Sunday, May 4, 2025

Sports

ഐപിഎല്‍ കിരീടം നേടുക കൊല്‍ക്കത്തയോ ഹൈദരാബാദോ; രണ്ട് കോടി രൂപ ബെറ്റുവെച്ച് കനേഡയിന്‍ ഗായകന്‍

ചെന്നൈ: ഐപിഎല്‍ കിരീടപ്പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ കീരിടം നേടുന്ന ടീമിനായി 2.07 കോടി രൂപ ബെറ്റുവെച്ച് കനേഡിയന്‍ ഗായകനും ഗ്രാമി അവാര്‍ഡ് ജേതാവുമായ ഡ്രേക്ക്. രണ്ടരലക്ഷം അമേരിക്കന്‍ ഡോളര്‍(ഏകദേശം 2.07 കോടി ഇന്ത്യന്‍ രൂപ) ആണ് ഡ്രേക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നേടുമെന്ന് പറഞ്ഞ് ബെറ്റുവെച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ക്രിപ്റ്റോ കറന്‍സി കാസിനോ ആയ സ്റ്റേക്ക്.കോമിലാണ്...

ക്രിക്കറ്റ് കളിക്കാരുടെ ജീവിതത്തിലേക്കുള്ള നുഴഞ്ഞുകയറ്റമാണിത്; സ്റ്റാര്‍ സ്‌പോര്‍ട്‌സിനെതിരെ വിമര്‍ശനവുമായി രോഹിത് ശര്‍മ

കളിക്കാരുടെ ഗ്രൗണ്ടില്‍ വച്ചുള്ള സ്വകാര്യ സംഭാഷണങ്ങൾ പകർത്തുന്ന ചാനലുകാർക്കെതിരെ വിമർശനവുമായി രോഹിത് ശർമ രംഗത്ത്. ഗ്രൗണ്ടില്‍ വച്ച് തൻ്റെ സ്വകാര്യ സംഭാഷണം റെക്കോര്‍ഡ് ചെയ്തത സ്റ്റാര്‍ സ്പോര്‍ട്സിനെതിരെയാണ് രൂക്ഷവിമർശനവുമായി മുംബൈ ഇന്ത്യന്‍സ് താരം രംഗത്ത് വന്നത്. രോഹിത് ധവാല്‍ കുല്‍ക്കര്‍ണിയടക്കമുള്ള സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടയിലാണ് സ്റ്റാര്‍ സ്പോര്‍ട്സ് ക്യാമറാ സംഘം രോഹിത്തിൻ്റെ വീഡിയോ പകര്‍ത്തിയത്. ക്യാമറയ്ക്ക് നേരെ...

ആര്‍സിബി-രാജസ്ഥാന്‍ എലിമിനേറ്റര്‍; മുമ്പ് സംഭവിച്ചത് ഒരു തവണ മാത്രം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടാന്‍ ഒരുങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. സീസണിന്റെ ആദ്യ പകുതിയില്‍ ആര്‍ക്കും വെല്ലുവിളി ഉയര്‍ത്തിയ ടീമാണ് രാജസ്ഥാന്‍. എന്നാല്‍ രണ്ടാം പകുതിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ഏതൊരു ടീമിനും വെല്ലുവിളിയായി. ഇരുവരും പ്ലേ ഓഫില്‍ ഏറ്റുമുട്ടുമ്പോള്‍ ഒരു ടീം പുറത്തേയ്ക്ക് പോകുമെന്ന് ഉറപ്പാണ്. ഇതിന് മുമ്പ്...

സുവര്‍ണ നേട്ടം; ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

ഭുവനേശ്വര്‍: ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ജാവലിന്‍ താരം നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. നാലാം അവസരത്തില്‍ 82.27 മീറ്റര്‍ ദൂരം എറിഞ്ഞാണ് താരം ഒന്നാമതെത്തിയത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ഇന്ത്യയില്‍ മത്സരിക്കുന്നത്.

രാഹുല്‍ ദ്രാവിഡിന് പകരം പരിശീലകന്‍ ഐപിഎലില്‍ നിന്ന്!!!, ബിസിസിഐ ഉറപ്പിച്ച മട്ടില്‍

രാഹുല്‍ ദ്രാവിഡിന് പകരക്കാരനായി ന്യൂസിലന്‍ഡ് മുന്‍ താരവും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നിലവിലെ മുഖ്യ പരിശീലകനുമായ സ്റ്റീഫന്‍ ഫ്‌ലെമിംഗിനെ നിയമിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ബിസിസിഐ. എന്നിരുന്നാലും, മൂന്ന് ഫോര്‍മാറ്റുകളുടെയും ചുമതല പുതിയ മുഖ്യ പരിശീലകനായിരിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പരമോന്നത ബോഡി നിബന്ധന വെച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ 10 മാസം സ്‌ക്വാഡിനൊപ്പം ഉണ്ടായിരിക്കേണ്ട തസ്തികയിലേക്ക് ഫ്‌ലെമിംഗ്...

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ടോസ് ഒഴിവാക്കാന്‍ ബിസിസിഐ നീക്കം

ഡല്‍ഹി: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ടോസ് ഒഴിവാക്കാന്‍ ബിസിസിഐ. അടുത്ത സീസണ്‍ മുതല്‍ ടോസ് ഒഴിവാക്കാനാണ് ബിസിസിഐയുടെ തീരുമാനം. സി കെ നായിഡു ട്രോഫി മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ടോസ് ഒഴിവാക്കും. ആദ്യം ബാറ്റ് ചെയ്യണോ ബൗളിംഗ് ചെയ്യണോ എന്നത് സന്ദര്‍ശക ടീം തീരുമാനിക്കും. ഇതോടെ ഹോം ടീമിന് അനുകൂലമായി പിച്ച് ഒരുക്കുന്ന രീതി...

എന്തുകൊണ്ട് സുനില്‍ നരെയ്‌ന് സന്തോഷവും സങ്കടവുമില്ല, എന്നും ഒരേ ഭാവം, ഒടുവിലാ മഹാരഹസ്യം പുറത്ത്

കൊല്‍ക്കത്ത: ട്വന്‍റി 20 ഫോര്‍മാറ്റില്‍ ഏറ്റവും മികച്ച ഇക്കോണമിയുള്ള ബൗളര്‍മാരിലൊരാള്‍, ബാറ്റിംഗിന് അയച്ചാല്‍ പവര്‍പ്ലേ ഡബിള്‍ പവറാക്കാന്‍ കെല്‍പുള്ള ബാറ്റര്‍. ട്വന്‍റി 20 ഫോര്‍മാറ്റിന് പറ്റിയ ഓള്‍റൗണ്ടറാണ് വെസ്റ്റ് ഇന്‍ഡീസ് സ്‌പിന്നര്‍ സുനില്‍ നരെയ്‌ന്‍ എന്ന് നമുക്കറിയാം. ബാറ്റര്‍മാരെ ക്രീസില്‍ നിര്‍ത്തി വെള്ളംകുടിപ്പിക്കുന്നതോ ബൗളര്‍മാരെ ഒരു കൂസലുമില്ലാതെ ഗാലറിയിലേക്ക് പറത്തുന്നതോ അല്ല പക്ഷേ നരെയ്‌നെ കുറിച്ച്...

12 റൺസിൽ ഓൾ ഔട്ട്; അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ രണ്ടാമത്തെ ചെറിയ സ്കോർ

ടോക്കിയോ: അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ വീണ്ടും ഒരു കുഞ്ഞൻ സ്കോർ കൂടെ പിറന്നിരിക്കുന്നു. ജപ്പാനെതിരെ 12 റൺസിൽ ഓൾ ഔട്ടായി മംഗോളിയയാണ് നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ജപ്പാൻ ഏഴ് വിക്കറ്റിന് 217 റൺസ് നേടി. മറുപടി ബാറ്റിം​ഗിലാണ് മം​ഗോളിയ കുഞ്ഞൻ സ്കോറിൽ ഒതുങ്ങിയത്. ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ...

സഞ്ജുവിന് പിഴ ചുമത്തി ബിസിസിഐ; ‘ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചു’

ജയ്പൂര്‍: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെ അമ്പയര്‍മാരുമായി തര്‍ക്കിച്ചതിന് മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ. ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് താരത്തിനെതിരെയുള്ള നടപടി. മാച്ച് ഫീയുടെ 30 ശതമാനമാണ് സഞ്ജു പിഴയൊടുക്കേണ്ടി വരുക. തേര്‍ഡ് അമ്പയര്‍ കൂടുതല്‍ പരിശോധനകള്‍ക്ക് നില്‍ക്കാതെ വിക്കറ്റെന്ന് വിധിച്ചു. അമ്പയര്‍മാരുമായി സംസാരിച്ചെങ്കിലും സഞ്ജുവിന് ഒടുവില്‍ മടങ്ങേണ്ടി...

ട്വന്‍റി 20 ലോകകപ്പില്‍ ഇല്ലെങ്കിലെന്ത്; മായങ്ക് യാദവിനെ കാത്തിരിക്കുന്നത് വമ്പന്‍ അവസരം!

ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ അതിവേഗ പേസുമായി അമ്പരപ്പിച്ച ഇന്ത്യന്‍‌ യുവ പേസർ മായങ്ക് യാദവിന് വമ്പന്‍ അവസരമൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതുവരെ ടീം ഇന്ത്യക്കായി അരങ്ങേറാത്ത താരത്തെ നവംബറില്‍ ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് പരിഗണിക്കും എന്നാണ് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. നവംബറിലെ ടീം ഇന്ത്യയുടെ ഓസീസ് പര്യടനത്തിന്...
- Advertisement -spot_img

Latest News

സുഹാസ് ഷെട്ടി വധക്കേസിൽ പോപ്പുലർ ഫ്രണ്ടിന് ബന്ധമില്ല; ക്വട്ടേഷന്‍ നൽകിയത് ഫാസിലിന്റെ സഹോദരനെന്ന് കമ്മീഷണർ അനുപം അഗ്രവാൾ

മംഗളുരു: സുഹാസ് ഷെട്ടി വധക്കേസിലെ പ്രതികൾക്ക് പോപ്പുലർ ഫ്രണ്ടുമായി നേരിട്ട് ബന്ധമില്ലെന്ന് മംഗളുരു സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗ്രവാൾ. സുഹാസ് വധത്തിനു പിന്നിൽ നിരോധിത...
- Advertisement -spot_img