കൈയിലുള്ള സ്വര്ണം വില്ക്കേണ്ടി വരുന്നത് വളരെ അത്യാവശ്യഘട്ടങ്ങളിലായിരിക്കും പലപ്പോഴും. എന്നാല് ഇത്തരത്തില് വില്ക്കേണ്ടി വരുന്ന അവസരങ്ങളില് നിരവധി പ്രശ്നങ്ങളാണ് നേരിടേണ്ടി വരുന്നത്. വില്ക്കാനെടുക്കുന്ന സമയം, അതിനായുള്ള ചെലവുകള് എന്നിവയ്ക്ക് പുറമേ സ്ഥാപനങ്ങളുടെ പ്രവര്ത്തന സമയം വരെ വില്ക്കാന് തടസങ്ങളാകാറുണ്ട്.
സ്വര്ണം വില്ക്കേണ്ട സമയത്ത് അത് ഒരു മെഷീനില് നിക്ഷേപിക്കുമ്പോള് തൂക്കത്തിനും പരിശുദ്ധിയ്ക്കും അനുസരിച്ച് കൃത്യമായ പണം...
യുപിഐയുമായി ബന്ധപ്പെട്ട ചില നിര്‍ണായക മാറ്റങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. വിച്ഛേദിക്കപ്പെട്ടതോ സറണ്ടര്‍ ചെയ്തതോ ആയ മൊബൈല്‍ നമ്പറുകള്‍ നീക്കം ചെയ്തുകൊണ്ട് ബാങ്കുകളും പേയ്മെന്‍റ് സേവന ദാതാക്കളും അവരുടെ പട്ടിക പുതുക്കണം എന്നതാണ് ഇതില്‍ പ്രധാന നിബന്ധന. ബാങ്കുകള്‍ പതിവായി കുറഞ്ഞത് ആഴ്ചയിലൊരിക്കലെങ്കിലും അവരുടെ ഡാറ്റാബേസ് പുതുക്കണം . ഇത്...
ആപ്പിളിന്റെ ഐഫോൺ 17 മോഡലിനായുള്ള കാത്തിരിപ്പിലാണ് ലോകത്തെമ്പാടുമുളള ഐഫോൺ ആരാധകർ. മോഡലിനെപ്പറ്റിയും അതിന്റെ ഡിസൈൻ ഫീച്ചർ എന്നിവയെ പറ്റിയുമെല്ലാം നിരവധി ചർച്ചകളാണ് നടക്കുന്നത്. ചില ലീക്ക്ഡ് റിപ്പോർട്ടുകൾ വെച്ചുകൊണ്ടും നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. ഇവയെല്ലാം ഒരു വശത്ത് നടന്നുകൊണ്ടിരിക്കെയാണ് ഐഫോണിൻ്റെ പുതിയൊരു മോഡലിനെ പറ്റിയുള്ള ഊഹാപോഹങ്ങൾ ശക്തമാകുന്നത്.
ആപ്പിൾ തങ്ങളുടെ ഫോൾഡബിൾ ഐഫോൺ പുറത്തിറക്കാൻ പോകുന്നുവെന്നതാണ്...
വാട്സ്ആപ്പിലൂടെയുളള നിയമവിരുദ്ധ പ്രവർത്തനങ്ങൾ വർധിച്ചതോടെ കടുത്ത നടപടികളുമായി മാതൃകമ്പനിയായ മെറ്റ രംഗത്തെത്തി. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന 80 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചുകൊണ്ടാണ് മെറ്റ നടപടികളുമായി മുന്നോട്ടുപോകുന്നത്. ഒരു മാസത്തിനിടെയാണ് ഇത്രയും അക്കൗണ്ടുകൾ നിരോധിച്ചത് എന്ന് മെറ്റ പറഞ്ഞു. 2024 ഓഗസ്റ്റിലായിരുന്നു ഇത്രയും അക്കൗണ്ടുകൾ നിരോധിക്കപ്പെട്ടത്. ഇപ്പോഴാണ് മെറ്റ ഈ കണക്കുകൾ പുറത്തുവിടുന്നത്.
വാട്സ്ആപ്പിൽ സുരക്ഷ ഒരുക്കുന്നതിന്റെ...
