ഐപിഎല്‍ ഫൈനല്‍ പോരാട്ടം കാത്തിരിക്കുന്ന ആരാധകരെ കൊതിപ്പിച്ച് കടന്നു കളഞ്ഞ് മഴ ആയിരുന്നു. ഇന്നലെ വൈകുന്നേരം മുതൽ തുടങ്ങിയ മഴ പല സമയങ്ങളിൽ പെയ്ത് തടസം ഉണ്ടാക്കി. അവസാനം 5 ഓവർ മത്സരത്തിന്റെ സാധ്യത വരെ നോക്കി എങ്കിലും ഗ്രൗണ്ട് ഉണങ്ങി വരാൻ ധാരാളം സമയം എടുക്കും എന്നതിനാൽ മത്സരം ഇന്നത്തേക്ക് മാറ്റുക ആയിരുന്നു....
അഹമ്മദാബാദ്: കാത്തു കാത്തിരുന്ന ഐപിഎല്‍ കലാശപ്പോരാട്ടം മഴയില്‍ ഒലിച്ചുപോയതിന്‍റെ നിരാശയിലാണ് ആരാധകര്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും ടെലിവിഷനും മൊബൈല്‍ ഫോണിനും മുന്നിലും പാതിരാത്രി വരെ ആരാധകര്‍ ഉറക്കമിളച്ച് കാത്തിരുന്നിട്ടും ഒറ്റ പന്ത് പോലും എറിയാനാകാതെയാണ് ഇന്നല നടക്കേണ്ട ഫൈനല്‍ റിസര്‍വ് ദിനമായ ഇന്നത്തേക്ക് മാറ്റിയത്. റിസര്‍വ് ദിനമായ ഇന്നും അഹമ്മദാബാദിലെ കാലാവസ്ഥാ റിപ്പോര്‍ട്ട് ആരാധകര്‍ക്ക്...
അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും നേര്‍ക്കുനേര്‍ വരാനിരിക്കെ ആരാധകരെ നിരാശരാക്കി മഴയെത്തിയിരുന്നു. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ 7.30നാണ് മത്സരം ആരംഭിക്കേണ്ടത്. എന്നാല്‍ കനത്ത ഇടിയും മഴയും കാരണം ടോസിടാന്‍ പോലും സാധിച്ചിട്ടില്ല. ഫൈനലിനായി നേരത്തെ തന്നെ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിച്ച് തുടങ്ങിയിരുന്നു. ഇന്ന് വൈകിട്ട് അഹമ്മദാബാദില്‍ മഴയും...
അഹമ്മദാബാദ്: ഐ.പി.എൽ 16ാം പതിപ്പിലെ ചാമ്പ്യന്മാരെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് കഴിഞ്ഞ വർഷം നേടിയ കിരീടം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ്. പക്ഷേ, അവർക്ക് മുന്നിൽ നിൽക്കുന്നത് സാക്ഷാല്‍ മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ്.
എം.എസ് ധോണിയുടെ നേതൃത്വത്തിൽ നാല്...
ഇസ്ലാമാബാദ്: ഐപിഎല്‍ ഫൈനല്‍ നടക്കുന്ന ഞായറാഴ്ച്ച ദിവസം മാച്ച് സംഘടിപ്പിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് വിജയികളായ ലാഹോര്‍ ക്വാലാന്‍ഡേഴ്‌സും ദേശീയ ക്രിക്കറ്റ് ടീമുമാണ് നേര്‍ക്കുനേര്‍ വരിക. ഇന്ത്യന്‍ സമയം ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. മത്സരവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ക്വാലാന്‍ഡേഴ്‌സ് ട്വീറ്റ് ചെയ്തിട്ടുണ്ട്. നരോവല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ്...
മുംബൈ: മുംബൈ ഇന്ത്യൻസ് പേസർ ആകാശ് മധ്‌വാൾ ഐ.പി.എൽ 2023ന്റെ പുത്തൻ സെൻസേഷനായി മാറിയിരിക്കുകയാണ്. പേസ് വൈവിധ്യം കൊണ്ട് ബാറ്റർമാരെ കുഴക്കുന്ന ആകാശിന് ഇത്തവണത്തെ മുംബൈ കുതിപ്പിൽ നിർണായക പങ്കുണ്ട്. നിർണായക ഘട്ടങ്ങളിൽ ക്യാപ്റ്റൻ രോഹിത് ശർമ ആശ്രയിക്കുന്ന തുറുപ്പ് ചീട്ടായി മാറിയിരിക്കുകയാണ് 29കാരൻ.
ആകാശിന്റെ ഈ നേട്ടത്തിൽ മുംബൈ നായകന് പ്രധാന പങ്കുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്...
അഹ്മദാബാദ്: ഐ.പി.എല്ലിന്റെ പുതിയ രാജാക്കന്മാരെ നാളെ അറിയാം. ചൊവ്വാഴ്ച ഗുജറാത്തിനെ തകർത്ത് ഫൈനൽ ബെർത്ത് നേരത്തെ തന്നെ ഉറപ്പിച്ചിരിക്കുകയാണ് ചെന്നൈ. ഇന്ന് മുംബൈയും ഗുജറാത്തും തമ്മിൽ നടക്കുന്ന മത്സരത്തോടെ ഫൈനലിൽ ചെന്നൈയുടെ എതിരാളികൾ ആരാകുമെന്ന കാര്യവും തീരുമാനമാകും.
പത്താം ഫൈനലിനാണ് ഞായറാഴ്ച ചെന്നൈ ഇറങ്ങുന്നത്. ഐ.പി.എല്ലിലെ ചെന്നൈയുടെ മേധാവിത്വം വ്യക്തമാക്കുന്ന റെക്കോർഡ് ആണിത്. ആറ് ഫൈനൽ...
അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനിറങ്ങുകയാണ്. തുടര്‍ജയങ്ങളുമായി പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്തിയശേഷം ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതാണ് ഗുജറാത്തിന് തിരിച്ചടിയായത്. മുംബൈ ആകട്ടെ മങ്ങിയ തുടക്കത്തിനുശേഷം ശരിയായ സമയത്ത് ഫോമിലേക്കുയര്‍ന്നാണ് ക്വാളിഫയറിന് യോഗ്യത നേടിയത്. എലിമിനേറ്ററില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ തകര്‍ത്താണ്...
അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ രണ്ടാം ക്വാളിഫയര്‍, ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റിനായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തിക്കും തിരക്കും. ഓണ്‍ലൈനായി ടിക്കറ്റ് ലഭ്യമായിട്ടും കൗണ്ടറിലെത്തി ടിക്കറ്റ് എടുക്കാന്‍ ആരാധകര്‍ മത്സരിച്ചതാണ് നാടകീയ സംഭവങ്ങളിലേക്ക് നയിച്ച ഒരു കാരണം. അപ്രതീക്ഷിതമായി ടിക്കറ്റിനായി ആയിരക്കണക്കിന് ആരാധകര്‍ ഇരച്ചെത്തിയതോടെ സാഹചര്യം നിയന്ത്രിക്കാന്‍ അധികൃതര്‍ പാടുപെട്ടു. ഇതോടെ ആരാധകര്‍ തമ്മില്‍...