Friday, November 7, 2025

National

പൊതു സ്ഥലത്ത് മുറുക്കി തുപ്പിയതിന് പിഴ ശിക്ഷ; ഇന്ത്യയില്‍ ആദ്യം

അഹമ്മദാബാദ്(www.mediavisionnews.in): പൊതു സ്ഥലത്ത് മുറുക്കി തുപ്പിയ ആളില്‍ നിന്ന് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിഴ ഈടാക്കി. രാജ്യത്ത് തന്നെ ഇത്തരമൊരു നടപടി ആദ്യമായാണെന്നാണ് ഇക്കാര്യത്തില്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുകേഷ് കുമാര്‍ എന്നയാളില്‍ നിന്ന് 100 രൂപയാണ് പിഴയായി കോര്‍പറേഷന്‍ ഈടാക്കിയത്. സര്‍ദാര്‍ പട്ടേല്‍ സ്റ്റാച്യൂ റോഡ‍ില്‍ മുകേഷ് മുറുക്കി തുപ്പുന്നതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍...

വാരാണസിയില്‍ മോദിയ്‌ക്കെതിരെ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് തെലങ്കാനയിലെ 50 കര്‍ഷകര്‍

ലക്‌നൗ(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരാണസി സീറ്റില്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കി തെലങ്കാനയിലെ 50 കര്‍ഷകര്‍. നിസാമാബാദില്‍ നിന്നുള്ള മഞ്ഞള്‍ കര്‍ഷകരാണ് വാരാണസിയിലെത്തി സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്. ‘ ഞങ്ങള്‍ ആരെയും എതിര്‍ക്കുകയല്ല. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ലക്ഷ്യം. ടര്‍മറിക് ബോര്‍ഡ് സൃഷ്ടിക്കണമെന്നും മിനിമം സപ്പോര്‍ട്ട് പ്രൈസ് ക്വിന്റലിന് 15000...

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി ഷാംപുവിന്റെ വില്‍പ്പന നിര്‍ത്താന്‍ രാജ്യത്തെ എല്ലാ കടകള്‍ക്കും ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം

ദില്ലി(www.mediavisionnews.in): അര്‍ബുദത്തിന് കാരണമാകുന്ന വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി ഷാംപുവിന്റെ വില്‍പ്പന നിര്‍ത്താന്‍ നിര്‍ദേശം. ദേശീയ ബാലാവകാശ കമ്മീഷനാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കടകളില്‍ ഇപ്പോഴുള്ള സ്റ്റോക്കുകള്‍ പിന്‍വലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ അഞ്ച് പ്രദേശങ്ങളില്‍ നിന്നായി എന്‍.സി.പി.സി.ആര്‍ ശേഖരിച്ച ജാണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ബേബി ഷാംപുവിന്റെയും പൗഡറിന്റേയും സാമ്പിളുകളില്‍...

ജോലി ചെയ്തതിനാണ് തന്നെ സസ്പെന്‍ഡ് ചെയ്തത്; മുഹമ്മദ് മുഹ്സിന്‍

ന്യൂഡൽഹി (www.mediavisionnews.in): ജോലി ചെയ്തതിനാണ് തന്നെ സസ്പെന്‍ഡ് ചെയ്തതെന്ന് ഐഎഎസ് ഓഫിസര്‍ മുഹമ്മദ് മുഹ്സിന്‍. നീതി തേടി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒഡിഷയിലെ സാമ്പല്‍പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ചതിനെ തുടര്‍ന്ന് മുഹമ്മദ് മുഹ്സിനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. ഞാന്‍ എന്‍റെ ജോലി മാത്രമാണ് ചെയ്തത്. എനിക്കെതിരെ ഒരു റിപ്പോര്‍ട്ട് പോലുമില്ല....

‘ബിപ്ലബ് കുമാറില്‍ നിന്നും വിവാഹമോചനം വേണം’; ത്രിപുര മുഖ്യമന്ത്രിക്കെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഭാര്യ

അഗര്‍ത്തല(www.mediavisionnews.in): ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഭാര്യ. ബിപ്ലബ് ദേവ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് ഭാര്യ നിതി ദല്‍ഹിയിലെ തിസ് ഹസാരി കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഇരുവര്‍ക്കും ഒരു മകനും മകളുമാണ്. അതേസമയം വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രതികരണമൊന്നും വന്നിട്ടില്ല. 2018 ലാണ് ബിപ്ലബ് ദേബ് ത്രിപുര മുഖ്യമന്ത്രിയായി ചുമതലയേറ്റത്....

