Wednesday, May 14, 2025

Sports

ഏകദിന ലോകകപ്പ്: വാങ്കഡെയിലെ പിച്ചില്‍ ഇന്ത്യന്‍ തിരിമറി?, പ്രതികരിച്ച് ഐസിസി

ഏകദിന ലോകകപ്പിന്റെ ഒന്നാം സെമി ഫൈനല്‍ ആവേശപ്പോരട്ടത്തിന് മുംബൈ വാങ്കഡെ സ്റ്റേഡിയമാണ് വേദിയായത്. മത്സരത്തിനുമുമ്പ് അപ്രതീക്ഷിതമായ സംഭവവികാസങ്ങളില്‍ വിവാദം തലപൊക്കിയിരുന്നു. ന്യൂസിലന്‍ഡിനെതിരായ സെമിഫൈനലിനായി ഇന്ത്യ ക്രിക്കറ്റ് ടീമും ബിസിസിഐയും ഏകപക്ഷീയമായി പിച്ച് മാറ്റിയെന്നായിരുന്നു ആരോപണം. മത്സരത്തിന് മുന്നോടിയായി വാങ്കഡെ പിച്ചിലെ ഗ്രാസ് നീക്കം ചെയ്യാന്‍ ബിസിസിഐ ക്യൂറേറ്റര്‍മാരോട് ആവശ്യപ്പെട്ടതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഐസിസി...

ഏകദിന ലോകകപ്പ്: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതുപോലൊന്ന് ഞാന്‍ മുമ്പ് കണ്ടിട്ടില്ല: നാസര്‍ ഹുസൈന്‍

രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യന്‍ ടീം ഐസിസി ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ 70 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. 2019 ലോകകപ്പ് സെമി ഫൈനല്‍ ഉള്‍പ്പെടെ ഐസിസി പരമ്പരയിലെ ന്യൂസിലന്‍ഡിനെതിരായ 3 നോക്കൗട്ട് മത്സരങ്ങളിലും ഇന്ത്യ തോറ്റിരുന്നു. എങ്കിലും അതൊന്നും 2023ല്‍ വിലപോയില്ല. നിലവിലെ ടീമിലെ താരങ്ങളെല്ലാം മികച്ച ഫോമിലായതിനാല്‍...

ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് ബാബർ അസം; നയിക്കാനായത് അഭിമാനമെന്ന് താരം

പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം എല്ലാ ഫോർമാറ്റിലെയും ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു. ലോകകപ്പ് 2023 ലെ മോശം പ്രകടനത്തെ തുടർന്നാണ് ബാബർ സ്ഥാനം രാജി വെച്ചത് . ലോകകപ്പിൽ പാകിസ്താൻ സെമി ഫൈനല്‍ കാണാതെ പുറത്തായിരുന്നു. 2019 ലാണ് പാകിസ്താൻ ക്രിക്കറ്റ് ടീം നായകനായി ബാബർ തിരഞ്ഞെടുക്കപ്പെട്ടത്. തന്റെ എക്സ് അകൗണ്ടിൽ...

കണക്ക് തീര്‍ത്ത് ഇന്ത്യ ഫൈനലിൽ; ന്യൂസിലൻഡിനെ തകര്‍ത്തത് 70 റണ്‍സിന്

മുംബൈ: ഒടുവില്‍ ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡ് കടമ്പ മറികടന്ന് ഇന്ത്യ ഫൈനലില്‍. കഴിഞ്ഞ ലോകകപ്പ് സെമിയിലേറ്റ തോല്‍വിക്ക് അതേ കെയ്ന്‍ വില്യംസണോടും സംഘത്തോടും കണക്ക് തീര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. 70 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ നാലാം ഫൈനല്‍. ഇന്ത്യ ഉയര്‍ത്തിയ 398 റണ്‍സ് വിജലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കിവീസ്...

‘ദൈവത്തെ മറികടന്ന് രാജാവ്’; ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമായി കോഹ്‌ലി

ഏകദിന ക്രിക്കറ്റില്‍ 50 സെഞ്ചുറികള്‍ നേടി ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം വിരാട് കോഹ്ലി. ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലിലാണ് വലം കൈയ്യന്‍ ബാറ്റർ നാഴികക്കല്ല് തൊട്ടത്. നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് കോഹ്ലി. ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ 49 സെഞ്ചുറികളുടെ റെക്കോഡാണ് കോഹ്ലി മറികടന്നത്. മത്സരത്തിന്റെ 42-ാം ഓവറിലായിരുന്നു കോഹ്ലി സെഞ്ചുറി തികച്ചത്....

ആർഡിഎക്സിലെ അടിയൊന്നും ഒന്നുമല്ല; റണ്ണൗട്ടാക്കിയതിനെച്ചൊല്ലി ഒരേ ടീമിലെ ബാറ്റർമാർ തമ്മിൽ പൊരിഞ്ഞ അടി-വീഡിയോ

കറാച്ചി: അടുത്തിടെ സൂപ്പര്‍ ഹിറ്റായ മലയാള ചിത്രം ആര്‍ഡിഎക്സില്‍ നായകന്‍മാരും വില്ലന്‍മാരും തമ്മില്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടത്തുന്ന കൂട്ടയടി ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായി ഓടുന്നത് മറ്റൊരു കൂട്ടയടിയാണ്. ക്രിക്കറ്റ് ഗ്രൗണ്ടില്‍ രണ്ട് ബാറ്റര്‍മാര്‍ തമ്മിലുള്ള പൊരിഞ്ഞ അടി. അതും ഒരു ടീമിലെ താരങ്ങള്‍ തമ്മില്‍. പാകിസ്ഥാനില്‍ നടന്ന ഒരു...

27,000 മുതൽ രണ്ടര ലക്ഷം വരെ; ഇന്ത്യ-ന്യൂസിലാൻഡ് സെമി ടിക്കറ്റുകൾ കരിഞ്ചന്തയിൽ, അറസ്റ്റ്

മുംബൈ: ന്യൂസിലാൻഡിനെതിരെ സെമി കളിക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ആവേശപ്പോര്. ഇതിനകം തന്നെ മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റുകഴിഞ്ഞിട്ടുണ്ട്. എന്നാൽ ആവശ്യക്കാർ ഒട്ടും കുറഞ്ഞിട്ടുമില്ല. ഇപ്പോഴിതാ മത്സരത്തിന്റെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നു. മഹാരാഷ്ട്രയിലെ ജെജെ മാര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അകാശ് കോതാരി എന്നയാളാണ് പിടിയിലായത്. ഒരു...

ഏകദിന ലോകകപ്പ്: ‘സെമി ഫൈനലില്‍ എനിക്കായി നീ അത് ചെയ്യണം’; രോഹിത്തിനോട് ആവശ്യവുമായി ബാല്യകാല കോച്ച്

ഏകദിന ലോകകപ്പിന്റെ ഒന്നാം സെമി ഫൈനലില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇപ്പോഴിതാ രോഹിത് ശര്‍മ്മയുടെ മികച്ച ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് രംഗത്തുവന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകന്‍ ദിനേഷ് ലാഡ്. ലോകകപ്പില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് നടത്തുന്നതെന്നും മത്സരത്തില്‍ വിജയിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒപ്പം...

‘ശ്രീലങ്കൻ ക്രിക്കറ്റിനെ നശിപ്പിച്ചത് ജയ് ഷാ’; രൂക്ഷവിമര്‍ശനവുമായി അർജുന രണതുംഗ

കൊളംബോ: ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് സെക്രട്ടറി ജയ് ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീം നായകൻ അർജുന രണതുംഗ. ലങ്കൻ ക്രിക്കറ്റിന്റെ തകർച്ചയുടെ കാരണം ജയ് ഷായാണെന്ന് രണതുംഗ ആരോപിച്ചു. ജയ് ഷായാണ് ലങ്കൻ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നതെന്നും ആരോപണം തുടരുന്നു. ശ്രീലങ്കൻ മാധ്യമമായ 'ഡെയ്‌ലി മിററി'നോടാണ് അർജുന രണതുംഗയുടെ പ്രതികരണം. ലങ്കൻ ക്രിക്കറ്റിനെ നിയന്ത്രിക്കുകയും...

പേര് വന്ന വഴി അങ്ങനെയല്ല; രച്ചിൻ രവീന്ദ്രയുടെ പേരിന് പിന്നിലെ യാഥാർഥ്യം വെളിപ്പെടുത്തി പിതാവ്

ഐസിസി ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് ന്യൂസിലൻഡ് ഓപ്പണർ രച്ചിൻ രവീന്ദ്ര. ഇന്ത്യൻ വംശജൻ കൂടിയായ രച്ചിന് ഇന്ത്യയിലെ ആരാധകർക്കും കുറവില്ല. ലോകകപ്പിലെ താരത്തിന്റെ മികച്ച പ്രകടനം പ്രശംസകൾ പിടിച്ചുപറ്റിയിരുന്നു. ഇതിനിടെ താരത്തിന്റെ പേര് സംബന്ധിച്ചും അഭ്യൂഹങ്ങൾ പരന്നു. രച്ചിൻ എന്ന പേര് നൽകിയത് ഇന്ത്യൻ ഇതിഹാസ താരങ്ങളായ രാഹുൽ...
- Advertisement -spot_img

Latest News

ഖത്തര്‍ അണ്ടര്‍ 17 ലോകകപ്പ്: ലോഗോ പുറത്തിറക്കി, നവംബറില്‍ പന്തുരുളും

ദോഹ: ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27...
- Advertisement -spot_img