Sports

ഗോളിന്റെ ഉടമസ്ഥതയില്‍ ആശയക്കുഴപ്പം! നേട്ടമാഘോഷിച്ച് റൊണാള്‍ഡോ; പിന്നാലെ ബ്രൂണോയുടേതെന്ന് സ്ഥിരീകരണം- വീഡിയോ

ദോഹ: ഫിഫ ലോകകപ്പ് എച്ച് ഗ്രൂപ്പില്‍ ഉറുഗ്വെയെ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. മധ്യനിര താരം ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ രണ്ട് ഗോളുകളാണ് പോര്‍ച്ചുഗലിന് ജയമൊരുക്കിയത്. ഒരു ഗോള്‍ ബോക്‌സിന് പുറത്ത് നിന്നായിരുന്നു. മറ്റൊന്ന് പെനാല്‍റ്റി കിക്കിലൂടേയും. ഖത്തര്‍ ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് ബ്രൂണോ. ഘാനയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ രണ്ട് അസിസ്റ്റുകളും ബ്രൂണോ...

കളികഴിഞ്ഞയുടൻ ഓടിയെത്തി ഉമ്മയ്ക്ക് ഉമ്മ കൊടുത്ത് മൊറോക്കൊയുടെ ഹകീമി; ചിത്രം വൈറൽ

ദോഹ: ഇന്നലെ രാത്രി നടന്ന മത്സരത്തിൽ ലോക റാങ്കിങിൽ രണ്ടാംസ്ഥാനത്തുള്ള ബെൽജിയത്തിനെതിരേ തകർപ്പൻ ജയം നേടിയ മൊറോക്കൊയുടെ കളി അവസാനിച്ചതിന് പിന്നാലെ സ്റ്റേഡിയത്തിലെ വൈകാരിക നിമിഷം സമൂഹമാധ്യമത്തിൽ വൈറൽ. കളി കഴിഞ്ഞയുടൻ ഓടിയെത്തിയ മൊറോക്കൊ താരം അഷ്‌റഫ് ഹകീമി തന്റെ മാതാവിന് ഉമ്മ കൊടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. മാതാവിന്റെ അടുത്തെത്തിയ ഹകീമിയുടെ...

ഓസിലിന്റെ ചിത്രമേന്തി വാ പൊത്തിപ്പിടിച്ച് ഖത്തര്‍ ആരാധകര്‍; വണ്‍ ലൗ ആം ബാന്‍ഡ് നിഷേധിച്ചതിന് വാപൊത്തി പ്രതിഷേധിച്ച ജര്‍മനിക്ക് അതേ നാണയത്തില്‍ മറുപടി

ദോഹ: ഇങ്ങനെയും ഒരു രംഗം ഉണ്ടായിരുന്നു ഇക്കഴിഞ്ഞ ജര്‍മനി -സ്‌പെയിന്‍ മത്സരത്തിനിടെ. മുന്‍ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ മെസൂദ് ഓസിലിന്റെ ചിത്രം കയ്യില്‍ പിടിച്ച് വായ പൊത്തിപ്പിടിച്ച് നില്‍ക്കുന്ന ഖത്തര്‍ ആരാധകര്‍. എല്‍.ജി.ബി.ടി.ക്യൂ സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വണ്‍ ലൗ ആം ബാന്‍ഡ് നിഷേധിച്ചതിന് വാപൊത്തി പ്രതിഷേധിച്ച ജര്‍മനിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുകയായിരുന്നു ഇവര്‍....

