Thursday, November 6, 2025

National

യെഡിയൂരപ്പ 1,800 കോടി കോഴ നൽകി; യഥാർഥ ഡയറി പുറത്തുവിട്ട് കോൺഗ്രസ്

ന്യൂദല്‍ഹി(www.mediavisionnews.in): മുഖ്യമന്ത്രിയാവാന്‍ ബി.എസ് യെദ്യൂരപ്പ് 1800 കോടി കോഴ നല്‍കിയെന്ന ആരോപണത്തിന് തെളിവായി കോണ്‍ഗ്രസ് നേരത്തെ പുറത്തു കൊണ്ടുവന്ന ഡയറിയുടെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ പുറത്തു വിട്ടു. ബി.ജെ.പി കേന്ദ്രകമ്മിറ്റിയ്ക്കും കേന്ദ്ര നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും പണം നല്‍കിയതിന്റെ തെളിവാണ് ഡയറിയിലുള്ളത്. നേരത്തെ പുറത്തു വിട്ടത് ഡയറിയുടെ പകര്‍പ്പ് മാത്രമാണെന്നും ഒറിജിനല്‍ ഹാജരാക്കണമെന്നും ബി.ജെ.പി കോണ്‍ഗ്രസിനെ വെല്ലുവിളിച്ചിരുന്നു....

ബിജെപി എംഎല്‍എ ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി പാടി; പാട്ട് പാകിസ്ഥാനില്‍ നിന്നും മോഷ്ടിച്ചത്

ഹൈദരാബാദ്(www.mediavisionnews.in): എന്നും വിവാദ പ്രസ്താവനകളാല്‍ വാര്‍ത്തകളില്‍ നിറയുന്ന വ്യക്തിയാണ് തെലങ്കാനയില്‍ നിന്നുള്ള ബിജെപി എംഎല്‍എ താക്കൂര്‍ രാജ സിംഗ് ലോത്ത. ഹൈദരാബാദിലെ ഗോഷ്മഹാല്‍ മണ്ഡലത്തെ തെലങ്കാന നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന ഇദ്ദേഹം രാമനവമി പ്രമാണിച്ച് തന്‍റെ ട്വിറ്ററിലൂടെ ഒരു ഗാനം പുറത്തിറക്കി. ഇദ്ദേഹം തന്നെ ഈണം നല്‍കി രചിച്ച 'ഹിന്ദുസ്ഥാന്‍ സിന്ദാബാദ്' എന്ന ഗാനം, ഇന്ത്യന്‍...

മതത്തിന്റേയും ജാതിയുടേയും പേരില്‍ വോട്ട് ചോദിക്കുന്നവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

ന്യൂദല്‍ഹി(www.mediavisionnews.in): മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് അധികാരം ഉണ്ടോ എന്ന കാര്യം സുപ്രീം കോടതി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ നാളെ കോടതിയില്‍ ഹാജരായി മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ സ്വീകരിക്കാന്‍ കഴിയുന്ന നടപടി വിശദീകരിക്കണമെന്നും ചീഫ്...

വാരണാസിയിൽ പ്രിയങ്ക വന്നാല്‍ മോദിയുടെ നില പരുങ്ങലിലാകും:കണക്കുകൾ പറയുന്നതിങ്ങനെ

ന്യൂഡ‌ൽഹി(www.mediavisionnews.in): ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ പ്രചാരണം കടുപ്പിച്ച് വാരണാസിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മത്സരിക്കാൻ തീരുമാനിച്ചത് മോദിക്ക് കനത്ത വെല്ലുവിളിയാകും.കണക്കുകൾ പരിശോധിച്ചാൽ ഹിന്ദി ഹൃദയഭൂമിയിൽ കാര്യങ്ങള്‍ അത്ര സുഗമമാകില്ല മോദിക്കെന്ന വിലയിരുത്തലുണ്ട്. തിരഞ്ഞെടുപ്പിലെ താരപ്രചാരകനായ നരേന്ദ്ര മോദിക്ക് രാജ്യവ്യാപക പ്രചാരണത്തിന് ഇറങ്ങാൻ പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം വിലങ്ങുതടിയാകുമെന്നാണ് വിലയിരുത്തൽ. ശക്തമായ മോദി തരംഗമുണ്ടായ...

ജഡേജയുടെ ഭാര്യ ബി.ജെ.പിയില്‍ ചേര്‍ന്നു; തൊട്ട് പിന്നാലെ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച് അഛനും സഹോദരിയും

ജംനഗര്‍(www.mediavisionnews.in): ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഞായറാഴ്ച ജംനഗറില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിലാണ് ജഡേജയുടെ പിതാവ് അനിരുദ്ധ്‌സിങ്ങിന്റെ സാന്നിധ്യത്തില്‍ മൂത്ത സഹോദരി നൈന കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി പ്രചാരണത്തിനിറങ്ങുമെന്ന് കോണ്‍ഗ്രസ് പ്രവേശത്തിന് പിന്നാലെ നൈന പറഞ്ഞു. സ്വകാര്യ ആശുപത്രിയിലെ പാരാമെഡിക്കല്‍ ജീവനക്കാരിയായ നൈന നാഷനല്‍...

