Wednesday, January 28, 2026

National

യൂണിഫോമിൽ തന്നെ എരിയുന്ന തീക്കനലിലൂടെ നടക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍; വീഡിയോ വൈറൽ

ഹൈദരാബാദ്: തീക്കനലിലൂടെ നടക്കുന്ന ആചാരത്തിൽ പങ്കുചേരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ വൈറലാകുന്നു. തെലങ്കാനയിലാണ് സംഭവം. പൊലീസ് യൂണിഫോമില്‍ എരിയുന്ന കനലിലൂടെ നടക്കുന്ന ഉദ്യോഗസ്ഥരുടെ വീഡ‍ിയോ ആണ് പുറത്ത് വന്നത്. നാർക്കറ്റ്പള്ളി രാമലിംഗേശ്വര സ്വാമി ക്ഷേത്രത്തിലെ ആഘോഷങ്ങളില്‍ ശ്രീ പാർവതി ജഡലയുടെ ഭാഗമായി എരിയുന്ന തീക്കനലിലൂടെ പൊലീസുകാരും നടക്കുകയായിരുന്നു. ഇന്നലെയാണ് ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുള്ളത്....

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ വിമാന സര്‍വീസ് വരുന്നു, ആഴ്ചയില്‍ നാല് സര്‍വീസുകളുമായി ആകാശ എയര്‍

ദോഹ: ഗള്‍ഫിലേക്ക് വിമാന സര്‍വീസ് പ്രഖ്യാപിച്ച് ആകാശ എയര്‍. ദോഹയിലേക്കും തിരിച്ചും ആകാശ എയര്‍ അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കും. സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ആകാശ എയറിന്‍റെ ആദ്യ അന്താരാഷ്ട്ര ഡെസ്റ്റിനേഷനാണ് ദോഹ. ആഴ്ചയില്‍ നാല് സര്‍വീസുകളാകും ഉണ്ടാകുക. മാര്‍ച്ച് 28 മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. ദോഹയില്‍ നിന്ന് മുംബൈയിലേക്കും തിരിച്ചുമാണ് ബുധന്‍, വ്യാഴം,...

ഐപിഎല്‍ 2024 പഴയ ഐപിഎല്‍ ആവില്ല; ഉദ്ഘാടന മത്സരം പുത്തന്‍ രീതിയില്‍, ഒരുവശത്ത് സിഎസ്‌കെ തന്നെ

മുംബൈ: ഐപിഎല്‍ 2024 സീസണിന്‍റെ മത്സരക്രമം പ്രഖ്യാപിക്കാന്‍ കുറച്ച് മണിക്കൂറുകളെ അവശേഷിക്കുന്നുള്ളൂ. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐപിഎല്‍ ഷെഡ്യൂള്‍ പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കേ ഒരു സുപ്രധാന വിവരം പുറത്തായി. നിലവിലെ ചാമ്പ്യന്‍മാരും റണ്ണേഴ്സ് അപ്പും തമ്മില്‍ ഏറ്റുമുട്ടി ഐപിഎല്‍ സീസണിന് തുടക്കമാവുക എന്ന പതിവ് ഇത്തവണ മാറിയേക്കാം. 2024 മാര്‍ച്ച് 22ന് ചെന്നൈയിലാണ് ഐപിഎല്‍ 17-ാം...

തെരഞ്ഞെടുപ്പിൽ കോണ്ടത്തിനും കാര്യമുണ്ട്, അല്ലെങ്കിൽ ഇങ്ങനെ സംഭവിക്കുമോ; പാർട്ടി ചിഹ്നത്തോടെ കോണ്ടം പാക്കറ്റ്

ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധ്രാപ്രദേശിൽ കോണ്ടവും പ്രചരണായുധമാക്കി രാഷ്ട്രീയ പാർട്ടികൾ. സംസ്ഥാനത്തെ രണ്ട് പ്രധാന പാർട്ടികളും അവരുടെ പാർട്ടി ചിഹ്നങ്ങൾ അച്ചടിച്ച കോണ്ടം പാക്കറ്റുകൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസിന്റെയും പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയുടെയും (ടിഡിപി) ചിഹ്നങ്ങൾ അടയാളപ്പെടുത്തിയ കോണ്ടം പായ്ക്കുകൾ പാർട്ടി പ്രവർത്തകർ വോട്ടർമാർക്ക് വിതരണം ചെയ്യുന്ന വീഡിയോ...

കയ്യിൽ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസുണ്ടോ? എങ്കിൽ ഈ രാജ്യങ്ങളിൽ നിങ്ങൾക്ക് കൂളായി വണ്ടി ഓടിക്കാം!

ഒരു വിദേശ രാജ്യത്തേക്കുള്ള യാത്ര, ഒരുപക്ഷേ നാമെല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ആവേശകരമായ അനുഭവമാണ്. നമ്മളിൽ ഭൂരിഭാഗവും ആ വിദേശ രാജ്യങ്ങളിൽ പൊതുഗതാഗത സംവിധാനത്തിൽ യാത്ര ചെയ്യുകയോ പുതിയ സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഒരു ടാക്സി/ക്യാബ് എടുക്കുകയോ ചെയ്യുമെങ്കിലും, ചിലർ റോഡുകൾ ആസ്വദിക്കാനും മറ്റൊരു രാജ്യത്ത് ഡ്രൈവിംഗ് അനുഭവിക്കാനും വാടകയ്ക്ക് എടുത്ത് സ്വന്തമായി ഓടിക്കാനും...