28 വർഷത്തിനിടയിൽ ഇന്നലത്തെ മത്സരം കാണാനെത്തിയത് 88,966 പേർ; റെക്കോഡെന്ന് ഫിഫ

28 വർഷത്തിനിടയിൽ ഇന്നലെ അർജന്റീനയുടെ ലോകകപ്പ് മത്സരം കാണാനെത്തിയത് 88,966 പേരെന്ന് ഫിഫ. ‘മൽസരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയ ആളുകളുടെ എണ്ണത്തിലും ഇന്നലെ റെക്കോർഡ് പിറന്നു. മെക്സിക്കോയെ രണ്ടു ഗോളുകൾക്കു കീഴടക്കി ലോകകപ്പ് ഫുട്ബോളിൽ‌ പ്രീക്വാർട്ടർ പ്രതീക്ഷകൾ കൂട്ടി അർജന്റീന വിജയിച്ചപ്പോൾ അതുകാണാൻ 88,966 പേർ ഹാജരായി. 28 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പുരുഷ ഫിഫ...

ബ്രസീലിന് പെരുത്ത് സന്തോഷം, അര്‍ജന്‍റീനയ്ക്കും ആഹ്ളാദിക്കാന്‍ വകയുണ്ട്; കിരീടമാര്‍ക്ക്? പ്രവചനം ഇതാ!

മുംബൈ: ഖത്തര്‍ ലോകകപ്പില്‍ മികച്ച പ്രകടനം നടത്താനും സെമിയിലും ഫൈനലിലും എത്താനും സാധ്യതയുള്ള ടീമുകളെ പ്രവചിച്ച് പ്രമുഖ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസസ് കമ്പനിയായ എക്സ്പീരിയന്‍റെ ഇന്നൊവേഷൻ ലബോറട്ടറിയായ ഡാറ്റാലാബ്. ബ്രസീല്‍ ആരാധകരെ സന്തോഷിപ്പിക്കുന്ന പ്രവചനമാണ് ഡാറ്റ ലാബിന്‍റേത്. കാനറികള്‍ക്ക് ലോകകപ്പ്  സെമി ഫൈനലിലെത്താൻ 53.4 ശതമാനം സാധ്യതയും ഈ വർഷത്തെ ലോകകപ്പ് നേടാൻ 20.9 ശതമാനം സാധ്യതയുമുണ്ടെന്നാണ്...

ലോകകപ്പ് ഫുട്ബോള്‍ ട്രാക്ക് ചെയ്യാന്‍ ജിയോ സിനിമ അല്ലാതെയുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

ഖത്തറിൽ ലോകകപ്പ് നടക്കുമ്പോൾ നാടും നഗരവുമെല്ലാം അതാഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെയും കളിക്കാരുടെയും പിന്നാലെയാണ്. ഓഫീസ് സമയം, വിദ്യാഭ്യാസം, യാത്ര, മറ്റ് കാരണങ്ങൾ കാരണം ആഗ്രഹിക്കുന്ന സമയത്ത് കളി കാണാൻ പറ്റാത്ത നിരവധി പേരുണ്ട്. അവർക്ക് ഫുട്ബോൾ ട്രാക്കിംഗ് ആപ്പുകൾ ഒരു ആശ്വാസമാണ്. ഗെയിമുകൾ, പ്രധാനപ്പെട്ട താരങ്ങളുടെ പരിക്കുകൾ അടക്കമുള്ള...

നെയ്മർക്ക് പിന്നാലെ മറ്റൊരു സൂപ്പർതാരത്തിനും അടുത്ത മത്സരം നഷ്ടമാകും; ബ്രസീലിന് ആശങ്കയേറുന്നു

ദോഹ: ഖത്തറില്‍ ഫിഫ ലോകകപ്പ് തുടങ്ങിയിട്ടേയുള്ളൂ. പരിക്ക് ബ്രസീല്‍ ടീം ക്യാമ്പില്‍ കനത്ത ആശങ്ക വിതയ്ക്കുകയാണ്. ഇതിഹാസ താരം നെയ്മർക്ക് പിന്നാലെ പ്രതിരോധ താരം ഡാനിലോയ്ക്കും സ്വിറ്റ്സ‍ർലൻഡിനെതിരായ കാനറികളുടെ അടുത്ത മത്സരം നഷ്ടമാകും. സെർബിയക്കെതിരായ മത്സരത്തിലാണ് ഇരുവർക്കും പരിക്കേറ്റത്. 'വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നെയ്മറെയും ഡാനിലോയേയും എംആർഐ സ്കാനിംഗിന് വിധേയരാക്കി. ഇരുവരുടെയും കാല്‍ക്കുഴയിലെ ലിഗമെന്‍റിന് പരിക്കുണ്ട്. അടുത്ത മത്സരം എന്തായാലും...

