Thursday, November 6, 2025

National

കോണ്‍ഗ്രസ് വിട്ട പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി(www.mediavisionnews.in): കോണ്‍ഗ്രസ് വിട്ട പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു. സ്ത്രീകളെയും കുട്ടികളെയും അംഗീകരിക്കുന്ന പാര്‍ട്ടിയാണ് ശിവസേനയെന്നാണ് പ്രിയങ്ക പറഞ്ഞത്. തന്നെ അപമാനിച്ച കോണ്‍ഗ്രസ് നേതാക്കളെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടത്. തന്നോട് മോശമായി പെരുമാറിയവരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രിയങ്ക അതൃപ്തി അറിയിച്ചിരുന്നു. ട്വിറ്ററില്‍ നിന്ന് കോണ്‍ഗ്രസ് വക്താവ്...

കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

ല​ക്നോ(www.mediavisionnews.in): കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു. തന്നോട് അപമര്യാദയായി പെരുമാറിയവരെ പാര്‍ട്ടി തിരിച്ചെടുത്തതിലുള്ള നീരസം പരസ്യമായി പ്രകടിപ്പിച്ചുകൊണ്ടാണ് പ്രിയങ്ക രാജിവെച്ചത്. പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പും രക്തവും ഒഴുക്കിയവരേക്കള്‍ വൃത്തികെട്ട ഗുണ്ടകള്‍ക്കാണ് കോണ്‍ഗ്രസില്‍ പരിഗണന ലഭിക്കുന്നത്. ഇതില്‍ അത്യധികം ദുഃഖിതയാണ്. പാര്‍ട്ടിക്ക് വേണ്ടി വിമര്‍ശനവും അപമാനവും സഹിച്ചു. എന്നിട്ടും പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഭീഷണിപ്പെടുത്തിയവര്‍...

ബാലാക്കോട്ട് ആക്രമണത്തില്‍ ഒറ്റ പാകിസ്ഥാന്‍ പൗരനും കൊല്ലപ്പെട്ടിട്ടില്ല: സുഷമാ സ്വരാജ്

അഹമ്മദാബാദ്(www.mediavisionnews.in): പാകിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ ഒരു പാകിസ്ഥാന്‍ പൗരന്‍ പോലും കൊല്ലപ്പെട്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. അഹമ്മദാബാദില്‍ സംസാരിക്കവെയാണ് സുഷമാസ്വരാജിന്റെ വാക്കുകള്‍. ‘പുല്‍വാമ ആക്രമണത്തിന് ശേഷം അതിര്‍ത്തിക്കപ്പുറത്ത് നമ്മള്‍ വ്യോമാക്രമണം നടത്തി. സ്വയം പ്രതിരോധമെന്ന നിലയ്ക്കാണ് തിരിച്ചടിച്ചതെന്ന് അന്താരാഷ്ട്ര സമൂഹത്തോട് നമ്മള്‍ പറഞ്ഞിരുന്നു. ഒരു പാകിസ്ഥാനി പട്ടാളക്കാരനെയോ അവിടത്തെ പൗരനെയോ ലക്ഷ്യം...

പകുതി വിലയ്ക്ക് മദ്യം, മുസ്ലീം വിഭാഗത്തിന് ഈദിന് ആട് ഫ്രീ; വമ്പന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളുമായി ഒരു പാര്‍ട്ടി

ദില്ലി(www.mediavisionnews.in): തെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ച് അധികാരത്തിലേറിയാല്‍ എന്തെല്ലാം നടപ്പില്‍ വരുത്തുമെന്ന് വ്യക്തമാക്കി, തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകടന പത്രികകള്‍ പുറത്തിറക്കാറുണ്ട്. വിജയിച്ചു കഴിഞ്ഞാല്‍ ഇതില്‍ ഭൂരിഭാഗവും നടപ്പിലാക്കാറില്ലെങ്കിലും വാഗ്ദാനങ്ങളുടെ പെരുമഴയായിരിക്കും പത്രികയില്‍ ഉണ്ടാകുക. അത്തരത്തിലൊരു പ്രകടന പത്രികയാണ് ദില്ലിയില്‍ സഞ്ജി വിരാസത് പാര്‍ട്ടി പുറത്തിറക്കിയിരിക്കുന്നത്. ജനങ്ങളുടെ കണ്ണ് മഞ്ഞളിക്കുന്ന ഇവരുടെ പ്രഖ്യാപനങ്ങള്‍ക്ക് ഏഴയലത്ത് വരില്ല മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെയൊന്നും...

ടിക് ടോക് നിരോധിച്ചാലും ഉപയോഗിക്കാമെന്ന് കമ്പനി; ഔദ്യോഗിക അറിയിപ്പ് ഇങ്ങനെ

ന്യൂ​ഡ​ല്‍​ഹി(www.mediavisionnews.in): ടിക്ക് ടോക്ക് നിരോധിച്ചെങ്കിലും നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ഇനിയും ആപ്പ് ഉപയോഗിക്കാമെന്ന് ടിക്ക് ടോക്ക് അധികൃതര്‍. ടിക്ക് ടോക്ക് ഉപയോഗിക്കാന്‍ താല്‍പ്പര്യമുള്ള ആര്‍ക്കും അതിന് സൗകര്യമൊരുക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കാനുമാണ് അറിയിപ്പിലുള്ളത്. ടിക്ക് ടോക്ക് പൂര്‍ണ്ണമായും നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്ക് പിന്നാലെ ഇന്നലെ മുതല്‍ ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമല്ല. ഇതിന്...