‘ഐഎസില്‍ ചേരാം’; പോസ്റ്റര്‍ ഒട്ടിച്ച ബിജെപി പ്രവര്‍ത്തകനടക്കമുള്ളവര്‍ പിടിയില്‍

ഗുവാഹത്തി(www.mediavisionnews.in): ഇന്ത്യയില്‍ നിന്ന് നിരവധി പേര്‍ ആഗോള ഭീകര സംഘടനയായ ഐ എസില്‍ ചേര്‍ന്നതിന്‍റെയും മരണപ്പെട്ടതിന്‍റെയുമൊക്കെ വിവരങ്ങള്‍ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. ഐ എസ് അനുകൂല പ്രചരണം നടത്തിയതിന്‍റെ പേരില്‍ പലരും അറസ്റ്റിലായിട്ടുമുണ്ട്. എന്നാല്‍ അസമിലെ പ്രമുഖ നഗരമായ ഗുവാഹത്തിയില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത ഐ എസില്‍ ചേരാമെന്ന പോസ്റ്റര്‍ ഒട്ടിച്ചതിനും കൊടികെട്ടിയതിനും ബിജെപി...

യു.പിയിലെ സാംബാനില്‍ ഇ.വി.എം സ്‌ട്രോങ് റൂം തകര്‍ത്ത നിലയില്‍; ഇ.വി.എം അട്ടിമറിച്ചെന്ന പരാതിയുമായി എസ്.പി സ്ഥാനാര്‍ത്ഥി

ലഖ്‌നൗ(www.mediavisionnews.in): യു.പിയിലെ സാംബാനില്‍ ഇ.വി.എം സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂം തകര്‍ത്ത നിലയില്‍ കണ്ടെത്തിയതായി പരാതി. എസ്.പി സ്ഥാനാര്‍ത്ഥിയായ ധര്‍മേന്ദ്ര യാദവാണ് പരാതിയുമായി രംഗത്തെത്തിയത്. ബദൗന്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ഇദ്ദേഹം.സ്‌ട്രോങ് റൂമിന്റെ സീല്‍ തകര്‍ത്ത ശേഷം ചിലര്‍ അകത്തുകടന്നിട്ടുണ്ടെന്നാണ് ഇദ്ദേഹം പരാതിയില്‍ പറയുന്നത്. ഇ.വി.എമ്മില്‍ തിരിമറി നടത്താനായി സ്‌ട്രോങ് റൂമിന്റെ സീല്‍ പൊട്ടിച്ചതാണെന്നും ഇതിന്റെ വീഡിയോ തെളിവുകള്‍...

ചീഫ് ജസ്റ്റിസിനെ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ ഗൂഢാലോചന; അന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ദില്ലി(www.mediavisionnews.in): ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനക്കേസ് ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷിക്കാൻ ഉത്തരവ്. വിരമിച്ച ജസ്റ്റിസ് എ കെ പട്‍നായികിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. സിബിഐ, ഐബി, ദില്ലി പോലീസ് എന്നിവര്‍ അന്വേഷണത്തിന് സഹായിക്കണം. അന്വേഷണ റിപ്പോര്‍ട്ട് സീൽ വച്ച കവറിൽ സമര്‍പ്പിക്കാനും നിര്‍ദ്ദേശം നൽകി. രാവിലെ ഈ കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസിനെതിരെയുള്ള ഗൂഢാലോചനയിൽ തന്നെ സ്വാധീനിക്കാൻ...

വാരണാസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല; അജയ് റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി(www.mediavisionnews.in) : എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മത്സരിക്കില്ല. അജയ് റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. 2014ലെ തെരഞ്ഞെടുപ്പില്‍ അജയ് റായ് വാരണാസിയില്‍ മൂന്നാംസ്ഥാനത്തായിരുന്നു. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. വാരാണസിയില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടായിരുന്നു പ്രിയങ്ക ഗാന്ധി...

ടിക് ടോക് ആപ്പിനെതിരായ നിരോധനം നീക്കി; നടപടി മദ്രാസ് ഹൈക്കോടതിയുടേത്

ചെന്നൈ(www.mediavisionnews.in) ടിക് ടോക് ആപ്പിനെതിരായ നിരോധനം ഉപാധികളോടെ നീക്കി. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റേതാണ് വിധി. ഹർജിയിൽ അടിയന്തരമായി തീരുമാനമെടുക്കണമെന്നു സുപ്രീം കോടതി ഹൈക്കോടതിയോട് നിർദേശിച്ചിരുന്നു. അശ്ലീല ഉള്ളടക്കത്തെ തുടർന്നു ടിക് ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാതിരുന്നതിനെ തുടർന്നു 18നാണ്, ആപ്പ് പ്ലേസ്റ്റോറിൽ നിന്നു നീക്കം...
- Advertisement -spot_img

Latest News

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയത്തിലേക്ക്; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും...
- Advertisement -spot_img