Thursday, October 30, 2025

National

എയ്ഡ്‌സ് ബാധിതയായ യുവതി തടാകത്തില്‍ ആത്മഹത്യ ചെയ്തു; ഹുബ്ബള്ളിയില്‍ 36 ഏക്കര്‍ തടാകം വറ്റിക്കുന്നു

ബെംഗളൂരു(www.mediavisionnews.in): എയ്ഡ്‌സ് ബാധിതയായ യുവതിയെ തടാകത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 36 ഏക്കര്‍ തടാകം വറ്റിക്കുന്നു. കര്‍ണാടകയിലെ ഹുബ്ബള്ളി നാവല്‍ഗുണ്ടിലെ മൊറാബയിലാണ് സംഭവം. കാര്‍ഷിക മേഖലകൂടിയാണ് ഈ പ്രദേശം. ഒരാഴ്ച മുമ്പ് എയ്ഡ്‌സ് ബാധിച്ച യുവതി തടാകത്തില്‍ ആത്മഹത്യ ചെയ്തതോടെ ഭീതിയിലായ നാട്ടുകാര്‍ തടാകം വറ്റിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നവംബര്‍ 29നാണ് യുവതിയെ തടാകത്തില്‍...

ബുലന്ദ്ശഹറില്‍ പൊലീസുകാരന്റെയും യുവാവിന്റെയും കൊലയ്ക്കു കാരണമായ സംഭവത്തിന്റെ വീഡിയോ പുറത്ത്

ലക്‌നൗ(www.mediavisionnews.in): ഉത്തര്‍പ്രദേശില്‍ ബുലന്ദ്ശഹറില്‍ പൊലീസുകാരന്റെയും യുവാവിന്റെയും കൊലയ്ക്കു കാരണമായ സംഭവത്തിന്റെ വീഡിയോ പുറത്ത്. ഇവരെ ആക്രമിക്കുവെന്ന് ആള്‍ക്കൂട്ടം ആക്രോശിക്കുന്നതിന്റെ വീഡിയോയാണു പുറത്തായത്. മൂന്നു മിനിറ്റുള്ള വീഡിയോയില്‍ സുമിത് എന്ന യുവാവിനെതിരെ കല്ലേറിയുന്ന ദൃശ്യങ്ങളും ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ ബോധരഹിതനായി കിടക്കുന്നതും വീഡിയോയിലുണ്ട്. സുബോധ് കുമാറിന്റെ തോക്ക് എടുക്കാനും ആള്‍ക്കൂട്ടം പറയുന്നുണ്ട്. ആയുധധാരിയായ പൊലീസ് കോണ്‍സ്റ്റബിളില്‍നിന്ന് തോക്കു...

കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തിട്ട് ഇന്നേക്ക് 26 വര്‍ഷം

ലക്‌നോ(www.mediavisionnews.in): ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്നേക്ക് 26 വര്‍ഷം പിന്നീടുന്നു. ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാഭാരതി, മുരളീ മനോഹര്‍ ജോഷി എന്നിവരുടെ നേതൃത്വത്തില്‍ ലക്ഷക്കണക്കിന് കര്‍സേവകരാണ് 1992 ല്‍ ഡിസംബര്‍ ആറിന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്തത്. എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നിന്ന് അയോധ്യയിലേക്ക് നടന്ന രഥയാത്രയെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ...

ബ്രോയ്‌ലര്‍ ചിക്കനില്‍ ഉപയോഗിച്ചുവരുന്ന ആന്റിബയോട്ടിക് നിരോധിക്കാന്‍ കേന്ദ്ര നിര്‍ദേശം