‘സിംഹങ്ങള്‍ക്ക് അക്ബറെന്നും സീതയെന്നും പേരിട്ടത് ശരിയായില്ല’; നായക്ക് ദൈവങ്ങളുടെ പേരിടുമോയെന്ന് കോടതി

ദില്ലി: പശ്ചിമ ബംഗാളിലെ സിംഹ വിവാദവുമായി ബന്ധപ്പെട്ട ഹർജിയിൽ സിംഹങ്ങൾക്ക് അക്ബർ, സീത എന്ന പേര് നൽകിയത് ശരിയായ നടപടിയല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. പേര് മാറ്റി വിവാദം ഒഴിവാക്കാന്‍ സർക്കാരിന് കോടതി ഉപദേശിച്ചു. അതേസമയം, വിഎച്ച്പി നൽകിയ റിട്ട് ഹർജി അനുവദിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. റിട്ട് ഹർജിയായി ഈ ആവശ്യം നിലനിൽക്കില്ലെന്ന് അറിയിച്ച കോടതി,...

അക്ബറല്ല പ്രശ്നം, ഹർജിയുടെ കാരണം വിശദീകരിച്ച് വിഎച്ച്പി; ചോദ്യശരങ്ങളുമായി ഹൈക്കോടതി, റിപ്പോര്‍ട്ട് തേടി

ദില്ലി:പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് വിവാദത്തില്‍ വിഎച്ച്എപി നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരില്‍നിന്ന് കല്‍ക്കട്ട ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന പേര് പെണ്‍ സിംഹത്തിന് നല്‍കിയിട്ടുണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഹര്‍ജി പരിഗണിച്ചപ്പോള്‍ പെണ്‍ സിംഹത്തിന് സീത ദേവിയുടെ പേര് നല്‍കിയതിലാണ് പരാതിയെന്ന് വിഎച്ച്പിയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന്...

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ യുവരാജ് സിംഗ്, സിദ്ദുവും തിരിച്ചെത്തിയേക്കും

ചണ്ഡീഗഡ്: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഗുരുദാസ്പൂര്‍ മണ്ഡലത്തില്‍ നിന്നാവും യുവരാജ് ബിജെപി ടിക്കറ്റില്‍ ലോക്സഭിലേക്ക് മത്സരിക്കുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി യുവരാജ് സിംഗ് കൂടിക്കാഴ്ച നടത്തിയത് ഇതിന്‍റെ മുന്നോടിയായെന്നാണ് സൂചന. നിലവില്‍...

ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ചു, പൊലീസ് പിടിച്ചിട്ടും കൂൾ എക്‌സ്പ്രഷനുമായി 13 കാരൻ; വീഡിയോ

സ്കൂട്ടിയുമായി പോകുന്നതിനിടെ 13 വയസുകാരന്‍ പൊലീസ് പിടിയിലായ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഹെൽമറ്റില്ലാതെ സ്‌കൂട്ടർ ഓടിക്കുന്ന യുവാവിനോട് വാഹനം റോഡ് സൈഡിലേക്ക് വയ്ക്കാൻ പൊലീസുകാരൻ ആവശ്യപ്പെടുന്നു. തുടർന്ന് കുട്ടിയോട് മാതാപിതാക്കളെ വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അപ്പോള്‍ ഇനി വണ്ടി ഓടിക്കില്ലെന്നാണ് കുട്ടിയുടെ മറുപടി. എന്തിനാണ് വാഹനം ഓടിക്കുന്നതെന്നും അച്ഛനെ വിളിച്ച് പിഴ ഈടാക്കുമെന്നുമാണ് കുട്ടിയോട് പൊലീസുകാരൻ...

കവചിത വാഹനം, മണ്ണുമാന്തി യന്ത്രങ്ങൾ, ഹൈഡ്രോളിക് ക്രെയിനുകൾ; വൻ സന്നാഹവുമായി കർഷകർ അതിർത്തിയിൽ| VIDEO

ന്യൂഡൽഹി: കർഷകസമരത്തിന്റെ ഭാഗമായുള്ള ഡൽഹി ചലോ മാർച്ച് ബുധനാഴ്ച 11-ന് പുനരാംരംഭിക്കാനിരിക്കെ അതിർത്തികേന്ദ്രങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കി. പഞ്ചാബ്-ഹരിയാണ അതിർത്തിയായ ശംഭുവിൽ ബാരിക്കേഡുകൾ തകർത്ത് മുന്നേറാൻ ശ്രമിച്ചേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ കൂട്ടിയത്. പോലീസ് സ്ഥാപിച്ച ബന്തവസ്സ് പൊളിക്കാൻ ഹൈഡ്രോളിക് ക്രെയിൻ ഉൾപ്പെടെയുള്ള സന്നാഹങ്ങൾ കർഷകർ സജ്ജമാക്കിയിട്ടുണ്ട്. കർഷകരുടെ 'യുദ്ധടാങ്കുകൾ' പോലീസിന്റെ പ്രതിരോധത്തെ തകർക്കാനുള്ള വലിയ ഒരുക്കങ്ങളാണ്...
- Advertisement -spot_img

Latest News

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന...
- Advertisement -spot_img