Friday, August 1, 2025

Sports

ക്രിസ്റ്റ്യാനോയെ ഈ സീസൺ കഴിഞ്ഞും നിലനിർത്തുമെന്ന് പരിശീലകൻ ടെൻ ഹാഗ്

ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിൽക്കില്ലെന്ന് ആവർത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്. "ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിനൊപ്പം ഉണ്ടാകും. റൊണാൾഡോയെ ഉൾപ്പെടുത്തിയാണ് തന്റെയും ടീമിന്റെയും പദ്ധതികൾ. റൊണാൾഡോക്കൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ സീസണിൽ മാത്രമല്ല, ഈ സീസണിന് ശേഷവും റൊണാൾഡോയെ നിലനിർത്താൻ ഞാൻ ആഗ്രഹിക്കുന്നു," ടെൻ ഹാഗ് പറഞ്ഞു. റൊണാൾഡോയ്ക്ക് തന്റെ ടാക്ടിക്സ് ആയ...

ഷൂട്ടിങ് ലോകകപ്പിൽ സ്വര്‍ണം നേടി ചരിത്രം കുറിച്ച് മായിരാജ് ഖാന്‍

ഉത്തര്‍പ്രദേശ്: 40 ഷോട്ട് ഫൈനലിൽ ഉത്തർപ്രദേശിന്‍റെ മായിരാജ് 37 പോയിന്‍റുമായി ഒന്നാമതെത്തി. കൊറിയയുടെ മിൻസു കിം വെള്ളിയും ബ്രിട്ടന്‍റെ ബെൻ എല്ലെവെല്ലിന്‍ വെങ്കലവും നേടി. രണ്ട് തവണ ഒളിമ്പിക്സ് മെഡൽ ജേതാവായ മായിരാജ് സ്വർണം നേടി ചരിത്രം സൃഷ്ടിച്ചു. ഷൂട്ടിംഗ് ലോകകപ്പിൽ സ്കീറ്റ് വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ സ്വർണ്ണ മെഡലാണിത്. ഇന്ത്യയുടെ ലോകകപ്പ് ഷൂട്ടിംഗ് ടീമിലെ...

ഏക ദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ബെൻ സ്റ്റോക്സ്

ബെൻ സ്റ്റോക്സ് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നു. നാളെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തോടെ ഏകദിന ക്രിക്കറ്റ് അവസാനിപ്പിക്കാനാണ് ഓൾറൗണ്ടറുടെ തീരുമാനം. ബെൻ സ്റ്റോക്സ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 31 കാരനായ സ്റ്റോക്സ് ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റനാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സ്റ്റോക്സ് ഏകദിനത്തോട് വിട പറയുന്നത്. ടി20യിലും തുടരുമെന്നും സ്റ്റോക്സ്...

ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് വിരമിക്കൽ പ്രഖ്യാപിച്ചു

ലണ്ടന്‍: ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന മത്സരമായിരുന്നു ബെൻ സ്റ്റോക്സിന്‍റെ വിടവാങ്ങൽ മത്സരം. 2019ൽ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിന്‍റെ ഭാഗമായിരുന്നു അദ്ദേഹം. ഫൈനലില്‍ ബെന്‍ സ്റ്റോക്‌സായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്. പുറത്താകാതെ നേടിയ 84 റണ്‍സാണ് ഇംഗ്ലണ്ടിൻ്റെ...

ഇന്ത്യന്‍ ടീമിന് ഗാംഗുലിയുടെ അഭിനന്ദനം 

ലണ്ടന്‍: ഇംഗ്ലണ്ടിൽ നടന്ന ടി20 പരമ്പരയ്ക്ക് ശേഷം ഏകദിന പരമ്പരയും നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി അഭിനന്ദിച്ചു. ഇംഗ്ലണ്ട് മണ്ണിൽ ഇതുപോലൊരു നേട്ടം കൈവരിക്കുക എളുപ്പമല്ലെന്ന് സൗരവ് ഗാംഗുലി ട്വീറ്റ് ചെയ്തു. ടെസ്റ്റിൽ 2-2. ടി20യിലും ഏകദിനത്തിലും ജയം. ദ്രാവിഡ്, രോഹിത്, രവി ശാസ്ത്രി, കോഹ്ലി,പാണ്ഡ്യ എന്നിവർക്ക് അഭിനന്ദനങ്ങൾ."...