ന്യൂദല്‍ഹി (www.mediavisionnews.in): ബ്രോയ്‌ലര്‍ ചിക്കന്‍ അതിവേഗത്തില്‍ വളരുന്നതിന് ഉപയോഗിച്ചുവരുന്ന കോളിസ്റ്റിന്‍ ആന്റിബയോട്ടിക് രാജ്യത്ത് നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മരുന്ന് ഉപയോഗിക്കുന്നത് മനുഷ്യരില്‍ ആന്റിബോയട്ടികിന് പ്രതിരോധം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെതുടര്‍ന്നാണ് നടപടി. മനുഷ്യരില്‍ ആന്റിബയോട്ടിക്കിന് പ്രതിരോധം സൃഷ്ടിക്കപ്പെടുന്നതിനാല്‍ പലരോഗങ്ങള്‍ക്കും ചികിത്സ ഫലപ്രദമാകുന്നില്ലെന്ന് പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. അതേസമയം രാജ്യത്തെ ബ്രോയലര്‍ കോഴിയില്‍ അതിശക്തമായ ആന്റിബയോട്ടിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന...

ഭാരത് മാതാ കീ ജയ് എന്നതിന് പകരം അനില്‍ അംബാനി കീ ജയ് എന്ന് വിളിച്ച് സംസാരം തുടരൂ: മോദിയോട് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി (www.mediavisionnews.in):  പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭാരത് മാതാ കി ജയ് എന്ന് വിളിച്ച് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരം തുടങ്ങേണ്ടതിന് പകരം അനില്‍ അംബാനി കീ ജയ് എന്ന് വിളിക്കൂവെന്നായിരുന്നു മോദിയോട് രാഹുല്‍ പറഞ്ഞത്. സംസാരം തുടങ്ങുന്നതിന് മുന്‍പ് മോദി ഭാരത് മാതാ കി ജയ് എന്നായിരിക്കും വിളിക്കുന്നത്....

സുബോധിനെ കൊന്നത് സംഘപരിവാര്‍ തന്നെ; അഞ്ച് ബജ് രംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ദില്ലി (www.mediavisionnews.in): ദാദ്രി ആള്‍കൂട്ട കൊലപാതകക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുബോധ് കുമാര്‍ സിങ്ങിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ സംഘപരിവാര്‍ സംഘടനയായ ബജ് രംഗ്ദള്‍. സംഭവവുമായി ബന്ധപ്പെട്ട് ബുലന്ദ്ഷഹറിലെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകന്‍ യോഗേഷ് രാജ് അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് മകന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസമായിരുന്നു യുപിയിലെ ബുലന്ദ്ഷഹറില്‍ കലാപം നടന്നത്. ഗ്രാമത്തിന് പുറത്ത് വനപ്രദേശത്ത്...

ഗോവധമാരോപിച്ച് ബജ്‌റംഗ്ദള്‍ സംഘര്‍ഷം; കൊല്ലപ്പെട്ടത് അഖ്‌ലാഖ് കൊലപാതകം അന്വേഷിച്ച ഉദ്യോഗസ്ഥന്‍; ആസൂത്രിതമെന്ന് ആരോപണം

ലക്‌നൗ(www.mediavisionnews.in): ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറില്‍ ഗോവധമാരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുബോധ് കുമാര്‍ സിംഗ്, ബീഫ് കൈവശംവെച്ചാന്നാരോപിച്ച് സംഘപരിവാര്‍ അനുകൂലികള്‍ അടിച്ചുകൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതകം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍. ലാബിലേക്ക് അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത മാംസത്തിന്റെ സാമ്പിളുകള്‍ എത്തിച്ചതും ഈ ഉദ്യോഗസ്ഥനായിരുന്നു. എന്നാല്‍ സുബോധ് കുമാറിനെ കേസിന്റെ പാതിവഴിയില്‍ വെച്ച് വാരാണസിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം...

പശുക്കളുടെ അവശിഷ്ടം കണ്ടെത്തി, യു പിയിൽ കലാപം, പോലീസ് ഇൻസ്‌പെക്ടർ ഉൾപ്പടെ രണ്ടു പേർക്ക് ജീവഹാനി

യു പി (www.mediavisionnews.in): പശുക്കളെ കശാപ്പ് ചെയ്തുവെന്ന പ്രചരണത്തെ തുടര്‍ന്ന് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലുണ്ടായ പ്രതിഷേധം കലാപമായി. ജനക്കൂട്ടം നടത്തിയ ആക്രമണത്തില്‍ ഒരു പോലീസ് ഇൻസ്‌പെക്ടർ ഉൾപ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. കല്ലേറിലാണ് ഇൻസ്‌പെക്ടർ കൊല്ലപ്പെട്ടത്. പ്രദേശവാസിയായ ഗ്രാമീണനാണ് കൊല്ലപ്പെട്ട രണ്ടാമത്തെ ആള്‍. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് സുരക്ഷ ശക്തമാക്കി. അഞ്ച് കമ്പനി ദ്രുതകര്‍മ്മ സേനയെ വിന്യസിച്ചു കഴിഞ്ഞു. ഗ്രാമത്തിന് പുറത്ത്...

750 കിലോ ഉള്ളിക്ക് കിട്ടിയത് 1064 രൂപ ! 54 രൂപ സ്വന്തം ചിലവില്‍ മുടക്കി പണം മണിയോര്‍ഡറായി മോദിക്ക് അയച്ച് കര്‍ഷകന്‍

മുബൈ (www.mediavisionnews.in): കാര്‍ഷിക വിളകള്‍ക്ക് വളരെ കുറഞ്ഞ വില ലഭിച്ചതില്‍ പ്രതിഷേധിച്ച് പണം നരേന്ദ്ര മോദിക്ക് മണിയോര്‍ഡറായി തിരിച്ചയച്ചിരിക്കുകയാണ് കര്‍ഷകന്‍. 750 കിലോഗ്രാം ഉള്ളി വിറ്റ കര്‍ഷകന് ആകെ ലഭിച്ചത് 1064 രൂപ മാത്രമാണ്. ഇതില്‍ പ്രകോപിതനായ മഹാരാഷ്ട്രയില്‍ നിന്നുള്ള സജ്ഞയ് സത്തേ എന്ന കര്‍ഷകനാണ് ഈ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു കൊടുത്തത്. കാര്‍ഷിക...

മധ്യപ്രദേശില്‍ ബി.ജെ.പി നേതാവിന്റെ ഹോട്ടലില്‍ ഇ.വി.എമ്മുകളുമായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍; വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്

ഭോപ്പാല്‍(www.mediavisionnews.in): മധ്യപ്രദേശ് തെരഞ്ഞെടുപ്പിനു പിന്നാലെ ഇ.വി.എമ്മുകളുമായി ബി.ജെ.പി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്. ഭോപ്പാലിലെ സാഗറില്‍ വോട്ടെടുപ്പില്‍ ഉപയോഗിച്ച ഇ.വി.എമ്മുകള്‍ പോളിങ് കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷമാണ് സ്‌ട്രോങ് റൂമിലെത്തിയതെന്ന ആരോപണത്തിനു പിന്നാലെയാണ് ബി.ജെ.പി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ ഇ.വി.എമ്മുകളുമായി ഉദ്യോഗസ്ഥര്‍ വിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഷുജല്‍പൂരിലെ ഹോട്ടലിലാണ് വി.വി.പാറ്റുകളുമായി...
- Advertisement -spot_img

Latest News

എസ്.ഐ.ആർ.; ബിഎൽഒ നാലിനുശേഷം വീട്ടിൽവരും, ആളില്ലെങ്കിൽ വീണ്ടും വരും, വോട്ടർമാർ അറിയേണ്ടതും ചെയ്യേണ്ടതും

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിന് (എസ്‌ഐആർ) നവംബർ നാലിനുശേഷം വോട്ടറെത്തേടി ബിഎൽഒ വീടുകളിലെത്തും. വീട്ടിൽ ആളില്ലെങ്കിൽ മൂന്നുതവണവരെ എത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. എല്ലാവോട്ടർമാരുടെയും ഫോൺനമ്പർ ബിഎൽഒയുടെ...
- Advertisement -spot_img