ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. പത്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. ബിജെപി ദേശീയനേതൃത്വവുമായി പത്മജ ചര്‍ച്ച നടത്തി.
ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും സമൂഹമാധ്യമത്തിലൂടെ പത്മജ വേണുഗോപാല്‍ ഇത് നിഷേധിച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ ഫേസ്ബുക്ക് പോസ്റ്റ് പത്മജ...
ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകളുമായ പദ്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുമെന്ന് അഭ്യൂഹം. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയുമായി പത്മജ കൂടിക്കാഴ്ച നടത്തിയാതായാണ് വിവരം. നാളെ ഡൽഹിയിൽ ബിജെപി അംഗത്വം സ്വീകരിക്കുമെന്നും അഭ്യൂഹമുണ്ട്. ബിജെപിയിൽ ചേരുമെന്ന വാർത്ത നിഷേധിക്കുന്ന എഫ്.ബി പോസ്റ്റും പത്മജ പിൻവലിച്ചു.
രാവിലെ ബി.ജെ.പി പ്രവേശനത്തെക്കുറിച്ചുള്ള വാർത്തകൾ...
ബംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസ് പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കുന്നവര്‍ക്ക് പത്തുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് എന്‍ഐഎ. വിവരങ്ങള്‍ കൈമാറുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും എന്‍ഐഎ അറിയിച്ചു.
മാര്‍ച്ച് ഒന്നാം തീയതിയാണ് ബംഗളൂരു രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഒന്‍പത് പേര്‍ക്ക് പരുക്കേറ്റിരുന്നു. തൊപ്പിയും മാസ്‌കും ധരിച്ച് 11.30ന് കഫേയില്‍ എത്തിയ വ്യക്തിയാണ്...
ജമ്മു: മകന്റെ വിവാഹച്ചടങ്ങ് അക്ഷരാർത്ഥത്തിൽ മതേതര സൗഹാര്‍ദത്തിന്റെ വേദിയാക്കി മാറ്റിയിരിക്കുകയാണ് മുൻ സൈനികൻ. ലെഫ്റ്റനന്‍റ് ജനറലായ സതീഷ് ദുവയാണ് മകന്റെ വിവാഹത്തിന് ഹിന്ദു. മുസ്ലിം, സിഖ് പുരോഹിതന്മാരെ വേദിയിലെത്തിച്ചത്. ജമ്മു കശ്മീർ ലൈറ്റ് ഇന്ർഫന്റ്രിയിലാണ് ചടങ്ങ് നടന്നത്. വധൂവരന്മാരെ ആശീർവദിക്കാനാണ് പുരോഹിതന്മാർ എത്തിയത്. മന്ദിർ, മസ്ജിദ് ഗുരുദ്വാര സംഗമ വേദിയായി തന്റെ മകന്റെ വിവാഹമെന്ന്...
ബെംഗളൂരു: കര്‍ണാടകത്തിലെ കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പാഠപുസ്തക പരിഷ്‌കരണങ്ങൾ ഒഴിവാക്കി പുതിയ പാഠ്യപദ്ധതി തയ്യാറാക്കി കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ. ഒന്ന് മുതല്‍ പത്തുവരെ ക്ലാസുകളിലേക്കുള്ള പാഠ്യപുസ്തകങ്ങളുടെ അന്തിമരൂപമാണ് പ്രിന്റിങ്ങിന് തയ്യാറായിരിക്കുന്നത്.
രോഹിത് ചക്രതീര്‍ത്ഥയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപവത്കരിച്ച കമ്മിറ്റി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ ഉള്ളടക്കങ്ങളിൽ കാര്യമായ മാറ്റങ്ങളോടെയാണ് പുതിയ പുസ്തകങ്ങള്‍ പുറത്തിറങ്ങുന്നത്....
