Saturday, November 8, 2025

Sports

തുടര്‍ച്ചയായി രണ്ട് വൈഡ് എറിഞ്ഞാല്‍ ഫ്രീ ഹിറ്റ്, പുതിയ നിര്‍ദേശവുമായി ബാറ്റിംഗ് ഇതിഹാസം

ചെന്നൈ: ഐപിഎല്ലില്‍ ഇന്നലെ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്-ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് മത്സരത്തില്‍ ചെന്നൈ പേസര്‍മാര്‍ നിരവധി വൈഡുകളും നോ ബോളുകളും എറിഞ്ഞതിനെ ക്യാപ്റ്റന്‍ എം എസ് ധോണി തന്നെ മത്സരശേഷം പരസ്യമായി വിമര്‍ശിച്ചതിന് പിന്നാലെ വൈഡ് എറിയുന്നത് നിയന്ത്രിക്കാന്‍ പുതിയ നിര്‍ദേശവുമായി ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. ഉയര്‍ന്ന സ്കോര്‍ പിറന്ന ചെന്നൈ-ലഖ്നൗ...

ഇതൊക്കെയാണ് ആരാധകർ ആഗ്രഹിച്ച സൈനിങ്‌, വില്യംസണ് പകരം സൂപ്പർ താരത്തെ ടീമിലെത്തിച്ച് ഗുജറാത്ത്; ഇപ്പോൾ തന്നെ ടീം മികച്ചത് വരുമ്പോൾ..

2023 ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് (ഐ‌പി‌എൽ) കെയ്ൻ വില്യംസണിന്റെ പകരക്കാരനായി ഗുജറാത്ത് ടൈറ്റൻസ് (ജിടി) ശ്രീലങ്കൻ നായകൻ ദസുൻ ഷനകയെ തിരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ ടൂർണമെന്റ് ഉദ്ഘാടന മത്സരത്തിൽ ബൗണ്ടറിയിൽ ക്യാച്ച് പിടിക്കാൻ ശ്രമിക്കുന്നതിനിടെ വില്യംസണിന്റെ വലതുകാലിന് പരിക്കേറ്റിരുന്നു. പരിക്ക് ഗുരുതരമായതിനാൽ തന്നെ താരത്തിന് ഈ സീസൺ...

ടാറ്റ പോലും വിറച്ചുപോയി! റുതുരാജിന്‍റെ സിക്സ് കൊണ്ട് കാറിന് ചളുക്കം, കമ്പനി നല്‍കുക അഞ്ച് ലക്ഷം; സംഭവമിങ്ങനെ

ചെന്നൈ: ഐപിഎല്‍ 2023 സീസണില്‍ ഗംഭീര തുടക്കമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓപ്പണര്‍ റുതുരാജ് ഗെയ്ക‍വാദിന് ലഭിച്ചിട്ടുള്ളത്. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ 50 പന്തില്‍ താരം 92 റണ്‍സടിച്ചിരുന്നു. ലഖ്‍നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ചെപ്പോക്കില്‍ 25 പന്തില്‍ നിന്നാണ് താരം അര്‍ധ സെഞ്ചുറി കുറിച്ചത്. ഒടുവില്‍ 31 പന്തില്‍ 57 റണ്‍സുമായി താരം...

ഇത് ഓവർ അല്ലെ ഡൽഹി ടീമേ, ബിസിസിഐ വക ശാസന; സംഭവം ഇങ്ങനെ

ഡൽഹി ക്യാപിറ്റൽസിന്റെ റെഗുലർ ക്യാപ്റ്റൻ ഋഷഭ് പന്ത്, ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരായ ടീമിന്റെ ആദ്യ ഹോം മത്സരം അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നിന്ന് കാണാൻ വന്നേക്കും എന്ന റിപോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ടീമിന് ബിസിസിഐയുടെ ആന്റി കറപ്ഷൻ ആൻഡ് സെക്യൂരിറ്റി യൂണിറ്റിൽ (എസി‌എസ്‌യു) നിന്ന് ആവശ്യമായ അനുമതി നേടാൻ കഴിയുമെങ്കിൽ അദ്ദേഹം ഡഗ്-ഔട്ടിൽ ഇരിക്കുകയും...

ഒരു ഓവര്‍ ഞാനെറിയട്ടെ? ക്യാപ്റ്റനോട് ജോസ് ബട്‌ലറുടെ ചോദ്യം; സഞ്ജു സാംസണിന്‍റെ മറുപടിയിങ്ങനെ- വീഡിയോ കാണാം

ഹൈദരാബാദ്: വിജയത്തോടെയാണ് രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ സീസണ്‍ ആരംഭിച്ചത്. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 72 റണ്‍സിനാണ് സഞ്ജു സാംസണും സംഘവും തോല്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സ് അപ്പായ രാജസ്ഥാന്‍ ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന് യഷസ്വി ജെയ്സ്വാള്‍ (54), ജോസ് ബട്ലര്‍ (54), സഞ്ജു (55) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ...

അവന് മാത്രം ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാത്തത് ആശ്ചര്യപ്പെടുത്തുന്നു, യുവതാരത്തെക്കുറിച്ച് സെവാഗ്

അഹമ്മദാബാദ്: ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് ചെന്നൈ സൂപ്പര്‍ കിംഗ്സ് തോറ്റെങ്കിലും ചെന്നൈക്കായി യുവതാരം റുതുരാജ് ഗെയ്ക്‌‌വാദ് പുറത്തെടുത്ത പ്രകടനം ശ്രദ്ധേയമായിരുന്നു. ഗുജറാത്തിനെതിരെ 92 റണ്‍സടിച്ച് ചെന്നൈയുടെ ടോപ് സ്കോററായ റുതുരാജിന് നിര്‍ഭാഗ്യം കൊണ്ടാണ് സെഞ്ചുറി നഷ്ടമായത്. ചെന്നൈയുടെ മറ്റ് ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോഴും ഒരറ്റത്തുനിന്ന് തകര്‍ത്തടിച്ച റുതുരാജാണ് ചെന്നൈയുടെ സ്കോറിംഗ് നിരക്ക് കുറയാതെ കാത്തത്. 2020...

ആ രണ്ട് ടീമും പ്ലേ ഓഫിലെത്തിയില്ലെങ്കില്‍ അത്ഭുതമൊന്നുമില്ല, തുറന്നു പറഞ്ഞ് ആകാശ് ചോപ്ര

മൊഹാലി: ഐപിഎല്ലില്‍ ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ പോലും പൂര്‍ത്തിയാകും മുമ്പെ രണ്ട് ടീമുകളുടെ ഭാവി പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇന്നലെ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെയും പഞ്ചാബ് കിംഗ്സിന്‍റെയും മുന്നോട്ടുള്ള പോക്ക് ദുഷ്കരമായിരിക്കുമെന്നാണ് ആകാശ് ചോപ്രയുടെ പ്രതികരണം. ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ 192 റണ്‍സ് വിജയലക്ഷ്യം...

അനുകുൽ റോയിയെ നോക്കി പേടിപ്പിച്ചത് വെറുതെയല്ല, കാരണം വ്യക്തമാക്കി അര്‍ഷ്ദീപ് സിംഗ്

മൊഹാലി: ഐപിഎല്ലില്‍ ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം അനുകുല്‍ റോയിയയുടെ വിക്കറ്റെടുത്തശേഷം യുവാതാരത്തെ രൂക്ഷമായി നോക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി പഞ്ചാബ് പേസര്‍ അര്‍ഷ്ദീപ് സിംഗ്. മത്സരത്തില്‍ തന്‍റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ മന്‍ദീപ് സിംഗിനെ പുറത്താക്കിയശേഷം ഓവറിലെ അവസാന പന്തിലാണ് അര്‍ഷ്ദീപ് അനുകുല്‍ റോയിയയുടെ വിക്കറ്റുമെടുത്ത് കൊല്‍ക്കത്തക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചത്. എന്നാല്‍...

ഗുജറാത്ത് ടൈറ്റന്‍സിന് വലിയ തിരിച്ചടി! കെയ്ന്‍ വില്യംസണിന് ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമായേക്കും

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സ് താരം കെയ്ന്‍ വില്യംസണ് ശേഷിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായേക്കും. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ വില്യംസണിന്റെ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. 32കാരന് നിലത്ത്് കാലുറപ്പിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. പിന്നീട് ഫിസിയോയുടെ സഹായത്തോടെയാണ് വില്യംസണ്‍ പുറത്തേക്ക് പോകുന്നത്. ആദ്യ കാഴ്ച്ചയില്‍ തന്നെ താരത്തിന്റെ പരിക്ക്...

നിര്‍ണായക തീരുമാനം അറിയിച്ച് സ്റ്റോക്‌സ്; മിന്നലടിയേറ്റ് സിഎസ്‌കെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാാം സീസണ് ഇന്ന് കൊടിയേറും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. സീസണിലെ ആദ്യ മത്സരത്തിനായി ചെന്നൈ ഇറങ്ങുമ്പോള്‍ ആരാധകര്‍ക്ക് അത്ര സുഖകരമല്ലാത്ത വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഡ്വെയ്ന്‍ ബ്രാവോ അവസാന സീസണോടെ വിരമിച്ച ഒഴിവിലേക്ക് സിഎസ്‌കെ പരിഗണിച്ച താരമാണ് ബെന്‍...
- Advertisement -spot_img

Latest News

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയത്തിലേക്ക്; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും...
- Advertisement -spot_img