചയില്‍ നിന്നും പോറലേല്‍ക്കുന്നതില്‍ നിന്നും സംരക്ഷിക്കുമെന്നും കമ്പനി പറയുന്നു. ജൂണ്‍ 20 മുതലാണ് ഫോണിന്റെ വില്‍പന ആരംഭിക്കുക.
ഐപി 69 റേറ്റിങ്...
ന്യൂഡൽഹി: പ്രീപോൾ പ്രവചനങ്ങളുടെയും എക്സിറ്റ്പോളുകളെയും വിശ്വസിച്ച് കളത്തിലിറങ്ങിയ ബി.ജെ.പിക്ക് ആദ്യ ഫല സൂചനകളിൽ തിരിച്ചടി നേരിട്ടതോടെ ഓഹരി വിപണിയിലും അമ്പേ താഴേക്ക് പോയി. 11 മണിയോടെ 3,700 ലേറെ പോയന്റ് തകർച്ചയാണ് സെൻസെക്സിന് നേരിട്ടത്. തകർച്ചയിൽ നിക്ഷേപകർക്ക് 18 ലക്ഷം കോടിയിലേറെ രൂപ നഷ്ടമായതാണ് വിലയിരുത്തുന്നത്.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയൻസ്, ലാർസൻ ആൻഡ്...
അടുത്തിടെ നിരവധി അപ്‌ഡേറ്റുകള്‍ വാട്‌സ്ആപ്പ് നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഉപയോക്താക്കള്‍ക്കായി സ്റ്റാറ്റസ് ഫീച്ചറില്‍ പുതിയ അപ്ഡേറ്റുമായി വാടസ്ആപ്പ് എത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. വാട്‌സ്ആപ്പ് സ്റ്റാറ്റസുകളായി നീണ്ട വോയ്സ് നോട്ടുകള്‍ അപ്ഡേറ്റാക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചറെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു.
പുതിയ അപ്ഡേറ്റ് എത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസില്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വോയ്സ് നോട്ടുകള്‍ അയയ്ക്കാന്‍ കഴിയും. വാട്സ്ആപ്പിന്റെ...
മുംബൈ: ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മൊബൈല്‍ സേവനദാതാക്കളുടെ മത്സരം മുറുകുന്നു. ജിയോയ്ക്കും വൊഡാഫോണ്‍ ഐഡിയക്കും ഭീഷണിയാവാന്‍ പുതിയ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് എയര്‍ടെല്‍. അത്യാകര്‍ഷകമായ പ്രത്യേകതകള്‍ ഈ റീച്ചാര്‍ജിനുണ്ട്.
ബജറ്റ് സൗഹാര്‍ദ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ പ്രധാന ടെലികോം സേവനദാതാക്കളിലൊരാളായ എയര്‍ടെല്‍. 84 ദിവസത്തെ വാലിഡിറ്റിയില്‍ 500 രൂപയില്‍ താഴെ വിലയിലുള്ള ഈ പ്ലാനില്‍...
വാട്സാപ്പില്‍ കമ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കായി പുത്തന്‍ ഫീച്ചര്‍. കമ്യൂണിറ്റിയില്‍ ഷെയര്‍ ചെയ്ത മുഴുവന്‍ വിഡിയോകളും ചിത്രങ്ങളും അംഗങ്ങള്‍ക്ക് കാണാന്‍ കഴിയുന്നതാണ് ഫീച്ചര്‍. പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഷെയര്‍ ചെയ്യപ്പെട്ട ഉള്ളടക്കം കമ്യൂണിറ്റി ഗ്രൂപ്പിലെ മെമ്പര്‍മാര്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനാകും. കമ്യൂണിറ്റി ഗ്രൂപ്പുകളില്‍ പങ്കുവെക്കുന്ന അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും പുതിയ ഫീച്ചര്‍ ഉപയോഗിച്ച് വേഗത്തില്‍ കണ്ടെത്താനും നീക്കം ചെയ്യാനും...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ പ്രഖ്യാപനങ്ങൾക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ. ക്ഷേമപെൻഷൻ വർധനവ്, ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപനം,ഡിഎ കുടിശിക വിതരണം അടക്കം പ്രഖ്യാപിക്കാൻ...