ബെംഗളൂരു: ബെംഗളൂരുവിലെ കുടിവെള്ള ക്ഷാമത്തിൽ പ്രതികരണവുമായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. എന്തുവില കൊടുത്തും ബെംഗളൂരുവിലേക്ക് മതിയായ ജലവിതരണം സർക്കാർ ഉറപ്പാക്കുമെന്ന് ഡികെ ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിലെ എല്ലാ പ്രദേശങ്ങളിലും ജലക്ഷാമം നേരിടുന്നുണ്ടെന്നും തൻ്റെ വീട്ടിലെ കുഴൽക്കിണർ പോലും വറ്റിവരണ്ടെന്നും ഡികെ ശിവകുമാർ പറഞ്ഞു. ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഡികെയുടെ പരാമർശം ഉണ്ടായത്.
ബെംഗളൂരുവിൽ കനത്ത...
അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. പാർട്ടിയിൽ നിന്ന് രാജിവെച്ച അര്‍ജുന്‍ മോദ്‌വാദിയയും അംബരീഷ് ഡേറും ബിജെപിയില്‍ ചേര്‍ന്നു. ഗാന്ധിനഗറിലെ ബിജെപി സംസ്ഥാന ഓഫീസില്‍ പ്രസിഡന്റ് സിആര്‍ പാട്ടീല്‍ ഇരുവര്‍ക്കും അംഗത്വംനല്‍കി. തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനും പോര്‍ബന്തര്‍ എംഎല്‍എയുമായ മോദ്‌വാദിയയും സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അംബരീഷ് ഡേറും കോണ്‍ഗ്രസ് വിട്ടത്.
മോദ്‌വാദിയ എംഎല്‍എ...
ബെംഗളൂരു∙ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ കോൺഗ്രസ് സ്ഥാനാർഥി സയദ് നസീർ ഹുസൈന്റെ വിജയാഘോഷത്തിനിടെ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയ കേസിൽ സിദ്ധരാമയ്യ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ ബിജെപിക്കു തിരിച്ചടി. 2022ൽ മണ്ഡ്യയിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയ ബിജെപി പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ഡ്യ സ്വദേശിയായ രവിയാണ് അറസ്റ്റിലായത്. കോൺഗ്രസ് പ്രവർത്തകനായ കണ്ണമ്പാടി കുമാറിന്റെ...
ഇന്ത്യ വളര്‍ച്ചയുടെ പാതയിലാണെന്നതൊക്കെ സര്‍ക്കാര്‍ കണക്കുകള്‍ മാത്രമാണ്. സാധാരണ ജനങ്ങള്‍ ഇന്നും സാമ്പത്തികമായോ സാമൂഹികമായോ വലിയ വളര്‍ച്ചയൊന്നും നേടിയിട്ടില്ലെന്ന് ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാലറിയാം. ഇതിന്‍റെ പല തെളിവുകളും ഇന്ന് സാമൂഹിക മാധ്യമങ്ങളിലും പങ്കുവയ്ക്കപ്പെടുന്നു. സമാനമായ ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ കഴ്ചക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ ആശ്ചര്യപ്പെട്ടു. narsa എന്ന എക്സ്...
ന്യൂഡല്‍ഹി: അപരിചിതരായ സ്ത്രീകളെ 'ഡാര്‍ലിങ്' എന്ന് അഭിസംബോധന ചെയ്യുന്നത് ക്രിമിനല്‍ കുറ്റങ്ങളുടെ പരിധിയില്‍ വരുമെന്ന് കൽക്കട്ട ഹൈക്കോടതി. ലൈംഗികചുവയുള്ള പരാമര്‍ശമാണെന്നും ഇന്ത്യന്‍ ശിക്ഷാനിയമം 354 എ, 509 വകുപ്പുകള്‍ പ്രകാരം സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റകൃത്യമാണെന്നും ജസ്റ്റിസ് ജയ് സെന്‍ഗുപ്തയുടെ സിംഗിള്‍ ബെഞ്ച് കണ്ടെത്തി.
ഒരു പോലീസ് ഉദ്യോഗസ്ഥ നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. മദ്യാസക്തിയിലായിരുന്ന...
മുംബൈ: മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന...