Wednesday, November 5, 2025

National

പ്രിയങ്കയെ വാരാണാസിയില്‍ വിശാല പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കാന്‍ നീക്കം; മോദി രണ്ടു മണ്ഡലത്തില്‍ മത്സരിക്കാന്‍ ആലോചിക്കുന്നു

ന്യൂഡല്‍ഹി(www.mediavisionnews.in): പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എ ഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്നതില്‍ ഉപരി വിശാല പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി പ്രിയങ്കയെ വാരാണാസിയില്‍ അവതരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിക്കുന്ന ബിജെപിക്ക് മറുപടി നല്‍കുവാനും ഇതിലൂടെ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. യുപിയില്‍ തനിച്ചാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. പക്ഷേ...

പച്ചക്കറി വില്‍പന മുതല്‍ അടുക്കളപ്പണി വരെ; വോട്ടിനായി എന്തും ചെയ്യും ഈ താരസ്ഥാനാര്‍ത്ഥി!

മധുരൈ (www.mediavisionnews.in):  'അലസനായ വില്ലന്‍' വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് നിന്ന് ജനമനസ്സുകളിലേക്ക് ഇറങ്ങി വന്ന താരമാണ് മന്‍സൂര്‍ അലി ഖാന്‍. സിനിമയ്ക്ക് ഇടവേള നല്കി രാഷ്ട്രീയത്തില്‍ സജീവമായ മന്‍സൂര്‍ അലി ഖാനെ ഇപ്പോള്‍ കാണാനാവുക മധുരൈയിലെ തെരുവുകളിലാണ്. നാം തമിഴ് കച്ചി സ്ഥാനാര്‍ത്ഥിയായി മധുരൈയില്‍ നിന്ന് ജനവിധി തേടുകയാണ് അദ്ദേഹം.വില്ലന്‍ വേഷം അഴിച്ചുവച്ച് വോട്ടിന് വേണ്ടി...

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കും

ദില്ലി(www.mediavisionnews.in): വയനാട്ടിൽ മത്സരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനം.അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ ഏകെ ആന്റണിയാണ്  നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്.  വളരെ സന്തോഷമുള്ള കാര്യം അറിയിക്കാനുണ്ടെന്ന മുഖവുരയോടെയാണ് ആന്റണി തുടങ്ങിയത്. നിരന്തര ആവശ്യവും അഭ്യര്‍ത്ഥനയും പരിഗണിച്ച് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചു. ഇതായിരുന്നു ഏകെ ആന്റണിയുടെ വാക്കുകൾ   വയനാട്ടിൽ മത്സരിക്കാനെത്തുമെന്ന്...

‘രാഹുലിന് കരുത്തേകാന്‍ വോട്ട് അരിവാൾ ചുറ്റിക നക്ഷത്രത്തിന്’; പോസ്റ്ററില്‍ യച്ചൂരിയില്ല

മധുര(www.mediavisionnews.in): രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ചിത്രത്തിൽ പോരാട്ടം കടുക്കുകയാണ്. ബിജെപിയെ താഴെയിറക്കാൻ മഹാസഖ്യവുമായി മുന്നണികൾ ഒരുമിച്ച് മുന്നേറുമ്പോൾ കേരളവും വലിയ ശ്രദ്ധനേടുകയാണ്. ഇവിടെ മൽസരം സിപിഎമ്മും കോൺഗ്രസും തമ്മിലാണ്. എന്നാൽ മറ്റിടങ്ങളിലെ അവസ്ഥ മറ്റൊന്നാണ്. ഇപ്പോഴിതാ സൈബർ ലോകത്ത് പ്രചരിക്കുന്നത് തമിഴ്നാട്ടിൽ നിന്നുള്ള ഒരു പോസ്റ്ററാണ്. അരിവാൾ ചുറ്റിക നക്ഷത്രം. മുകളിൽ പുഞ്ചിരിതൂകി നിൽക്കുകയാണ് കോൺഗ്രസ്...

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനം ഇന്ന് വന്നേക്കും, ഹൈക്കമാന്‍ഡ് പ്രഖ്യാപനത്തിന് കാതോര്‍ത്ത് സംസ്ഥാന നേതൃത്വം

ന്യൂദല്‍ഹി(www.mediavisionnews.in): കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം വന്നേക്കും. വയനാട്ടിലെ പ്രചാരണം കോണ്‍ഗ്രസും യുഡിഎഫും നിര്‍ത്തിവെച്ച സാഹചര്യത്തില്‍ പാര്‍ട്ടി ഇക്കാര്യത്തില്‍ വേഗം തീരുമാനമെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ഇനിയും വൈകുന്നത് പ്രചാരണ രംഗത്ത് പിന്നോക്കം പോകുന്നതിന് കാരണമായി മാറുമെന്ന് സംസ്ഥാന നേതൃത്വം ഭയക്കുന്നു. ഉറച്ച മണ്ഡലമെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്ന വയനാട്ടില്‍ പരാജയപ്പെടുന്നതിനു പോലും...

ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യം ന്യായം, ഉടന്‍ തീരുമാനമെന്ന് രാഹുല്‍

ന്യൂദല്‍ഹി(www.mediavisionnews.in): വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിക്കണമെന്ന നേതാക്കളുടെ ആവശ്യത്തെ ന്യായീകരിച്ചു കോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദക്ഷിണ ഇന്ത്യയില്‍ നിന്ന് താന്‍ മത്സരിക്കണം എന്ന ആവശ്യം ഉയരാന്‍ കാരണം നരേന്ദ്ര മോദി ആണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന ചര്‍ച്ച സജീവമായ സാഹചര്യത്തിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്....

ടെസ്റ്റ് ഡ്രൈവിനിടെ ആഡംബര വാഹനം തലകീഴായി മറിഞ്ഞ് യുവാവ് മരിച്ചു

ബെംഗളൂരു (www.mediavisionnews.in): ടെസ്റ്റ് ഡ്രൈവിനെടുത്ത ആഡംബര എസ് യുവി നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ബംഗളൂരുവിലെ അതിവേഗ പാതയായ നൈസ് റോഡിലാണ് സംഭവം. ടെസ്റ്റ് ഡ്രൈവിനെടുത്ത റേഞ്ച് റോവര്‍ എസ് യുവിയാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ഗിരിനഗർ സ്വദേശിയും വ്യവസായിയുമായ സാഗർ (31) ആണ് മരിച്ചത്. സാഗറിന്‍റെ ഭാര്യ സന്ധ്യ, മകന്‍ സാമര്‍ത്ഥ്...

മോദി ലോകത്ത് എല്ലാവരെയും ആലിംഗനം ചെയ്തിട്ടുണ്ട്, എന്നാല്‍ സ്വന്തം ജനങ്ങളെ ചേര്‍ത്തു പിടിക്കാന്‍ അദ്ദേഹം മറന്നു; പ്രിയങ്ക ഗാന്ധി

അയോധ്യ (www.mediavisionnews.in): ലോകം മുഴുവന്‍ സഞ്ചരിച്ച് ആളുകളെ ആലിംഗനം ചെയ്യുകയായിരുന്നു മോദിയെന്നും, എന്നാല്‍ സ്വന്തം ജനങ്ങളെ കെട്ടിപ്പിടിക്കാന്‍ മോദി മറന്നെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സ്വന്തം മണ്ഡലമായ അയോധ്യയ മോദി ഒരു തവണ പോലും സന്ദര്‍ശിച്ചിട്ടില്ലെന്നത് തന്നെ അത്ഭുതപ്പെടുത്തിയതായും പ്രിയങ്ക പറഞ്ഞു. ‘പ്രധാനമന്ത്രി അമേരിക്കയും, ജപ്പാനും, ചൈനയും സന്ദര്‍ശിച്ച് അവിടുത്തെ ആളുകളെ കെട്ടിപ്പിടിച്ചിട്ടുണ്ട്....

സി.പി.എമ്മില്‍ നിന്നും ബി.ജെ.പിയിലെത്തിയ നേതാവ് ഒടുവില്‍ കോണ്‍ഗ്രസില്‍

കൊല്‍ക്കത്ത(www.mediavisionnews.in):മുന്‍ സി.പി.ഐ (എം) എം.പി ലക്ഷ്മണ്‍ സേത്തും അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നതായി പശ്ചിമ ബംഗാള്‍ പ്രദേശ്‌ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സോമന്‍ മിത്ര അറിയിച്ചു. ലക്ഷ്മണ്‍ സേത്ത് സ്വന്തം തട്ടകമായ തംലുക് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമെന്നും അദ്ദേഹം അറിയിച്ചു. മൂന്ന് തവണ തംലുക് മണ്ഡലത്തില്‍ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട സേത്തിനെ പാര്‍ട്ടി വിരുദ്ധ...

നിസാമാബാദില്‍ മത്സര രംഗത്തുള്ളത് 189 സ്ഥാനാര്‍ത്ഥികള്‍; ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ സാധ്യത

ഹൈദരാബാദ്(www.mediavisionnews.in): തെലങ്കാനയിലെ നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ തയാറെടുപ്പുകളുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. നാമനിര്‍ദേശ പത്രികകളുടെ സൂഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ നിസാമാബാദ് മണ്ഡലത്തില്‍ 189 സ്ഥാനാര്‍ത്ഥികളാണു മല്‍സരരംഗത്തുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്നതിനുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആരംഭിച്ചത്. വ്യാഴാഴ്ചയായിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. വെള്ളിയാഴ്ചയോടെയേ മത്സരചിത്രം വ്യക്തമാകൂ....
- Advertisement -spot_img

Latest News

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയത്തിലേക്ക്; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും...
- Advertisement -spot_img