റോയ് കൃഷ്ണയുടെ സൈനിങ് പ്രഖ്യാപിച്ച് ബെംഗളൂരു

ഇന്ത്യൻ സൂപ്പർ ലീഗിലെ സ്റ്റാർ സ്ട്രൈക്കർമാരിൽ ഒരാളായ റോയ് കൃഷ്ണ ബെംഗളൂരുവിലേക്ക്. താരത്തെ സൈൻ ചെയ്തതായി ബെംഗളൂരു ഔദ്യോഗികമായി അറിയിച്ചു. ഫിജി സ്ട്രൈക്കറായ റോയ് രണ്ട് വർഷത്തെ കരാറിൽ ബെംഗളൂരു എഫ്സിയുടെ ഭാഗമാകും. 2019-20 സീസണിൽ എടികെയിലൂടെയാണ് റോയ് ഇന്ത്യയിലെത്തിയത്. ആദ്യ സീസണിൽ തന്നെ റോയിക്ക് ഐഎസ്എൽ കിരീടം നേടാൻ കഴിഞ്ഞു. കഴിഞ്ഞ സീസണിലും ബഗാനിലെ...

ഷെല്ലി ആന്‍ ഫ്രേസര്‍ വേഗവനിത; ജമൈക്കന്‍ ആധിപത്യം

ജമൈക്കയുടെ ഷെരിക്ക ജാക്‌സണ്‍ 10.73 സെക്കൻഡിൽ വെള്ളിയും, ഒളിമ്പിക് ചാമ്പ്യൻ എലൈൻ തോംസൺ 10.81 സെക്കൻഡിൽ വെങ്കലവും നേടി. ഇതാദ്യമായാണ് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്ററിൽ ഒരു രാജ്യം മൂന്ന് മെഡലുകളും നേടുന്നത്. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ട്രാക്ക് ഇനത്തിൽ അഞ്ച് സ്വർണ്ണ മെഡലുകൾ നേടുന്ന ആദ്യ അത്ലറ്റായി ഷെല്ലി മാറി. നേരത്തെ...

നീന്തലിൽ ദേശീയ ജൂനിയര്‍ റെക്കോര്‍ഡ് തകര്‍ത്ത് വേദാന്ത് മാധവന്‍

മുംബൈ: 1500 മീറ്റർ ഫ്രീസ്റ്റൈലിൽ ദേശീയ ജൂനിയർ റെക്കോർഡ് തകർത്ത് വേദാന്ത് മാധവന്‍. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ബിജു പട്നായിക് നീന്തൽക്കുളത്തിൽ നടന്ന 48-ാമത് ദേശീയ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിലാണ് വേദാന്ത് ഈ നേട്ടം കൈവരിച്ചത്. നടനും സംവിധായകനുമായ മാധവന്‍റെ മകനാണ് വേദാന്ത്. 1500 മീറ്റർ ഫ്രീസ്റ്റൈലിൽ 16:01:73 സെക്കൻഡിൽ ഫിനിഷ് ചെയ്ത വേദാന്ത് 2017...

ഇന്ത്യക്ക് ഉജ്ജ്വല വിജയം; ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ജയിക്കാൻ ആവശ്യമായ 260 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 42.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഈ വിജയത്തോടെ ഇന്ത്യ 21ന് പരമ്പര സ്വന്തമാക്കി. രണ്ടാമത് ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യയ്ക്ക് അത്ര മികച്ച തുടക്കമായിരുന്നില്ല. ശിഖർ ധവാൻ ഒരു...

ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് തൊടുന്ന പാക് താരം; റെക്കോർഡിട്ട് ബാബര്‍ അസം

കൊളംബോ: അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,000 റൺസ് എന്ന കടമ്പ കടന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ഈ നേട്ടം കൈവരിക്കുന്ന 11ാമത്തെ പാക് താരമാണ് ബാബർ അസം. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിലാണ് ബാബർ ഈ നേട്ടം കൈവരിച്ചത്. ഏറ്റവും വേഗത്തിൽ 10,000 റൺസ് തികയ്ക്കുന്ന പാക് താരമെന്ന റെക്കോർഡാണ് ബാബർ സ്വന്തമാക്കിയത്. ജാവേദ് മിയാന്ദാദ്...
- Advertisement -spot_img

Latest News

കളിക്കാനാകില്ലെന്ന് വീണ്ടും ഇന്ത്യൻ താരങ്ങൾ, സെമിയിൽനിന്ന് പിന്മാറി; പാകിസ്താൻ ലെജൻഡ്സ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ

ലെജൻഡ്‌സ് ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ്പിൽ നിന്നും ഇന്ത്യൻ ടീം പിന്മാറി. പാകിസ്താനെതിരായ സെമിയിൽ നിന്നാണ് ഇന്ത്യയുടെ പിന്മാറ്റം. കളിക്കാനാകില്ലെന്ന് ഇന്ത്യൻ താരങ്ങൾ നിലപാട് എടുത്തതോടെയാണ് പിന്മാറ്റം. ഇന്ത്യ...
- Advertisement -spot_img