ബ്രസീലിന് കനത്ത തിരിച്ചടി; നെയ്മർക്ക് സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നഷ്ടമാകും

ദോഹ: ഖത്തർ ലോകകപ്പില്‍ സെർബിയക്കെതിരായ മത്സരത്തില്‍ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പർ താരം നെയ്മർക്ക് അടുത്ത മത്സരം നഷ്ടമാകും. 28-ാം തിയതി സ്വിറ്റ്സർലന്‍ഡിന് എതിരെയാണ് ബ്രസീലിന്‍റെ അടുത്ത കളി. ആദ്യ മത്സരത്തില്‍ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനറികള്‍ തോല്‍പിച്ചിരുന്നു. ശക്തരായ സ്വിസ് ടീമിനെ തോല്‍പിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള ബ്രസീലിയന്‍ മോഹങ്ങള്‍ക്കാണ് നെയ്മറുടെ പരിക്ക് തിരിച്ചടി...

”മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാനാണോ നിങ്ങൾ വന്നത്”; വൈറലായി സൗദി കോച്ചിന്റെ ഡ്രസ്സിങ് റൂം സംഭാഷണം

ഖത്തർ ലോകപ്പില്‍‌ തങ്ങളുടെ ആദ്യ മത്സരത്തിൽ ടൂർണമെന്റിലെ ഹോട്ട് ഫേവറേറ്റുകളായ അർജന്റീനയുടെ ഞെട്ടിക്കുന്ന തോൽവിയുടെ ആഘാതത്തിൽ നിന്ന് ഇനിയും ആരാധകർ കരകയറിയിട്ടില്ല. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീന സൗദിയോട് പരാജയപ്പെട്ടത്. ഒന്നാം പകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു രണ്ടാം പകുതിയിൽ സൗദിയുടെ ഐതിഹാസികമായ തിരിച്ചുവരവ്. സൗദിയുടെ ആ തിരിച്ചുവരവിന് പിന്നിൽ...

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിഅറേബ്യൻ ലീഗിൽ കളിക്കുമോ? താരത്തിന് വൻ തുക വാഗ്‌ദാനം ചെയ്ത് സൗദി ക്ലബ്

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അടുത്ത ക്ലബ് പ്രവേശനം എവിടേക്ക് എന്ന ആകാംക്ഷയിലാണ് ലോകമാകെയുള്ള ഫുട്ബോൾ ആരാധകർ. മാഞ്ചസ്റ്റർ യൂണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ച ശേഷം പുതിയ ക്ലബ് തിരയുന്ന താരത്തിന് മുന്നിലേക്ക് 305 മില്യൺ പൗണ്ടിന്റെ വമ്പൻ വാഗ്‌ദാനമാണ് സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ മുമ്പോട്ട് വെച്ചിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് മുഖേന അൽ ഹിലാൽ...
- Advertisement -spot_img

Latest News

ഹോളി ആഘോഷത്തിനിടെ ക്രൂരത! ചായം തെറിപ്പിച്ചതിന് നാലുവയസ്സുകാരന്റെ ദേഹത്ത് മുത്തശ്ശി ചൂടുവെള്ളമൊഴിച്ചു

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പുരിൽ ഹോളി ആഘോഷത്തിനിടെ നാലുവയസ്സുകാരനായ ഓം ഹരിഷ് വാംഗെയോട് സ്വന്തം മുത്തശ്ശി കാട്ടിയ ക്രൂരത നടുക്കമുണ്ടാക്കുന്നു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി തന്റെ ദേഹത്തേക്ക്...
- Advertisement -spot_img