മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പരിക്കേറ്റ് പുറത്തായ പേസര്‍ മുഹമ്മദ് ഷമിയുടെ പകരക്കാരനെ പ്രഖ്യാപിച്ചു. വിജയ് ഹസാരെ ട്രോഫിയില്‍ സൗരാഷ്ട്രക്കായി തിളങ്ങിയ ഇടം കൈയന്‍ പേസര്‍ ജയദേവ് ഉനദ്ഘട്ടാണ് ഷമിയുടെ പകരക്കാരനായി ബംഗ്ലാദേശിനെതിരെ കളിക്കുക.
ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുക. രണ്ട് ടെസ്റ്റുകളില്‍ ഏതിലെങ്കിലും ഒന്നും പ്ലേയിംഗ് ഇലവനില്‍ കളിച്ചാല്‍ ഒരു അപൂര്‍വ...
2022 ൽ ലോകത്ത് ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ പേരുകളുടെ ട്രെൻഡ് ലിസ്റ്റ് പുറത്തുവരുന്ന സമയമാണിത്. ആഗോളതലത്തിലും ദേശീയ തലത്തിലും വിവിധ മേഖലകളിൽ കൂടുതൽ തിരയപ്പെട്ട ലിസ്റ്റ് ഗൂഗിൾ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്.
2022 ൽ ഇന്ത്യക്കാർ തിരഞ്ഞ ആദ്യ പത്ത് വ്യക്തികളിൽ സ്‌പോർട്‌സ് മേഖലയിൽ നിന്ന് ഒരാൾ മാത്രമേയുള്ളൂ. വൻ ആരാധകവൃന്ദമുള്ള ധോണിയോ കോഹ്ലിയോ സച്ചിനോ...
മെക്സിക്കോ സിറ്റി: ഖത്തർ ലോകകപ്പിൽ മിന്നും പ്രകടനം കാഴ്ച വെച്ച് മുന്നേറുന്ന അർജന്റീനിയൻ സൂപ്പർ താരത്തിനെതിരെ മെക്സിക്കോ കർശന നടപടി സ്വീകരിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. മെക്സിക്കോയുടെ ദേശീയത മുൻനിർത്തി രാഷ്ട്രീയ പാർട്ടികൾ നൽകിയ പരാതിയിൻമേലാണ് നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. പരാതി അംഗീകരിക്കപ്പെട്ടാൽ താരത്തിന് മെക്സിക്കോയിലേയ്ക്ക് പ്രവേശന വിലക്ക് നേരിടേണ്ടി വരുമെന്നാണ് സൂചന.
ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് സി വിഭാഗത്തിലായിരുന്നു...
കൊളംബോ: ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ ഫീല്‍ഡിംഗിനിടെ പന്ത് കൊണ്ട് ഓള്‍റൗണ്ടര്‍ ചാമിക കരുണരത്‌നെക്ക് നാല് പല്ലുകള്‍ നഷ്ടമായി. കാന്‍ഡി ഫാല്‍ക്കണ്‍സും ഗോള്‍ ഗ്ലാഡിയേറ്റേര്‍സും തമ്മിലുള്ള മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത് എന്ന് ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെ ചാമികയുടെ മുഖത്ത് പന്ത് വീഴുന്നതും പല്ലുകളില്‍ നിന്ന് രക്തം വരുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
അപകടത്തിന്...
ദോഹ: ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ നെതര്‍ലാന്‍ഡ്സിനെ നേരിടാനുള്ള തയാറെടുപ്പിലാണ് അര്‍ജന്‍റീന. ഇതിഹാസ താരം ലിയോണല്‍ മെസിയുടെ അവസാന ലോകകപ്പ് എന്ന് കരുതപ്പെടുന്ന ടൂര്‍ണമെന്‍റില്‍ കപ്പില്‍ കുറഞ്ഞതൊന്നും അര്‍ജന്‍റീന ആഗ്രഹിക്കുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് പരാജയപ്പെട്ടെങ്കിലും മെക്സിക്കോയെയും പോളണ്ടിനെയും തകര്‍ത്ത് മെസിപ്പട ഒന്നാം സ്ഥാനക്കാരായി തന്നെയാണ് പ്രീ ക്വാര്‍ട്ടറില്‍ എത്തിയത്.
