ന്യൂദല്‍ഹി(www.mediavisionnews.in): പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന തമിഴ്നാട്ടിലെ 111 കര്‍ഷകരോട് മത്സരത്തില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.
മോദിക്കെതിരെ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറണമെന്നും കര്‍ഷകരുടെ ആവശ്യങ്ങള്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താമെന്നുമാണ് ബി.ജെ.പി നേതാക്കളുടെ വാഗ്ദാനം.
കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനും ബി.ജെ.പിയിലെ ചില മുതിര്‍ന്ന നേതാക്കളുമാണ് തങ്ങളെ സമീപിച്ചതെന്ന് കര്‍ഷക നേതാവ് പി. അയ്യക്കണ്ണ്...
ന്യൂദല്‍ഹി(www.mediavisionnews.in): കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്റെ കള്ള ഒപ്പിട്ട് 2.17 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി പി. മുരളീധര്‍ റാവുവിനെതിരെ കേസ്. ഹൈദരാബാദ് പൊലീസാണ് കേസെടുത്തത്.
ഹൈദരാബാദിലെ റീട്ടെയ്ലറായ മഹിപാല്‍ റെഡ്ഡിയുടെ ഭാര്യ പ്രവര്‍ണ റെഡ്ഡിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സരൂര്‍നഗര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫാര്‍മ എക്സിലിന്റെ ചെയര്മാന് സ്ഥാനം...
മുംബൈ(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് എം.എല്‍.എ പാര്‍ട്ടി ഓഫീസിലെ 300 കസേരകള്‍ എടുത്ത് കൊണ്ട് പോയി. സില്ലോദ് എം.എല്‍.എയായ സത്താര്‍ ആണ് കസേരകള്‍ എടുത്തുകൊണ്ട് പോയത്. കസേരകള്‍ തന്റേതാണെന്നും പാര്‍ട്ടി വിട്ടതായും സത്താര്‍ പറഞ്ഞു.
‘കസേരകള്‍ എന്റേതാണ്. കോണ്‍ഗ്രസ് യോഗങ്ങള്‍ക്ക് എത്തിച്ച് നല്‍കുന്നതായിരുന്നു. പാര്‍ട്ടി വിട്ടത് കൊണ്ട് കസേരകളും തിരിച്ചെടുക്കുകയാണ്. സ്ഥാനാര്‍ത്ഥിത്വം...
ന്യൂദല്‍ഹി (www.mediavisionnews.in) : നോട്ടുനിരോധനത്തിന്റെ മറവില്‍ ബി.ജെ.പി വന്‍ അഴിമതി നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പി നേതാക്കള്‍ നോട്ടു മാറ്റി നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ കാട്ടിയാണ് കപില്‍ സിബല്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.
പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസാന തിയ്യതിക്കുശേഷമാണ് ബി.ജെ.പി വലിയ തോതില്‍ ഇടപെടല്‍ നടത്തിയത്. അഞ്ചു കോടിയുടെ...
ന്യൂദല്‍ഹി(www.mediavisionnews.in): പശുവിന്റെ പേരില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരേ ഗോരക്ഷകരും സംഘപരിവാറും നിരന്തരം കൊലപാതകങ്ങളും അക്രമങ്ങളും നടത്തിയ നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ബീഫ് കയറ്റുമതിയില്‍ വന്‍ കുതിപ്പെന്ന് കണക്കുകള്‍. വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള അഗ്രികള്‍ച്ചറല്‍ പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോര്‍ട്ട്സ് ഡെവലപ്മന്റെ് അതോറിറ്റി (എ.പി.ഇ.ഡി) ആണ് ഇതു സംബന്ധിച്ച് കണക്കുകള്‍ പുറത്ത് വിട്ടത്. കണക്കനുസരിച്ച് 2014 ആണ്...
പട്ന(www.mediavisionnews.in): വിമത ബിജെപി നേതാവും എംപിയുമായ ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേരുന്നു. ബീഹാര്‍ കോണ്‍ഗ്രസ് നേതൃത്വമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത് മുതല്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.
ബീഹാറിലെ പട്നസാഹിബ് മണ്ഡലത്തെയാണ് സിന്‍ഹ ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത്. ബിജെപി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ...