Thursday, May 2, 2024

Sports

യു.എസ്.എൽ സീസൺ-4 ഫുട്ബോൾ ടൂർണമെന്റ് ജനുവരി 6 മുതൽ

ഉപ്പള (www.mediavisionnews.in): സിറ്റിസൺ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഉപ്പള സോക്കർ ലീഗ് ഫുട്ബാൾ ടൂർണമെന്റ്, 2019 ജനിവരി 6 മുതൽ ഗോൾഡൻ അബ്ദുൽ ഖാദർ ഹാജി മെമ്മോറിയൽ മണ്ണംകുഴി സ്റ്റേഡിയത്തിൽ വെച്ച് തുടക്കമാവും. എട്ട് ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ ഒന്നാം സ്ഥാനക്കാർക് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് അമ്പതിനായിരം രൂപയും സമ്മാനം നൽകും. പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ...

ധോണിയുടെ ഹെലികോപ്ടര്‍ ഷോട്ട് അനുകരിച്ച് റാഷിദ് ഖാന്‍; എഴുന്നേറ്റ് നിന്ന് കയ്യടിച്ച് സേവാഗ്: വീഡിയോ

ദുബായ്(www.mediavisionnews.in): ടി10 ലീഗില്‍ ധോണിയുടെ ഹെലികോപ്ടര്‍ ഷോട്ട് അനുകരിച്ച് അഫ്ഗാനിസ്താന്റെ റാഷിദ് ഖാന്‍. പാകിസ്താന്‍ മുന്‍ താരം മുഹമ്മദ് ഇര്‍ഫാനായിരുന്നു ബൗളര്‍. റാഷിദ് ഖാന്റെ ഹെലികോപ്ടര്‍ ഷോട്ട് കൃത്യമായി ലക്ഷ്യത്തിലെത്തി എന്നത് മാത്രമല്ല പന്ത് പോയത് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരക്ക് മുകളിലേക്കും. ഇതുകണ്ട് പവലിയനില്‍ ഇരിക്കുകയായിരുന്ന സെവാഗ് വരെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. താരം പിന്നീട് ഇതിന്റെ...

നാലോവറിനിടയ്ക്ക് വിക്കറ്റ് വീണത് രണ്ട് തവണ; എന്നിട്ടും ഈ ഇംഗ്ലണ്ട് താരം ഔട്ടായില്ല (വീഡിയോ)

ലണ്ടന്‍ (www.mediavisionnews.in): ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്‌സാണ് നിലവില്‍ ക്രിക്കറ്റിലെ ഏറ്റവും ഭാഗ്യമുള്ള താരം. ഇത് വെറുതെ പറയുന്നതല്ല, ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് തവണയാണ് വിക്കറ്റായിട്ടും നോബോളായിരുന്നതിനാല്‍ സ്റ്റോക്ക്‌സിന് ജീവന്‍ തിരിച്ചു കിട്ടിയത്. രണ്ട് തവണയും താരത്തിന് രക്ഷയായത് ലങ്കന്‍ സ്പിന്നര്‍ ലക്ഷന്‍ സണ്ടകന്റെ നോബോളുകള്‍. https://twitter.com/SPOVDO/status/1067491715613810689 നാല് ഓവറുകള്‍ക്കിടയിലായിരുന്നു സ്റ്റോക്ക്‌സിന് രണ്ട്...

അന്ന് ഭാജിയെ പ്രകോപിപ്പിച്ചതെന്തായിരുന്നു? വെളിപ്പെടുത്തലുമായി ശ്രീശാന്ത്

മുബൈ (www.mediavisionnews.in): ഹര്‍ഭജനും ശ്രീശാന്തും ഉള്‍പ്പെട്ട മുഖത്തടി വിവാദവും ശ്രീശാന്തിന്റെ കരച്ചിലും ക്രിക്കറ്റ് പ്രേമികള്‍ മറക്കാനിടയില്ല. ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരശേഷമായിരുന്നു സംഭവം. അന്നത്തെ സംഭവത്തിന് പിന്നിലെ യഥാര്‍ഥ കാരണങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. അന്നത്തെ വിവാദ സംഭവത്തിന് ശേഷം പത്തുകൊല്ലം കഴിഞ്ഞാണ് ശ്രീശാന്ത് വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. മൈ ബോസ് എന്ന റിയാലിറ്റി ഷോയുടെഭാഗമായി നടത്തിയ...

