Friday, November 7, 2025

National

റംസാന്‍ പ്രമാണിച്ച് വോട്ടെടുപ്പ് കാലത്ത് അഞ്ചു മണിക്ക് ആരംഭിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് അന്വേഷിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ന്യൂദല്‍ഹി(www.mediavisionnews.in): റംസാന്‍ മാസം പ്രമാണിച്ച് വോട്ടെടുപ്പ് കാലത്ത് അഞ്ച് മണിക്ക് ആരംഭിക്കണമെന്ന പൊതു താല്‍പര്യ ഹര്‍ജിയുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി. മുസ്‌ലിം മതവിശ്വാസികള്‍ വ്രതം ആചരിക്കുന്ന റംസാന്‍ മാസം മെയ് 5ന് ആരംഭിക്കുമെന്നാണ് കരുതുന്നത്. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങള്‍ ഇനിയും നടക്കാനിരിക്കുന്നേയുള്ളൂ. മെയ് 6, മെയ് 12,...

മോദിക്കും അമിത് ഷായ്ക്കുമെതിരായ പരാതിയില്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

ന്യൂദല്‍ഹി(www.mediavisionnews.in): പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ മേയ് ആറിനു മുന്‍പ് തീരുമാനമെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി. ഇരുവര്‍ക്കുമെതിരേ കോണ്‍ഗ്രസ് നല്‍കിയ ഒമ്പതു പരാതികളിലാണു തീരുമാനമെടുക്കണമെന്ന് കോടതി വ്യക്തമാക്കിയത്. ബുധനാഴ്ച വരെ സമയം വേണമെന്ന കമ്മീഷന്റെ ആവശ്യം തള്ളിയാണു കോടതിയുടെ നടപടി. കോണ്‍ഗ്രസിന്റെ ഹര്‍ജി തിങ്കളാഴ്ച വീണ്ടും...

ഇക്കാലയളവില്‍ രാജ്യത്ത് 942 സ്‌ഫോടനങ്ങള്‍ ഉണ്ടായി; മോദിയെ പൊളിച്ചടുക്കി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി (www.mediavisionnews.in): അഞ്ച് വര്‍ഷത്തിനിടയില്‍ രാജ്യത്ത് വലിയ സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ തള്ളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഇന്ത്യയില്‍ ഇക്കാലയളവില്‍ 942 സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 2014 മുതല്‍ ഇന്ത്യയില്‍ വലിയ സ്‌ഫോടനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പുല്‍വാമ, പത്താന്‍കോട്ട്, ഉറി, ഗാദ്ചിറോളി അങ്ങനെ 942...

ബാബരി മസ്ജിദ് തകർത്തതിൽ അഭിമാനമെന്ന പ്രസ്താവനയിൽ പ്രഗ്യ സിംഗിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി (www.mediavisionnews.in):  അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തതിൽ തനിക്ക് അഭിമാനമുണ്ടെന്ന മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയും ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പരാമർശത്തിൽ പ്രഗ്യ സിംഗ് ഠാക്കൂറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. മൂന്ന് ദിവസത്തേക്കാണ് വിലക്ക്. പ്രസ്താവന പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ടെത്തിയതോടെയാണ് വിലക്ക്. അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തതിൽ തനിക്ക് അഭിമാനമുണ്ടെന്നും അതിൽ പശ്ചാത്തപിക്കുന്നില്ലെന്നുമായിരുന്നു പ്രഗ്യ സിംഗ് ഠാക്കൂറിന്‍റെ പരാമർശം....

ശ്രീലങ്കയിലേത് പോലെ ഇന്ത്യയിലും ബുർഖയും നിഖാബും നിരോധിക്കണമെന്ന് ഹിന്ദുസേന

ന്യൂദല്‍ഹി(www.mediavisionnews.in): ശ്രീലങ്കയിലേത് പോലെ ഇന്ത്യയിലും ബുര്‍ഖയും നിഖാബും നിരോധിക്കണമെന്ന് തീവ്ര വലത് സംഘടനയായ ഹിന്ദുസേന. ഈ ആവശ്യം ഉന്നയിച്ച് ഇവർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകിയിട്ടുണ്ട്. ഭീകരാക്രമണങ്ങൾ തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു നിരോധനം കൊണ്ടുവരേണ്ടതെന്നാണ് സംഘടന പറയുന്നത്. പൊതു ഗതാഗത വാഹനങ്ങൾ, പൊതുസ്ഥലങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നീ സ്ഥലങ്ങളിൽ...