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം രാജ്യത്ത് പിടികൂടിയത് 647 കോടിയുടെ കള്ളപ്പണം; 1100 കോടിയുടെ ലഹരിമരുന്നും 500 കോടിയുടെ ആഭരണങ്ങളും പിടിച്ചെടുത്തു

ന്യൂദല്‍ഹി(www.mediavisionnews.in): തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്ത് വൻതോതിൽ കള്ളപ്പണവും ലഹരി മരുന്നും പിടികൂടിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. രാജ്യത്ത് ആകെ 647 കോടിയുടെ കള്ളപ്പണമാണ് പിടികൂടിയത്. ഏറ്റവും കൂടുതൽ കള്ളപ്പണം പിടികൂടിയത് തമിഴ്‌നാട്ടിൽ നിന്നാണ്. 187 കോടിയുടെ കള്ളപ്പണമാണ് തമിഴ്‌നാട്ടിൽ നിന്നും പിടിച്ചെടുത്തത്. ആന്ധ്രപ്രദേശാണ് രണ്ടാം സ്ഥാനത്ത്. ആന്ധ്രയിൽ നിന്നും 137 കോടി രൂപയുടെ കള്ളപ്പണമാണ്...

മോദിയുടെയും സ്റ്റാലിന്റെയും പ്രസംഗങ്ങള്‍ കേട്ട് രോഷാകുലനായി ടിവി എറിഞ്ഞുടയ്ക്കുന്ന കമല്‍ ഹാസന്‍: വീഡിയോ വൈറല്‍

ചെന്നൈ (www.mediavisionnews.in) :ലോക്സഭാ തിരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ കന്നിയങ്കത്തിന് ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി പുറത്തിറക്കിയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും എം.കെ സ്റ്റാലിന്റെയും പ്രസംഗങ്ങള്‍ കേട്ട് അസ്വസ്ഥനായി ടിവി എറിഞ്ഞുടയ്ക്കുന്ന കമല്‍ഹാസനാണ് വീഡിയോയില്‍. ടെലിവിഷന്‍ കണ്ടു കൊണ്ടിരിക്കുന്ന കമല്‍ഹാസന്‍ താത്പര്യമില്ലാതെ ചാനല്‍ മാറ്റി കൊണ്ടിരിക്കുന്നതാണ്...

മുസ്‌ലിംങ്ങള്‍ എനിക്ക് വോട്ട് തന്നില്ലെങ്കിലും അവരെ സഹായിക്കും: വരുണ്‍ ഗാന്ധി

യു.പി (www.mediavisionnews.in) : മുസ്‌ലിംങ്ങള്‍ തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ പോലും അവര്‍ക്ക് എന്തെങ്കിലും സഹായം ആവശ്യമാണെങ്കില്‍ തന്നെ സമീപിക്കാമെന്ന് വരുണ്‍ ഗാന്ധി. താനൊരു മുസ്‌ലിം വിരുദ്ധനല്ലെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് വരുണിന്റെ പ്രതികരണം. ‘ എന്റെ പിതാവിനും (സഞ്ജയ് ഗാന്ധി) അമ്മൂമയ്ക്കും (ഇന്ദിരാ ഗാന്ധി) നിങ്ങള്‍ വോട്ട് ചെയ്തു. എനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ പോലും...

മോദിക്കെതിരെ വാരണാസിയില്‍ പ്രിയങ്ക ഗാന്ധി: ബിജെപി കേന്ദ്രങ്ങളില്‍ ഞെട്ടല്‍

ന്യൂദല്‍ഹി(www.mediavisionnews.in): വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. ഹൈക്കമാന്‍ഡിനെയാണ് പ്രിയങ്ക നിലപാട് അറിയിച്ചിരിക്കുന്നത് എന്നാണ് വിവരം. രാഹുലിനോടും പ്രിയങ്ക ഇക്കാര്യം അറിയിച്ചു. നിലവില്‍ കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക. പ്രിയങ്ക മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡാകും എടുക്കുക. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാരിച്ച ചുമതലയുള്ളതിനാല്‍...

വാക്കുനല്‍കിയതൊന്നും മോദി പാലിച്ചിട്ടില്ല; യു.പിയില്‍ ബി.ജെ.പിയ്‌ക്കെതിരെ രണ്ടിടത്ത് നാമനിര്‍ദേശ പത്രിക നല്‍കി മോദിയുടെ അപരന്‍

ന്യൂദല്‍ഹി(www.mediavisionnews.in): ലക്‌നൗവില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനെതിരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപരന്‍ അഭിനന്ദന്‍ പതക്. നേരത്തെ ഏപ്രില്‍ 26ന് അദ്ദേഹം വാരാണസിയില്‍ നരേന്ദ്രമോദിയ്‌ക്കെതിരെ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. ഛോട്ടാ മോദിയെന്നാണ് അന്ന് സുഹൃത്തുക്കള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. മോദി ധരിക്കുന്നതിനു സമാനമായ രീതിയിലുള്ള വസ്ത്രം ധരിച്ചാണ് അഭിനന്ദന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കനെത്തിയത്. മെയ് ആറിനാണ് ലക്‌നൗവില്‍...
- Advertisement -spot_img

Latest News

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയത്തിലേക്ക്; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും...
- Advertisement -spot_img