12 പന്തില്‍ ഫിഫ്റ്റി, ഞെട്ടിച്ച് അഫ്ഗാന്‍ താരം, ജയം നാലോവറില്‍

ദുബായ്(www.mediavisionnews.in):  ടി10 ക്രിക്കറ്റില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി അഫ്ഗാനിസ്ഥാന്‍ താരം മുഹമ്മദ് ഷഹ്‌സാദ്. കേവലം 12 പന്തിലാണ് ഷെഹ്‌സാദ് അര്‍ധ സെഞ്ച്വറിയിലെത്തിയത്. ഷെയിന്‍ വാട്‌സണ്‍ നയിച്ച സിന്ദീസ് ടീമിനെതിരെയായിരുന്നു രജ്പുത്‌സ് താരമായ ഷഹ്‌സാദിന്റെ വെടിക്കെട്ട്. മത്സരത്തില്‍ 16 പന്തില്‍ 74 റണ്‍സാണ് പുറത്താകാതെ ഷഹ്‌സാദ് സ്വന്തമാക്കിയത്. ആറ് ഫോറും എട്ട് സിക്‌സും സഹിതമായിരുന്നു ഷഹ്‌സാദിന്റെ വെടിക്കെട്ട്....

രണ്ട് ഇന്ത്യന്‍ താരങ്ങളോട് രഞ്ജി കളിക്കരുതെന്ന് ബി.സി.സി.ഐ

മുംബൈ (www.mediavisionnews.in):ഓസ്‌ട്രേലിയന്‍ പര്യടനത്തിനായുളള തയ്യാറെടുപ്പുകളുടെ ഭാഗമായി രണ്ട് ഇന്ത്യന്‍ താരങ്ങളോട് രഞ്ജി മത്സരങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ബിസിസിഐയുടെ നിര്‍ദ്ദേശം. ഇന്ത്യന്‍ ബൗളര്‍മാരായ ഇഷാന്ത് ശര്‍മ്മയോടും രവിചന്ദ്രന്‍ അശ്വിനോടുമാണ് രഞ്ജി മത്സരം ഇനി കളിക്കരുതെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. പരമ്പരയ്ക്ക് മുമ്പ് ആവശ്യമായ വിശ്രമം ലഭിക്കുന്നതിന് വേണ്ടിയാണ് ബിസിസിഐ ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട്...

ആരാധകരോട് അല്‍പം വിനയത്തോടെയൊക്കെ പെരുമാറാന്‍ പഠിക്കണം; കോഹ്‌ലിക്ക് ബിസിസിഐയുടെ താക്കീത്

മുംബൈ (www.mediavisionnews.in): ‘രാജ്യംവിടല്‍’ പരാമര്‍ശത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ബിസിസിഐയുടെ താക്കീത്. ഇന്ത്യന്‍ നായകനെന്ന വിനയത്തോടെ പെരുമാറണമെന്ന് ബിസിസിഐയുടെ ഇടക്കാല ഭരണസമിതി കോഹ്‌ലിക്ക് മുന്നറിയിപ്പ് നല്‍കി. ആരാധകരോടും മാധ്യമങ്ങളോടും മാന്യമായി പെരുമാറണമെന്നും വിനോദ് റായിയുടെ അധ്യക്ഷതയിലുള്ള ഇടക്കാല ഭരണസമിതി കോഹ്‌ലിയോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലാത്തവര്‍ രാജ്യം വിടണമെന്ന കോഹ്‌ലിയുടെ പരാമര്‍ശം വന്‍ വിവാദമായിരുന്നു. തന്റെ മൊബൈല്‍...