പാചകവാതക വില വര്‍ധിച്ചു

ന്യൂദല്‍ഹി(www.mediavisionnews.in): രാജ്യത്ത് പാചകവാതക വില കൂടി. സബ്‌സിഡിയുള്ള സിലിണ്ടറിന് 28 പൈസയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് ആറ് രൂപ വീതവുമാണ് വര്‍ധിച്ചത്. സബ്‌സിഡിയുളള് സിലിണ്ടറിന് ഡല്‍ഹിയില്‍ 496.14 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് ഡല്‍ഹിയില്‍ 712.50 രൂപയുമാണ് പുതിയ വില. ഈ വര്‍ഷം ഇതുവരെ സിലിണ്ടറിന് 98.5 രൂപ വരെ കുറഞ്ഞിരുന്നു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന...

നിരോധനത്തിനു ശേഷം ടിക്‌ടോക്ക് പ്ലേ സ്റ്റോറിൽ തിരികെയെത്തി

ന്യൂദല്‍ഹി(www.mediavisionnews.in): നിരോധനത്തിനു ശേഷം ജനപ്രിയ ആപ്ലിക്കേഷൻ ടിക്‌ടോക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ തിരികെയെത്തി. ടിക്‌ടോക്ക് അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്ലേ സ്റ്റോറിനൊപ്പം ആപ്പ് സ്റ്റോറിലും ടിക്‌ടോക്ക് തിരികെയെത്തിയെന്നാണ് സൂചന. നേരത്തെ നിരോധനം നീക്കി ദിവസങ്ങൾ കഴിഞ്ഞിട്ടും ടിക്‌ടോക്ക് പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും തിരികെ എത്തിയിരുന്നില്ല. എന്നാൽ ഇന്നു മുതൽ ആപ്ലിക്കേഷൻ രണ്ട് മാർക്കറ്റുകളിൽ...

ഇന്ത്യയില്‍ തീവ്ര ഹിന്ദുത്വ നിലപാട് വര്‍ധിച്ചതായി യുഎസ്‌സിഐആര്‍എഫ് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി(www.mediavisionnews.in): രാജ്യത്ത് തീവ്ര ഹിന്ദുത്വ നിലപാട് വര്‍ധിച്ചതായി യുഎസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. മുമ്പില്ലാത്ത വിധം ഇന്ത്യയില്‍ വിശ്വാസങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന രീതി കൂടിയെന്നും റിപ്പോര്‍ട്ടിലുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തെപ്പോലും അംഗീകരിക്കാന്‍ തയ്യാറാകാത്ത ഗവണ്‍മെന്റാണ് ഇവിടെയുള്ളതെന്നും ഇന്ത്യയുടെ പേര് എടുത്ത് പറയാതെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച...

മോശം ഭക്ഷണം നല്‍കിയതിനെ വിമര്‍ശിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ട ബി.എസ്.എഫ് ജവാന്‍ മോദിക്കെതിരെ മത്സരിക്കും

വാരണാസി (www.mediavisionnews.in):  ബിഎസ്എഫ് ജവാന്‍മാര്‍ക്ക് മോശം ഭക്ഷണം നല്‍കിയതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് സര്‍വ്വീസില്‍ നിന്നും പുറത്താക്കപ്പെട്ട തേജ് ബഹാദൂര്‍ യാദവ് വാരണാസിയില്‍ നരേന്ദ്രമോദിക്കെതിരെ മത്സരിക്കും. എസ്പി-ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് തേജ് ബഹാദൂര്‍ മത്സരിക്കുന്നത്. 2017ലാണ് അച്ചടക്കലംഘനത്തിന് തേജ് ബഹാദൂറിനെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടത്. വാരണാസിയില്‍ നരേന്ദ്രമോദിക്കെതിരെ മത്സരിക്കുമെന്ന് തേജ് ബഹാദൂര്‍...

അമിത്ഷായ്ക്കും മോദിയ്ക്കുമെതിരായ കോണ്‍ഗ്രസിന്റെ ഹരജി: അടിയന്തരമായി പരിഗണിക്കുമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി(www.mediavisionnews.in): തെരഞ്ഞെടുപ്പു കമ്മീഷനെതിരെ സുപ്രീം കോടതിയില്‍ കോണ്‍ഗ്രസിന്റെ ഹരജി. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടലംഘനത്തിന് നടപടിയെടുക്കാത്തതിനെ ചോദ്യം ചെയ്താണ് ഹരജി. സൈന്യത്തിന്റെ പേരില്‍ വോട്ടു ചോദിച്ചതിന് നടപടിയെടുത്തില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. സുഷ്മിത ദേവാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും പെരുമാറ്റചട്ടലംഘനങ്ങള്‍ക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍ അംഗീകാരം നല്‍കുന്നുവെന്ന്...
- Advertisement -spot_img

Latest News

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയത്തിലേക്ക്; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും...
- Advertisement -spot_img