അവസാന 16ല്‍ ഓസ്ട്രേലിയ...
ലോകകപ്പ് മത്സരങ്ങള്‍ കഴിഞ്ഞാലുടന്‍ ഖത്തറിലെ സ്റ്റേഡിയങ്ങൾ പൊളിച്ചുനീക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്റ്റേഡിയങ്ങള്‍ പൊളിച്ചുനീക്കുമെന്ന് പറയുന്നുണ്ടെങ്കിലും എന്നാണ് പൊളിക്കുന്നതെന്ന് കൃത്യമായി പറഞ്ഞിട്ടില്ല. ഫിഫ ലോകകപ്പിന് ശേഷം, ഏഷ്യന്‍ കപ്പ്, ഏഷ്യന്‍ ഗെയിംസ് തുടങ്ങിയവയ്ക്കും ഖത്തര്‍ തന്നെയാണ് വേദിയാകുന്നത്. അതുകൊണ്ട് തന്നെ ഖത്തറിലെ ഫിഫ വേള്‍ഡ് കപ്പ് വേദികള്‍ക്ക് എന്ത് സംഭവിക്കുമെന്നും നോക്കാം.
എന്താണ് ഖത്തറിന് വേണ്ടത്?
ലോക കപ്പിന് വേദിയാകുന്ന...
ദോഹ: ലോകകപ്പിന് ഉപയോഗിക്കുന്ന പന്തില്‍ കാറ്റ് മാത്രം നിറച്ചാല്‍ പോര. ചാര്‍ജും ചെയ്യണം. പന്ത് ചാര്‍ജ് ചെയ്യുന്ന ചിത്രം കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഫോണൊക്കെ പോലെ പന്തും ചാര്‍ജിനിടണോ. എന്നായിരുന്നു പലരുടേയും ചോദ്യം. വേണമെന്നാണ് ഉത്തരം. ലോകകപ്പിനായി അഡിഡാസ് തയ്യാറാക്കിയ പന്തുകളിലെ സെന്‍സറുകള്‍ പ്രവര്‍ത്തിക്കാനാണ് ഇങ്ങനെ ചാര്‍ജിനിടുന്നത്. ചെറിയ ബാറ്ററി വഴിയാണ് സെന്‍സര്‍ പ്രവര്‍ത്തിക്കുന്നത്....
ദോഹ: സൗദി അറേബ്യന്‍ ക്ലബ്ബായ അൽ നാസറിലേക്ക് ചേക്കേറുമെന്ന വാർത്തകൾ തളളി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലാന്‍ഡിനെതിരായ മത്സരശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'ഇല്ല, അക്കാര്യം ശരിയല്ല' എന്നായിരുന്നു പുതിയ ക്ലബ്ബുമായി ബന്ധപ്പെട്ട ചോദ്യത്തോടുള്ള ക്രിസ്റ്റ്യാനോയുടെ മറുപടി. അതേസമയം അല്‍ നാസര്‍ തനിക്ക് ഓഫര്‍ നല്‍കിയ കാര്യം അദ്ദേഹം...
ദോഹ: ഗോണ്‍സാലോ റാമോസ് എന്ന താരോദയത്തിനാണ് ലുസൈല്‍ ഐക്കോണിക് സ്റ്റേഡിയം സാക്ഷിയായത്. സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരം ആദ്യ ഇലവനിലെത്തി ഹാട്രിക് നേടി ഒറ്റരാത്രികൊണ്ട് റാമോസ് ഫുട്‌ബോള്‍ ലോകത്തെ കേന്ദ്രബിന്ദുവായി മാറി. പറങ്കിനാട്ടില്‍ നിന്നുള്ള ഏറ്റവും മികച്ചതാരത്തെ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് പുറത്തിരുത്തിയപ്പോള്‍ ഫുട്‌ബോള്‍ ലോകം അമ്പരന്നു. പകരമെത്തിയത് അധികമാരും അറിയാത്ത ഗോണ്‍സാലോ റാമോസ്.
ഘാനയ്‌ക്കെതിരെ...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...