ഐ.പി.എല്‍ അല്ല ലോകകപ്പാണ് വലുത്, ഓസീസ് താരങ്ങള്‍ക്ക് ഐ.പി.എല്ലില്‍ നിയന്ത്രണം

സിഡ്‌നി (www.mediavisionnews.in): ഐ.പി.എല്ലും ലോകകപ്പും അടുത്തടുത്ത് വന്ന സാഹചര്യത്തില്‍ ഓസീസ് താരങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഐ.പി.എല്ലിലെ അവസാന ആഴ്ചകളില്‍ ലീഗില്‍ നിന്ന് മടങ്ങി തിരിച്ചു നാട്ടിലെത്തണമെന്നാണ് ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് ഉത്തരവിറക്കിയിരിക്കുന്നത്. 15 അംഗ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്ന കളിക്കാര്‍ക്ക് മെയ് ആദ്യം നടക്കുന്ന പ്രീടൂര്‍ണമെന്റ് ക്യാമ്പില്‍ പങ്കെടുക്കേണ്ടതുണ്ട്. ലോകകപ്പ് മാത്രമല്ല, പാകിസ്താനെതിരായുള്ള ഓസ്‌ട്രേലിയയുടെ...

സൂപ്പര്‍ താരത്തെ പുറത്താക്കി, ഞെട്ടിച്ച് കൊല്‍ക്കത്ത

(www.mediavisionnews.in):ഐപിഎല്ലിന്റെ പുതിയ സീസണില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരത്തെ പുറത്താക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കഴിഞ്ഞ സീസണില്‍ ഒന്‍പതര കോടി രൂപ മുടക്കി സ്വന്തമാക്കിയ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെയാണ് കൊല്‍ക്കത്ത പുറത്താക്കിയത്. തന്നെ പുറത്താക്കിയ കാര്യം സ്റ്റാര്‍ക്ക് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഒരു ടെക്സ്റ്റ് മെസേജിലൂടെയാണ് തന്നെ പുറത്താക്കിയ വിവരം കൊല്‍ക്കത്ത മാനേജുമെന്റ് അറിയിച്ചതെന്നും സ്റ്റാര്‍ക്ക്...

ശ്വാസകോശ പ്രശ്നങ്ങള്‍; ജോണ്‍ ഹേസ്റ്റിങ്സ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞു

മെല്‍ബണ്‍ (www.mediavisionnews.in): ശ്വാസകോശത്തിലുണ്ടായ പ്രശ്നങ്ങള്‍ കാരണം ആസ്ത്രേലിയന്‍ താരം ജോണ്‍ ഹേസ്റ്റിങ്സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ആള്‍റൌണ്ടറായ ഹേസ്റ്റിങ്സ് കളിക്കുമ്പോള്‍ രക്തം ശര്‍ദ്ധിക്കുന്നതിനെ തുടര്‍ന്നാണ് തീരുമാനം. ആസ്ത്രേലിയക്ക് വേണ്ടി ന്യൂസിലാന്‍റിനെതിരെയാണ് ഹേസ്റ്റിങ്സ് തന്‍റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്. രോഗമെന്തെന്ന് ഇത് വരെ ഡോക്ടര്‍മാര്‍ക്ക് കണ്ട് പിടിക്കാനായില്ലെന്നും ഇനിയും കളിക്കുമ്പോള്‍ രക്തം ശര്‍ദ്ദിക്കുമോ എന്ന് അവര്‍...
- Advertisement -spot_img

Latest News

പൊന്നാനിയിലും മലപ്പുറത്തും കുലുങ്ങില്ല; എത്ര ഭൂരിപക്ഷം കിട്ടുമെന്ന് കണക്കാക്കി ലീഗ്

മലപ്പുറം : ഇകെ വിഭാഗം സമസ്തയുമുണ്ടായ തര്‍ക്കം പൊന്നാനിയിലും മലപ്പുറത്തും ബാധിച്ചില്ലെന്ന വിലയിരുത്തലുമായി മുസ്ലീം ലീഗ്. പൊന്നാനിയില്‍ ഭൂരിപക്ഷം കുറയും, പതിനായിരത്തോളം വോട്ടുകള്‍ നഷ്ടമാകുമെന്നാണ് കണക്കാക്കല്‍....
- Advertisement -spot_img