തിരുവനന്തപുരം: ഉപയോഗിച്ച സ്മാർട്ട്‌ഫോൺ വാങ്ങുന്നത് അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. സൈബർ ലോകത്ത് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ്. അതുകൊണ്ട് മുൻകരുതലുകളോടെ പ്രവർത്തിച്ചാൽ തട്ടിപ്പുകളിൽനിന്ന് രക്ഷപെടാമെന്ന് പൊലീസ് അറിയിച്ചു. ഫോണിന്‍റെ ചരിത്രം പരിശോധിക്കുകയാണ് ആദ്യം വേണ്ടത്.
ഫോൺ എപ്പോഴെങ്കിലും നന്നാക്കിയിട്ടുണ്ടോ അല്ലെങ്കിൽ പുതുക്കിയിട്ടുണ്ടോ എന്ന് വിൽപ്പനക്കാരനോട് ചോദിക്കുക. ഉണ്ടെങ്കിൽ, അറ്റകുറ്റപ്പണികളെക്കുറിച്ചുള്ള വിശദാംശങ്ങൾ...
ദില്ലി: ഐഫോൺ 15 സീരീസിന് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ വൻ വിലക്കിഴിവ്. ഇതുവരെ ലഭ്യമാകാത്ത കുറഞ്ഞ വിലയ്ക്ക് ഐഫോൺ 15 പ്രോ മാക്സ് ഉൾപ്പെടെ ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് പലർക്കും ആകർഷകമായ ഡീലാക്കി മാറ്റുന്നു. ഏറ്റവും പുതിയ ഐഫോൺ ഡീലുകളെക്കുറിച്ച് കൂടുതൽ അറിയാം.
ഐഫോൺ 15 പ്രോ മാക്സിന്‍റെ 256 ജിബി വേരിയന്‍റ് 1,28,900...
ദില്ലി: യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). 2025 ഫെബ്രുവരി ഒന്ന് മുതൽ യുപിഐ ഐഡികളിൽ സ്പെഷ്യല്‍ ക്യാരക്ടറുകൾ അനുവദിക്കില്ലെന്ന് എൻപിസിഐ അറിയിച്ചു. എല്ലാ യുപിഐ ഇടപാടുകളും സാങ്കേതിക സ്പെസിഫിക്കേഷനുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും മൊത്തത്തിൽ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് തീരുമാനം. ഡിജിറ്റൽ പേയ്‌മെന്‍റ് പ്ലാറ്റ്‌ഫോമിന്‍റെ സുരക്ഷ മുൻനിർത്തിയാണ്...
2025 ഫെബ്രുവരി 1 മുതൽ മാരുതി സുസുക്കി കാറുകൾ വാങ്ങുന്നത് ചെലവേറിയതായിരിക്കും. കമ്പനിയുടെ പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പുതിയ സ്വിഫ്റ്റ് വാങ്ങുന്നതും നാളെ മുതൽ ചെലവേറിയതാകും. നിലവിൽ ഈ കാറിൻ്റെ എക്‌സ് ഷോറൂം വില 6.49 ലക്ഷം രൂപയാണ്. മുൻനിര മോഡലിന് ഇത് 9.45 ലക്ഷം രൂപയായി ഉയരുന്നു. ഇതിൽ നാല് ശതമാനം വർധിച്ചാൽ വിലയിൽ...
പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച നിര്‍ദേശത്തെത്തുടര്‍ന്നാണ് വോയിസ് കോളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീച്ചാര്‍ജ് പ്ലാനുകള്‍ എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്.
രണ്ട് റീച്ചാര്‍ജ് പ്ലാനുകള്‍
വോയിസ് കോള്‍, എസ്.എം.എസ്. എന്നിവയ്ക്ക് മാത്രമായി പുതിയ റീച്ചാര്‍ജ് പ്ലാനുകളൊന്നും കമ്പനി...
ദുബായ്: വാഹന നമ്പര്പ്ലേറ്റ് ലേലത്തിലൂടെ ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന തുക നേടി ദുബായ്റോഡ്സ് ആന്ഡ് ട്രാന്സ്പോര്ട്ട് അതോറിറ്റി (ആര്ടിഎ). ഗ്രാന്ഡ് ഹയാത്ത് ദുബായില് ശനിയാഴ്ച നടന്ന...