തെരഞ്ഞെടുപ്പ്; പശ്ചിമബംഗാളിൽ പരക്കെ ആക്രമണം; ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത(www.mediavisionnews.in): രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ പരക്കെ സംഘർഷം. ബംഗാളിലെ സിപിഐഎം സ്ഥാനാർത്ഥി മുഹമ്മദ് സലീമിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. മുഹമ്മദ് സലീമിന് നിസാര പരിക്കുകൾ ഉണ്ടെന്നും വിവരമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ഡാർജിലിംഗിലും ആക്രമണമുണ്ടായതായാണ് വിവരം. ഒരു ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇദ്ദേഹത്തിന്റെ മൃതദേഹം തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. കൊലപ്പെടുത്തിയ...

രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 94 മണ്ഡലങ്ങളും പുതുച്ചേരിയും ഇന്ന് പോളിങ് ബൂത്തിലേക്ക്

ന്യൂഡല്‍ഹി(www.mediavisionnews.in): ലോക്‌സഭയിലേക്ക് രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 13 സംസ്ഥാനങ്ങളിലായി 95 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. തെക്കന്‍ സംസ്ഥാനങ്ങളില്‍ കര്‍ണാടകയും തമിഴ്‌നാടുമാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. പുതുച്ചേരി ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ മണ്ഡലങ്ങള്‍ വിധി കുറിക്കും. ഇതോടെ തമിഴ്‌നാട്ടില്‍ വെല്ലൂര്‍ ഒഴികെ എല്ലായിടത്തും വോട്ടെടുപ്പ് പൂര്‍ത്തിയാകും. ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് 23ലേക്ക് മാറ്റിയിട്ടുണ്ട്. കര്‍ണാടകയിലെ...

മലേഗാവ് സ്ഫോടന കേസ് പ്രതി ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ത്ഥി

മുംബൈ (www.mediavisionnews.in):  ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍ നിന്നും ബിജെപി ടിക്കറ്റില്‍ മലേഗാവ് സ്ഫോടന കേസില്‍ പ്രതിയായ പ്രഗ്യാ സിംഗ് ഠാക്കൂര്‍ മത്സരിക്കും. 2008 ലെ മലേഗാവ് സ്ഫോടനക്കേസില്‍ പ്രതിയാണ് പ്രഗ്യാ സിംഗ്. 2008സെപ്തംബര്‍ 28 ന് റമദാന്‍ മാസം രാത്രി പ്രാര്‍ത്ഥന കഴിഞ്ഞ് വരികയായിരുന്ന മുസ്ലീംകളെ ഉന്നം വച്ച്‌ നടത്തിയ സ്‌ഫോടനക്കേസില്‍ പ്രതിയാണ് പ്രഗ്യയെന്ന് മുംബൈ...

വോട്ടിന് പണമൊഴുകുന്നു, തമിഴ്നാട്ടില്‍ വോട്ടര്‍മാര്‍ക്ക് നല്‍കാന്‍ സൂക്ഷിച്ച ഒന്നര കോടി പിടികൂടി

തമിഴ്നാട് (www.mediavisionnews.in):  വോട്ടെടുപ്പിന് മണിക്കുറുകള്‍ മാത്രം ബാക്കി നില്‍ക്കെ തമിഴ്നാട്ടില്‍ ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക റെയ്ഡ്. റെയ്ഡില്‍ വോട്ടര്‍മാര്‍ക്ക് നല്‍കാനായി കൊണ്ടുവന്നതെന്ന് കരുതുന്ന 1.48 കോടി രൂപ ആദായനികുതി വകുപ്പ് പിടികൂടി. ടി.ടി വി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം (എ.എം.എം.കെ) എന്ന പാര്‍ട്ടിയുടെ നേതാവിന്റെ പക്കല്‍ നിന്നാണ്...

നോട്ട് നിരോധനം നടപ്പാക്കിയ 2016 മുതല്‍ രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടത് 50 ലക്ഷം ചെറുപ്പക്കാര്‍ക്കെന്ന് വിദഗ്ധ സമിതിയുടെ സര്‍വെ റിപ്പോര്‍ട്ട്

ന്യൂ​ഡ​ല്‍​ഹി(www.mediavisionnews.in): നോട്ട് നിരോധനം നടപ്പാക്കിയതിന് ശേഷം, 2016 മുതല്‍ 2018 വരെയുളള രണ്ട് വര്‍ഷക്കാലയളവില്‍ മാത്രം രാജ്യത്ത് ഇന്ത്യയില്‍ അമ്പത് ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി പുതിയ കണക്ക്. ബംഗ്‌ളുരൂവിലെ അസിം പ്രേംജി സര്‍വകലാശാല നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് രാജ്യത്തെ 50 ലക്ഷം തൊഴിലാളികളുടെ അന്നം മുട്ടിച്ചത് മോദി സര്‍ക്കാര്‍ കൊണ്ടു വന്ന നോട്ട് നിരോധനമായിരുന്നു...
- Advertisement -spot_img

Latest News

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയത്തിലേക്ക്; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും...
- Advertisement -spot_img